ടാറ്റ അടിച്ചുകേറി വരും; എസ്‌യുവി വിപണിയ്ക്ക് ഷോക്കടിക്കും, വരുന്നത് കർവ് ഇവിയാണ് പൊന്നുമക്കളേ
ഇന്ത്യയിലെ ഏറ്റവും മികച്ച കാർ നിർമ്മാതാക്കൾ എന്ന നിലയിൽ ടാറ്റയുടെ സ്ഥാനം ഒട്ടും പിന്നിലല്ല. ഒരു ആഭ്യന്തര കമ്പനി എന്ന നിലയിൽ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വാഹനങ്ങൾ നൽകാൻ എന്നും ടാറ്റ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെയാവണം അവരെ അത്രകണ്ട് ആളുകൾ വിശ്വാസത്തിൽ എടുക്കാറുമുണ്ട്.
ടാറ്റയുടെ ബിൽഡ് ക്വാളിറ്റി ഉൾപ്പെടെ അതിന് വലിയൊരു കാരണമാണ്. ഇപ്പോഴിതാ ടാറ്റയുടെ ഇവി കാറുകൾക്ക് വലിയ ഡിമാൻഡാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. അത് കണ്ടുകൊണ്ട് തന്നെയാണ് ടാറ്റ തങ്ങളുടെ ഏറ്റവും പുതിയ ഇവി വാഹനം വൈകാതെ നിരത്തിൽ ഇറക്കാൻ ഒരുങ്ങുന്നത്. ടാറ്റ കർവ് ഇവി ആണ് വരാനിരിക്കുന്ന വാഹനം.

ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യാനിരിക്കുന്ന കർവ് ഇവിയുടെ ടീസർ ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരിക്കുകയാണ്. ആദ്യം ഒരു ഇവി വേരിയന്റ് ആയി കർവ് അവതരിപ്പിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. പിന്നീട് പെട്രോൾ/ഡീസൽ പവർട്രെയിനുമായും ഈ വാഹനം വിപണിയിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നെക്‌സോണിന് മുകളിലാണെങ്കിലും ഹാരിയറിന് താഴെയായി 4308 എംഎം നീളത്തോടെ ആയിരിക്കും കർവിന്റെ വരവ്. എയ്‌റോ ഒപ്‌റ്റിമൈസ് ചെയ്‌ത ഡീറ്റൈലിംഗും വ്യത്യസ്‌തമായ വീലുകളുമുള്ള കർവ് ഐസിഇ പതിപ്പിൽ നിന്ന് കാഴ്‌ചയിൽ വേറിട്ടതായിരിക്കും കർവ് ഇവിയുടെ രൂപകൽപ്പന. 18 ഇഞ്ച് വീലുകളും ഫ്ലഷ് ഡോർ ഹാൻഡിലുകളും ഒക്കെ ഈ വാഹനത്തിന് മാറ്റ് കൂട്ടും.
ഈ വാഹനത്തിന് ഡ്രൈവർ, പാസഞ്ചർ ക്യാബിൻ സൗകര്യങ്ങൾ ലഭിക്കും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റ്, എയർ കണ്ടീഷനിംഗിനുള്ള ടച്ച് കൺട്രോളുകൾ, ഡ്രൈവ് മോഡുകൾക്കുള്ള റോട്ടറി ഡയൽ, മുൻവശത്ത് വെൻ്റിലേറ്റഡ് സീറ്റിംഗ്, പുതിയ ഗിയർ ലിവർ എന്നിവ ഇതിലെ പ്രധാന മാറ്റങ്ങളാവും.
6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്‌റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുള്ള അഡ്വാൻസ്ഡ് എഡിഎഎസ് സംവിധാനം, വലിയ പനോരമിക് ഗ്ലാസ് റൂഫ്, മറ്റ് നിരവധി സുരക്ഷാ സവിശേഷതകൾ എന്നിങ്ങനെ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒട്ടേറെ ഘടകങ്ങൾ വാഹനത്തിലുണ്ടാവും.
നെക്‌സോണിലെ അതേ പെട്രോൾ, ഡീസൽ എഞ്ചിൻ ലൈനപ്പ് ആയിരിക്കും കർവിനും തുണയാവുക. ഈ 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റ് 118 എച്ച്പി പവറും 170 എൻഎം ടോർക്കും നൽകും. 113 എച്ച്‌പി പവറും 260 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനും ഇതിന് ലഭിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്‌പീഡ് മാനുവൽ, 6 സ്‌പീഡ് എഎംടി അല്ലെങ്കിൽ 7 സ്‌പീഡ് ഡിസിടി എന്നിവ ഇതിലുണ്ടാകും.












Click it and Unblock the Notifications