ഈ ടാറ്റ കാർ വന്നാൽ മാരുതിക്ക് പോലും ഷോക്കടിക്കും; ഡിസൈൻ കൊണ്ട് ഞെട്ടിക്കും, വില കൊണ്ട് മോഹിപ്പിക്കും
ഇത് എസ്‌യുവികളുടെ കാലമല്ലേ എന്നാരെങ്കിലും തമാശയായി ചോദിച്ചാൽ പോലും അത് അംഗീകരിക്കാതെ തരമില്ല. എന്തെന്നാൽ കഴിഞ്ഞ ഒരു അഞ്ച് വർഷത്തെ ഇന്ത്യൻ വാഹന വിപണിയുടെ ട്രെൻഡ് എടുത്താൽ നിങ്ങൾക്ക് ഈ കാര്യം പകൽ പോലെ വ്യക്തമാവും. എല്ലാ പ്രമുഖ കമ്പനികളുടെ എസ്‌യുവികളുടെ പിന്നാലെയാണ്. ടാറ്റയും ഇതിൽ പിന്നിലല്ല. അവരുടെ വരാനിരിക്കുന്ന ലോഞ്ചുകളിലെ ഏറ്റവും ഡോസ് കൂടിയ ഐറ്റമാണ് ടാറ്റ കർവ് ഇവി.
ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ കർവിനെ സംബന്ധിച്ചിടത്തോളം ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ഈ വാഹനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിന്റെ ലോഞ്ചിംഗ് വൈകില്ലെന്നാണ്. അതായത് അടുത്ത സാമ്പത്തിക വർഷം ആരംഭിച്ചയുടൻ (2024-25) കർവ് വിപണിയിൽ എത്താനാണ് സാധ്യത. ഈ വർഷം ജൂലൈയിലോ സെപ്റ്റംബറിലോ എത്തുമെന്ന് സാരം.

കൂപെ എസ്‌യുവി ഫോം ഫാക്ടറിലൂടെ ടാറ്റ മോട്ടോഴ്‌സ് അഫോർഡബിൾ കാർ സെഗ്‌മെൻ്റിൽ ഒരു പുതിയ ബോഡി സ്‌റ്റൈൽ കൂടി അവതരിപ്പിക്കും. അറിയാത്തവർക്കായി, ഒരു എസ്‌യുവിയുടെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നിലനിർത്തിക്കൊണ്ട് തന്നെ കൂപ്പെ എസ്‌യുവികൾ എപ്പോഴും കൂപ്പകൾക്ക് സമാനമായ റൂഫോടെ ആകും എത്തുക.
കർവ് ഇവി 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ദിവസേനയുള്ള യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഒരുപോലെ നല്ല ഓപ്ഷനാക്കി വാഹനത്തെ മാറ്റുന്നു. 500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുള്ള ഒരു ലോംഗ് റേഞ്ച് പതിപ്പും ഏകദേശം 350-400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മീഡിയം റേഞ്ച് പതിപ്പും ഉൾപ്പെടെ ഒന്നിലധികം വകഭേദങ്ങൾ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
സാധാരണ എസ്‌യുവികളിൽ നിന്ന് വ്യത്യസ്‌തവും നൂതനവുമായ രൂപകൽപ്പനയാണ് ടാറ്റ കർവ്വിനുള്ളത്. പ്രീമിയം ഫുൾ-വിഡ്ത്ത് എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ ഈ എസ്‌യുവിയിൽ അവതരിപ്പിക്കും. ഈ മോഡലിൽ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പെറ്റൽ-സ്‌റ്റൈൽ ഡിസൈനും ഉണ്ടായിരുന്നു.
വരാനിരിക്കുന്ന ടാറ്റ കർവ്വ്, നെക്‌സോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രീമിയം മെറ്റീരിയലുകളുള്ള ആഡംബര ഇന്റീരിയർ വാഗ്‌ദാനം ചെയ്തേക്കും. സൺറൂഫ്, സ്‌റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ തുടങ്ങിയ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications