Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണിൽ മാത്രമല്ലെടാ എനിക്ക് കാറിലുമുണ്ടെടാ പിടി; പുത്തൻ ഇലക്ട്രിക് വാഹനവുമായി ഷവോമി

മുൻനിര സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി ഇപ്പോഴിതാ ഇലക്ട്രിക് വാഹന വിപണിയിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ചൈനയിലാണ് ആദ്യ ഘട്ടത്തിൽ കമ്പനി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നത്.

SU7 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം കമ്പനിയുടെ വാഹന നിർമ്മാണ മേഖലയിലേക്കുള്ള കടന്നുവരവിനുള്ള വഴിയൊരുക്കും. മൂന്ന് വേരിയന്റുകളിലായാണ് വാഹനം എത്തുകയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

 ecars

SU7, SU7 പ്രോ, and SU7 മാക്‌സ് എന്നിവയാണ് ഈ വകഭേദങ്ങൾ. ഈ വാഹനത്തിൽ ഉപഭോക്താക്കൾക്ക് രണ്ട് പവർട്രെയിൻ ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. റിയർ-വീൽ ഡ്രൈവ് (RWD), ഓൾ-വീൽ ഡ്രൈവ് (AWD) എന്നിവയാണത്.

താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കുന്ന വകഭേദങ്ങളിൽ ബിവൈഡി നിർമ്മിക്കുന്ന എൽഎഫ്‌പി ബാറ്ററി പാക്കുകളായിരിക്കും ഉൾപ്പെടുത്തുക, എന്നാൽ വലിയ ബാറ്ററി പാക്കുകൾ ആവശ്യമുള്ള മുന്തിയ വേരിയന്റുകളിൽ സിഎടിഎൽ അവതരിപ്പിക്കുന്ന എൻഎംസി ബാറ്ററി പാക്കുകളാകും സജ്ജീകരിക്കുക, ഇതിന് താരതമ്യേന ചിലവ് കൂടും.

ബാറ്ററി പാക്കുകളുടെ സാന്നിധ്യം കാരണം പൊതുവെ ഇലക്ട്രിക് കാറുകളുടെ ഭാരം വളരെ കൂടുതലാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ബേസിക് മോഡലുകൾക്ക് 1,980 കിലോഗ്രാം വരെ ഭാരവും ടോപ്പ്-എൻഡ് ട്രിമ്മിന് 2,205 കിലോയോളം ഭാരവും ഉണ്ടാവുമെന്നാണ് കമ്പനി പറയുന്നത്.

അടിസ്ഥാന വകഭേദങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 210 കിലോമീറ്ററും, ഉയർന്ന വേരിയന്റുകളുടെ വേഗത 265 കിലോമീറ്റർ വരെയുമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+