ടാറ്റയുടെ ചുണക്കുട്ടൻ ഉടൻ വരുന്നു; ഈ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു, ഇനി മാരുതിക്ക് ഒക്കെ മുട്ട് വിറയ്ക്കും
ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട വാഹന കമ്പനികളിൽ ഒന്നാണ് ടാറ്റ മോട്ടോഴ്‌സ്. അത്രയധികം വിശ്വാസ്യതയാണ് അവർ ഈ കമ്പനിയിൽ വച്ച് പുലർത്തുന്നത്. പ്രധാനമായും ടാറ്റയുടെ വാഹനങ്ങളുടെ സവിശേഷത എന്തെന്നാൽ അതിന്റെ സുരക്ഷ തന്നെയാണ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു അതിഥി കൂടി ഉടൻ എത്തുകയാണ്. ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്‌ബാക്ക് ആൾട്രോസ് റേസറാണ് ഈവിശിഷ്‌ട അതിഥി.
ഇപ്പോഴിതാ ടാറ്റ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. വരും ആഴ്‌ച്ചകളിൽ തന്നെ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് സൂചന. അതിന് മുന്നോടിയായാണ് ഈ നീക്കം. കാർ നിർമ്മാതാവ് അതിന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ മോഡലിന്റെ ചില അപ്‌ഡേറ്റുകൾ സ്ഥിരീകരിക്കുകയും ഒക്കെ ചെയ്‌തിരുന്നു.

ഈ വാഹനത്തിന് മൂന്ന് വകഭേദങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ഈ മൂന്ന് ട്രിം വേർഷനുകളുടെ വരവോടെ വാഹനം ആൾട്രോസ് വേരിയന്റിൽ തന്നെ ഏറ്റവും മികച്ചതാവും എന്നതാണ് പ്രധാന വസ്‌തുത. ആൾട്രോസ് റേസർ ആർ1, ആർ2, ആർ3 ട്രിം ലെവലുകളിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാവാൻ ലോഞ്ചിംഗ് വരെ കാത്തിരിക്കേണ്ടി വരും.
ആൾട്രോസ് റേസറിന് സ്‌പോർട്ടിയർ ലുക്ക് ലഭിക്കും, റേസിംഗ് സ്ട്രൈപ്പുകളാൽ നിറഞ്ഞ ബ്ലാക്ക് ഔട്ട് ബോണറ്റും റൂഫും ഉള്ള ഡ്യുവൽ-ടോൺ പെയിൻ്റ് സ്‌കീമും ഇതിന് ലഭ്യമാവും. ആറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ്, പ്യുവർ ഗ്രേ എന്നിങ്ങനെയുള്ള നിറങ്ങളിൽ ഈ വാഹനം ലഭ്യമാകും.
ഡാഷ്‌ബോർഡിലെ ഓറഞ്ച് ആക്‌സന്റുകൾ, ഓറഞ്ച് സ്‌റ്റിച്ചിംഗ്, സീറ്റുകളിലെ ഇൻസേർട്ടുകൾ, ഓറഞ്ച് ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പെടെ ചില സ്‌പോർട്ടിയർ ഡിസൈൻ ടച്ചുകൾ ക്യാബിനിൽ പുതുതായി ഉണ്ടാവും.
എഞ്ചിന്റെ കാര്യത്തിൽ ആൾട്രോസ് റേസറിന് നെക്‌സോണിൽ നിന്നുള്ള കൂടുതൽ ശക്തമായ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും. 6-സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് ആയിരിക്കും വാഹനവുമായി ജോഡിയാക്കുക. ആൾട്രോസ് റേസർ ഇന്ത്യൻ വിപണിയിൽ ഐ20 എൻ ലൈനിനെതിരെ ആയിരിക്കും മത്സരിക്കുക.
കൂടുതൽ വിശദമായി എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ 1.2-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ആൾട്രോസ് റേസറിൽ ഉണ്ടാവുക. ഇത് 118 ബിഎച്ച്പി 5,500 ആർപിഎം 170 എൻഎം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വിലയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications