Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരിപ്പ് വെറുതയാവില്ല; ഈ വർഷം എത്തുന്നത് എസ്‌യുവിയിലെ കൊമ്പന്മാർ, ഇനി നിരത്തിൽ പൊടിപാറും

ഇന്നത്തെ കാലത്ത് കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ കൂടുതലായും മുൻഗണന കൊടുക്കുന്നത് എസ്‌യുവികൾക്കാണ്. അത്രയധികം ഡിമാൻഡ് ഇവയ്ക്ക് കുതിച്ചുയർന്നു കഴിഞ്ഞു. ആ പ്രകടമായ മാറ്റം കമ്പനികളുടെ ശരീരഭാഷയിലും നമുക്ക് കാണാവുന്നതാണ്. എന്തെന്നാൽ എസ്‌യുവി മോഡലുകൾ അവതരിപ്പിക്കുന്നതിൽ അവർ അത്രയേറെ താൽപര്യം കാണിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.

അത്തരത്തിൽ ഈ വർഷവും ഒട്ടും മോശമല്ല എസ്‌യുവി കാറുകളെ സംബന്ധിച്ച് പറയുമ്പോൾ. അണിയറയിൽ ഒരുങ്ങുന്നത് അത്രയധികം മോഡലുകളാണ്. അവയിൽ പലതിന്റെയും ഫീച്ചറുകളും, മറ്റ് വിവരങ്ങളും നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ചിലതിന്റെ ഡിസൈൻ കൺസെപ്റ്റുകളും ലോഞ്ചിന് മുന്നേ പ്രചരിക്കുന്നുണ്ട്. ഈ വർഷം വിപണിയിൽ എത്തുമെന്ന് കരുതപ്പെടുന്ന എസ്‌യുവികൾ ഇവയൊക്കെയാണ്.

suvcarsdebut2024

ടാറ്റ കർവ്

ടാറ്റയുടെ മുഖം മിനുക്കൽ തീരുമാനത്തിന്റെ ഭാഗമായി എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് ടാറ്റ കർവ്. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ കമ്പനി ഇവി വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കർവ് 3-4 മാസത്തിനുള്ളിൽ എത്തും. ടാറ്റയുടെ പുതിയ സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, വശങ്ങളിൽ ധാരാളം ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗ്, പിന്നിൽ ഒരു സ്പ്ലിറ്റ് ടെയിൽ-ലാമ്പ് സജ്ജീകരണം, വേറിട്ട കൂപ്പെ പോലെയുള്ള മേൽക്കൂര എന്നിവയോടെ ആവും ഇതെത്തുക.

മഹീന്ദ്ര ഥാർ 5-ഡോർ

മഹീന്ദ്രയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമായ ഥാർ 5-ഡോർ പതിപ്പ് വാഹന പ്രേമികൾ ഏറ്റവുമധിക കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ്. നിലവിലുള്ള 3-ഡോർ ഥാറിൽ കാണുന്ന മൾട്ടി-സ്‌പോക്ക് ഡിസൈനിൽ നിന്ന് ഇതിന് മൊത്തത്തിൽ വ്യത്യാസമുണ്ട്, ഡയമണ്ട് കട്ട് ശൈലിയാണ് ഇതിന്റെ ഡിസൈൻ എന്നാണ് ലഭ്യമായ സൂചന. വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ ഉൾക്കൊള്ളുന്ന എൽഇഡി ഹെഡ്‌ലാമ്പുകളും ഇതിന്റെ പ്രത്യേകത ആയിരിക്കും. അധികം വൈകാതെ തന്നെ വാഹനം നിരത്തിൽ ഇറങ്ങുമെന്നാണ് സൂചന.

മഹീന്ദ്ര എക്‌സ്‌യുവി300 ഫേസ്‌ലിഫ്റ്റ്

എക്സ്‍യുവി300 ഫേസ്‌ലിഫ്റ്റ് വൈകാതെ തന്നെ വിൽപ്പനയ്‌ക്കെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. നെക്‌സോൺ, സോനെറ്റ്, വെന്യു, ബ്രെസ്സ തുടങ്ങിയ മുൻനിര കോംപാക്റ്റ് എസ്‌യുവി വിപണിയിലേക്ക് മഹീന്ദ്രയുടെ രണ്ടാം വരവായിരിക്കും വൻതോതിൽ നവീകരിച്ച എക്സ്‍യുവി300. പുതുക്കിയ മോഡലിന്റെ ഡിസൈനുകൾ 2025ൽ വിൽപ്പനയ്‌ക്കെത്തുന്ന മഹീന്ദ്രയുടെ ബിഇ ലൈനപ്പ് എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈൻ

2024 മാർച്ച് പകുതിയോടെ അവതരിപ്പിക്കാനിരിക്കുന്ന ക്രെറ്റ എൻ ലൈനിനൊപ്പം തങ്ങളുടെ എസ്‌യുവി പോർട്ട്ഫോളിയോ ഉയർത്താൻ ഹ്യൂണ്ടായ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. പരിഷ്‌കരിച്ച ബമ്പറുകൾ, ഗ്രിൽ, സൈഡ് സ്‌കർട്ടുകൾ, വലിയ അലോയ് വീലുകൾഎന്നിവ പ്രധാന മെച്ചപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു. കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റ എൻ ലൈനിനെ ശ്രദ്ധേയമാക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഇതിലുണ്ടാകും എന്നാണ് വിലയിരുത്തൽ.

ഹ്യൂണ്ടായ് അൽകാസർ ഫേസ്‌ലിഫ്റ്റ്

2021ൽ പുറത്തിറക്കിയ അൽകാസറിൻ്റെ വിജയത്തെത്തുടർന്ന്, ക്രെറ്റയ്ക്ക് സമാനമായ മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിനായി ഹ്യൂണ്ടായ് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ആൻഡ് റിയർ എൽഇഡി ലൈറ്റുകൾ, ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ഇതിലെ പ്രധാന അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു. 6-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്‌പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനുകൾക്കൊപ്പം, 1.5-ലിറ്റർ ടർബോ എഞ്ചിൻ ആയിരിക്കും അൽകാസറിന് കരുത്ത് പകരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+