ടാറ്റയെ തൊട്ട് കളിവേണ്ട; എസ്‌യുവിയിൽ ഒരു അഡാർ ഐറ്റം വരുന്നെന്ന് പറഞ്ഞില്ലേ? അതാണ് കർവ്
ഇന്ത്യൻ വിപണിയിൽ ബിൽട്ട് ക്വാളിറ്റി കൊണ്ട് ആരെയും വെല്ലാൻ ചങ്കുറപ്പുള്ള ബ്രാൻഡുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ടാറ്റ മോട്ടോഴ്‌സ്. അവരുടെ ഏതൊരു വാഹനമാണെങ്കിലും അത്രയധികം സ്വീകാര്യത കിട്ടാനും കാരണം ഇതുതന്നെയാണ്. അപ്പോൾ പിന്നെ അവരുടെ ഒരു പുതിയ മോഡൽ വരുമെന്ന് കേട്ടാൽ പിന്നെ വാഹന പ്രേമികൾക്ക് ഉറക്കം പോലും നഷ്‌ടപെടുമെന്ന കാര്യം ഉറപ്പല്ലേ.
പറഞ്ഞുവന്നത് ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്ന ഒരു കിടിലൻ എസ്‌യുവി മോഡലായ കർവിനെ കുറിച്ചാണ്. അടുത്ത മാസം ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഇവിടുത്തെ ആദ്യത്തെ മാസ്-മാർക്കറ്റ് കൂപ്പെ-എസ്‌യുവികളിൽ ഒന്നായിരിക്കും ഇതെന്നാണ് സൂചന. കൂടാതെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ ഇടത്തരം എസ്‌യുവികൾക്ക് ബദലാവാനായിരിക്കും വാഹനത്തിന്റെ ശ്രമം.

ടാറ്റ കർവ് ഫീച്ചറുകൾ അറിയാം
നാല് എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ കർവ് വരുന്നതെന്നാണ് സൂചന. ടാറ്റ നെക്‌സോണിലുള്ള 120 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ, 115 എച്ച്പി, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് ആദ്യ രണ്ട് ഓപ്‌ഷനുകൾ. ടാറ്റയുടെ പുതിയ 1.2-ലിറ്റർ ത്രീ-സിലിണ്ടർ ഡയറക്റ്റ്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിനും കർവിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഇതിന് പുറമെ കൂപ്പെ-എസ്‌യുവിക്ക് രണ്ട് ഓൾ-ഇലക്‌ട്രിക് പവർട്രെയിനുകൾ വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കർവ് ഇവിയുടെ താഴ്ന്ന വേരിയന്റുകൾ നെക്‌സോൺ ഇവി എൽആറുമായി 40.5kWh ബാറ്ററി പായ്ക്ക് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഉയർന്ന ട്രിമ്മുകൾക്ക് 55kWh യൂണിറ്റ് ആയിരിക്കും ടാറ്റ നൽകുക.
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം, ഫുൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം ഹാരിയറിൽ നിന്നുള്ള ഫോർ-സ്‌പോക്ക് സ്‌റ്റിയറിംഗും ഇതിലുണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജെസ്‌റ്റർ ഫംഗ്‌ഷൻ, പനോരമിക് സൺറൂഫ്, ചാരിയിരിക്കാവുന്ന പിൻസീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയുംസെഗ്‌മെന്റ്-ഫസ്‌റ്റ് പവർഡ് ടെയിൽ ഗേറ്റ് എന്നിവയും വാഹനത്തിൽ ഉണ്ടാവും. ഉയർന്ന വേരിയന്റുകൾക്ക് ADAS ലെവൽ 2 സുരക്ഷാ സാങ്കേതികവിദ്യയും നൽകും.
ഇപ്പോഴത്തെ റിപ്പോർട്ടുകൾ അനുസരിച്ച് ടാറ്റ നെക്‌സോണിനെ അപേക്ഷിച്ച് ഒരിത്തിരി വലുപ്പക്കൂടുതൽ ഈ വാഹനത്തിന് ഉണ്ടാവും. ടാറ്റ കർവ് ഇവിയുടെയും സ്‌റ്റാൻഡേർഡ് കർവിന്റെയും വിലകൾ 2024 ആഗസ്‌റ്റ് 7നാവും കമ്പനി പുറത്തുവിടുക. ഇവിയുടെ വില ഏകദേശം 20 ലക്ഷം രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോൾ പതിപ്പുകൾക്ക് 10 ലക്ഷം രൂപ മുതലായിരിക്കും വില ഉണ്ടാവുക. ഉയർന്ന വേരിയന്റുകൾക്ക് വില കൂടും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications