Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റയുടെ ബാഹുബലി എത്തി; ഇനി കർവ് ഇവി സെഗ്‌മെന്റ് അടക്കിഭരിക്കും, വിലയും റേഞ്ചും അറിയണ്ടേ?

ഇന്ത്യൻ വാഹന വിപണി ഏറെനാളായി കാത്തിരുന്ന ടാറ്റയുടെ മുൻനിര മോഡൽ കർവ് ഇവി ലോഞ്ച് ചെയ്‌തു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ നാല് വേരിയന്റുകളിലായി എത്തുന്ന ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 17.49 ലക്ഷം രൂപ മുതലാണ്. ഒരുപാട് നാളായി ഈ വാഹനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും കിംവദന്തികളും അണിയറയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അതിനൊക്കെയും വിരാമം ഇട്ടുകൊണ്ടാണ് പുതിയ മോഡലിന്റെ വരവ്.

നെക്‌സോൺ ഇവി, തിയാഗോ ഇവി, പഞ്ച് ഇവി, ടിഗോർ ഇവി എന്നിവയ്ക്ക് ഒപ്പം നിലവിൽ ഇന്ത്യയിലെ വൈദ്യുത വാഹന വിഭാഗത്തിൽ മുന്നിൽ നിൽക്കുന്ന ടാറ്റ മോട്ടോഴ്‌സ്, പുതിയ കർവ് ഇവിയുമായി അതിന്റെ ശക്തി വർധിപ്പിക്കുകയാണ്. പുതിയ അറ്റ്‌ലസ് പ്ലാറ്റ്‌ഫോം ലഭിക്കുന്ന ആദ്യത്തെ വാഹനമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്.

tatacurvvevlaunchedtoday

ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ, വാഹനം ഇതിനകം തന്നെ കമ്പനി ഷോറൂമുകളിലേക്ക് എത്തിയിരുന്നു, കൂടാതെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ബുക്കിംഗും ആരംഭിച്ചിരുന്നു. ടാറ്റയുടെ ഇവി ലൈനപ്പിൽ നെക്‌സോൺ ഇവിക്കും വരാനിരിക്കുന്ന ഹാരിയർ ഇവിക്കും ഇടയിലാണ് കർവ് ഇവി സ്ഥാനം പിടിച്ചിരിക്കുന്നത്.

വാഹനത്തിന്റെ 45 കിലോവാട്ട് ബാറ്ററി പാക്കിലുള്ള കര്‍വ് ഇവിക്ക് 502 കിലോമീറ്ററാണ് എംഐഡിസി ഉറപ്പാക്കിയിട്ടുള്ള റേഞ്ച്. അതേസമയം, 55 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് 585 കിലോമീറ്റര്‍ റേഞ്ചും ഉറപ്പാക്കുന്നു. എന്നാൽ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഡ്രൈവിംഗ് രീതികൾക്ക് അനുസരിച്ച് ഈ റേഞ്ച് വ്യത്യാസപ്പെട്ടേക്കാം.

കർവ് ഇവി- എക്‌സ്റ്റീരിയർ

ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും പിന്നിൽ കണക്റ്റുചെയ്‌ത ടെയിൽ ലാമ്പുകളും കൊണ്ട് അലങ്കരിച്ച ആകർഷകമായ ഫ്രണ്ട് ഫാസിയ ഇതിന്റെ പ്രത്യേകതയാണ്. ക്ലോസ്ഡ് ഓഫ് ഫ്രണ്ട് ഗ്രിൽ, സ്‌ലോപ്പിംഗ് റൂഫ്‌ലൈൻ, 18 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വീൽ ആർച്ചുകളിൽ പിയാനോ ബ്ലാക്ക് ഘടകങ്ങൾ എന്നിവയും ഇതിന് കരുത്ത് പകരുന്നുണ്ട്.

സവിശേഷമായി അലോയ് വീലുകളിൽ സഞ്ചരിക്കുമ്പോൾ അതിന്റെ സ്‌പോർട്ടി രൂപം കൂടുതൽ ആകർഷണം നൽകുന്നു. വാഹനം അഞ്ച് മോണോടോൺ ഷേഡുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. പ്രിസ്‌റ്റൈൻ വൈറ്റ്, ഫ്ലേം റെഡ്, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, വെർച്വൽ സൺറൈസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കർവ് ഇവി- ഇന്റീരിയർ

ക്യാബിനിൽ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റും കണക്റ്റിവിറ്റി സവിശേഷതകളും ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ കമ്പനി വിപുലമായ സുരക്ഷാ സവിശേഷതകളും വാഹനത്തിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ്, മൂഡ് ലൈറ്റിംഗോടുകൂടിയ വോയ്‌സ്-അസിസ്‌റ്റഡ് പനോരമിക് സൺറൂഫ്, ടച്ച് ആൻഡ് ടോഗിൾ ക്ലൈമറ്റ് കൺട്രോൾ പാനൽ, 4 സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഫ്ലോട്ടിംഗ് സിനിമാറ്റിക് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റും ലഭിക്കുന്നു.

സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ ADAS ഫീച്ചറുകളുള്ള വാഹനം കൂടിയാണിത്. മൊത്തം 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾഡ്രൈവർ ഡോസ്-ഓഫ് അലേർട്ടുള്ള അഡ്വാൻസ്ഡ് ഇഎസ്‌പി, ഹിൽ അസെന്റ്-ഡിസെൻ്റ് കൺട്രോൾ വെഹിക്കിൾ അലേർട്ട് സിസ്‌റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവയും വാഹനത്തിന് സുരക്ഷാ ഫീച്ചറുകളായി ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+