സുസുക്കിയുടെ വന്‍ കുതിപ്പ്, വില്‍പ്പനയില്‍ വളര്‍ച്ച; പുത്തന്‍ മോഡലുകള്‍ പരീക്ഷിക്കാന്‍ കമ്പനി
ന്യൂഡല്‍ഹി: ജാപ്പനീസ് ടൂവീലര്‍ നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ വന്‍ കുതിപ്പ്. 19 ശതമാനമാണ് സുസുക്കിയുടെ ബൈക്ക് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ പുറത്തുവിട്ട വില്‍പ്പനപ്രകാരം 1,20055 യൂണിറ്റുകളാണ് വിറ്റുപോയത്. ഇത് വാര്‍ഷിക കണക്കുകളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1,00,507 യൂണിറ്റുകളാണ് സുസുക്കിയുടെ ബൈക്കുകള്‍ വിറ്റുപോയതെന്ന് കമ്പനി അറിയിച്ചു.
ആഭ്യന്തര വിപണിയിലെ വില്‍പ്പന ഏക്കാലത്തെയും ഉയരത്തിലെത്തിയിരിക്കുകയാണ്. 1,04940 വാഹനങ്ങളാണ് ഒരു വര്‍ഷത്തിനിടെ വിറ്റുപോയത്. 2023 ഒക്ടോബറില്‍ 84302 യൂണിറ്റുകളാണ് വിറ്റുപോയത്. വാര്‍ഷിക കണക്കെടുമ്പോള്‍ 24 ശതമാനമാണ് വര്‍ധന.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇറക്കുമതിയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഏഴ് ശതമാനമാണ് ഇടിവ്. 15115 യൂണിറ്റായിട്ടാണ് വില്‍പ്പന കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16205 യൂണിറ്റുകളാണ് വിറ്റുപോയതെന്നും കമ്പനി അറിയിച്ചു.
സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഒക്ടോബര്‍ മാസത്തില്‍ ജിഎക്‌സ്ആര്‍-8ആര്‍ പുറത്തിറക്കിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്ന് കളറുകളില്‍ ഇവ ലഭ്യമാകും. മെറ്റാലിക് മാറ്റേ സ്വോര്‍ഡ് സില്‍വര്‍, മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ, മെറ്റാലിക് മാറ്റെ ബ്ലാക് നമ്പര്‍ 2 എന്നിവയാണിത്. എല്ലാ സുസുക്കി ബൈക്ക് ഷോറൂമുകളിലും ഇവ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പുതിയ രണ്ട് സൂപ്പര്‍ മോട്ടോ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. ഡിആര്‍സെഡ്4എസ് ഡുവല്‍ പര്‍പ്പസ്, ഡിആര്‍സെ4എസ്എം സൂപ്പര്‍ മോട്ടോ മോഡലുകള്‍ എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്. മിലാനിലെ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഇത് പുറത്തിറക്കിയത്.
2025 ഏപ്രിലില്‍ ഡിആര്‍സെഡ്4എസിന്റെ വില്‍പ്പന ആരംഭിക്കും. മെയ് മാസത്തില്‍ ഡിആര്‍സെ4എസ്എമ്മും പുറത്തിറക്കും. അതേസമയം ഇവ ഇന്ത്യയിലേക്ക് ഉടനുണ്ടാവില്ല. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന കാര്യവും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. നോര്‍ത്ത് അമേരിക്കന്‍-യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടാണ് ഈ ബൈക്ക് പുറത്തിറക്കുന്നത്.
അതേസമയം ഡിആര്‍സെ4എസ്എം വിവിധ റൈഡിങ് സ്റ്റൈലുകള്‍ ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കുന്നത്. ഡിആര്‍സെഡ്4എസിലും ധാരാളം റൈഡിങ് മോഡുകള്‍ ഉണ്ടത്. അര്‍ബന്‍ കമ്മ്യൂട്ട് മുതല്‍ ഓഫ് റോഡ് അഡ്വഞ്ചേഴ്‌സ് വരെയുണ്ട്. കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ മോഡലുകളാണ് ഇവ രണ്ടും അതുകൊണ്ട് പരിസര മലിനീകരണം കുറയ്ക്കാന്‍ സാധിക്കും.
സുസുക്കിയുടെ ഇന്റലിജന്റ് റൈഡ് സിസ്റ്റം ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുസുക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സുസുക്കി ഡ്രൈവ് മോഡ് സെലക്ടര്‍, എബിഎസ് ഓഫ് മോഡ് ഇവയെല്ലാം ഫീച്ചറുകളിലുണ്ട്. ഡിസൈനില്‍ എല്‍ഇഡി ലൈറ്റുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയെല്ലാം ഉണ്ട്.












Click it and Unblock the Notifications