ഉത്സവ സീസണില്‍ അടിച്ചുകേറി മാരുതി സുസുക്കി, സെപ്റ്റംബര്‍ വന്‍ വില്‍പ്പന; ഒന്നാമനായി എര്‍ട്ടിഗ
ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ഇന്ത്യയില്‍ കാറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. മാരുതി സുസുക്കി തന്നെയാണ് വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഹ്യൂണ്ടായ്, ടാറ്റ എന്നിവരെല്ലാം പിന്നിലാണ്. പക്ഷേ ടാറ്റയുടേയും ഹ്യൂണ്ടായിയുടെയും എസ്‌യുവികള്‍ ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ സെപ്റ്റംബറിലെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് മാരുതി സുസുക്കി എര്‍ട്ടിഗയാണ്.
ബ്രെസ്സ നാലാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. 17441 യൂണിറ്റുകളാണ് എര്‍ട്ടിഗ സെപ്റ്റംബര്‍ മാസത്തില്‍ വിറ്റത്. 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് നാലായിരം യൂണിറ്റില്‍ അധികമാണ് വില്‍പ്പന ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. അതേസമയം ഓഗസ്റ്റില്‍ 18580 യൂണിറ്റുകള്‍ എര്‍ട്ടിഗ വിറ്റുപോയിരുന്നു. അവിടെ നിന്ന് വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്.

അതേസമയം വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് മാരുതിയുടെ തന്നെ സ്വിഫ്റ്റാണ്. സെപ്റ്റംബര്‍ മാസത്തില്‍ 16241 യൂണിറ്റുകളാണ് സ്വിഫ്റ്റ് വിറ്റുപോയത്. ഓഗസ്റ്റില്‍ 12844 യൂണിറ്റുകള്‍ വിറ്റുപോയ സ്വിഫ്റ്റില്‍ നിന്നാണ് ഈ കുതിപ്പ് സെപ്റ്റംബറില്‍ ഉണ്ടായിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 14703 യൂണിറ്റുകള്‍ മാത്രമാണ് സ്വിഫ്റ്റ് വിറ്റുപോയിരുന്നത്.
മൂന്നാം സ്ഥാനത്ത് ഹ്യൂണ്ടായ് ക്രെറ്റ തുടരുകയാണ്. എന്നാല്‍ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 850 യൂണിറ്റുകള്‍ കുറവാണ് ക്രെറ്റ വില്‍പ്പന നടത്തിയത്. 15902 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ ക്രെറ്റ വിറ്റുപോയത്. ഓഗസ്റ്റ് മാസത്തില്‍ 16762 യൂണിറ്റുകള്‍ വിറ്റുപോയിരുന്നു. നാലാം സ്ഥാനത്തുള്ള ബ്രെസ്സയുടെ കാര്യത്തില്‍ വില്‍പ്പന നാലായിരം യൂണിറ്റില്‍ അധികം കുറഞ്ഞിട്ടുണ്ട്.
അത്ഭുതകരമായ വില്‍പ്പന നടന്നത് മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ കാര്യത്തിലാണ്. വില്‍പ്പനയില്‍ വളര്‍ച്ചയാണ് സ്‌കോര്‍പ്പിയോ രേഖപ്പെടുത്തിയത്. 14438 യൂണിറ്റുകളാണ് സ്‌കോര്‍പ്പിയോ സെപ്റ്റംബറില്‍ വിറ്റുപോയത്. ഓഗസ്റ്റ് മാസത്തില്‍ 13787 യൂണിറ്റുകളായിരുന്നു വിറ്റിരുന്നത്. 11846 യൂണിറ്റുകള്‍ മാത്രമായിരുന്നു 2023ല്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ വിറ്റിരുന്നു. അവിടെ നിന്നാണ് ഈ വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. സ്‌കോര്‍പ്പിയോ എന്‍, സ്‌കോര്‍പ്പിയോ ക്ലാസിക് എന്നിവയുടെ വില്‍പ്പന ഒരുമിച്ച് ചേര്‍ത്ത കണക്കാണിത്.
മാരുതി ഫ്രോങ്ക്‌സ്, മാരുതി ബലേനോ എന്നിവയുടെ വില്‍പ്പന 14000 യൂണിറ്റുകളാണ്. ഇവര്‍ക്ക് ഒരു മാസം 1800 യൂണിറ്റിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രോങ്ക്‌സിന് ഇത് 1500 യൂണിറ്റുകളാണ്. ടാറ്റാ പഞ്ചിന്റെ വില്‍പ്പന അഞ്ച് ശതമാനം വര്‍ധന രേഖപ്പെടുത്തിയത്. എന്നാല്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ 2000 യൂണിറ്റിന്റെ വില്‍പ്പനയാണ് ഇടിഞ്ഞിരിക്കുന്നത്.
മാരുതി വാഗണ്‍ ആര്‍ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. പക്ഷേ 13000 യൂണിറ്റില്‍ അധികം സെപ്റ്റംബറില്‍ വിറ്റുപോയിട്ടുണ്ട്. മാരുതിയുടെ തന്നെ ഈക്കോ ഏഴ് ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഈക്കോയ്ക്ക് വളര്‍ച്ചയുണ്ട്.












Click it and Unblock the Notifications