ഇതൊക്കെ ടാറ്റയുടെ ഓരോ നമ്പറല്ലേ; മുൻനിര മോഡലുകൾക്ക് വമ്പൻ വിലക്കുറവ്, രണ്ട് ലക്ഷം വരെ ലാഭിക്കാം..!
ഇന്ത്യൻ വിപണിയിൽ കാറുകളുടെ കാര്യത്തിൽ പ്രത്യേകിച്ച് ഉപഭോക്താക്കൾക്ക് ഇടയിൽ വലിയ ജനപ്രീതിയുള്ള ബ്രാൻഡാണ് ടാറ്റ. അവരുടെ എല്ലാ കാറുകൾക്കും ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ വിലയിൽ കൂടുതൽ സുരക്ഷാ ഉൾപ്പെടെ ലഭ്യമാക്കുന്ന മറ്റൊരു കമ്പനിയും ടാറ്റയെ പോലെയില്ല. അവരുടെ വാഹനത്തിന്റെ ബിൽഡ് ക്വാളിറ്റി തന്നെയാണ് അവരെ മുന്നിൽ നിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്.
പലപ്പോഴും മുൻനിര മോഡലുകളുടെ വിൽപ്പന കണക്കുകൾ വിചാരിച്ച പരിധി കടക്കാത്ത പക്ഷം വിവിധ ഓഫറുകളുമായി അവർ രംഗത്ത് വരാറുണ്ട്. അത്തരത്തിൽ അവർ നൽകുന്ന ഓഫറുകൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് പതിവ്. ഇപ്പോഴിതാ കമ്പനിയുടെ മുൻനിര മോഡലുകൾക്ക് വൻ ഓഫറുകളാണ് ടാറ്റ മോട്ടോഴ്‌സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ആകെ ലഭ്യമാവുന്ന ആനുകൂല്യങ്ങളിൽ 1.8 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് കൂടി ഉൾപ്പെടുന്നു. ടിയാഗോ, ടിഗോർ, ആൾട്രോസ്, നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങിയ വാഹനങ്ങൾ ഈ വിലക്കുറവ് ധമാക്കയിൽ പങ്കാളിയാവുമെന്നാണ് പരസ്യങ്ങൾ സൂചിപ്പിക്കുന്നത്. 'ഫെസ്റ്റിവൽ ഓഫ് കാർസ്' എന്ന് വിളിക്കപ്പെടുന്ന ഈ ആനുകൂല്യങ്ങൾ ഉത്സവ സീസണിന് മുന്നോടിയായാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഓഫറുകൾ പ്രസ്‌തുത മോഡലുകളുടെ ഇവികൾക്ക് ബാധകമല്ലെന്നും ഒക്ടോബർ 31 വരെ മാത്രമേ ഇവയുടെ സാധുതയുള്ളൂവെന്നും ടാറ്റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓണക്കാലത്ത് ഇതുപോലൊരു ഓഫർ കിട്ടിയാൽ ഉറപ്പായും മുതലാക്കണം എന്നാണ് പറയാനുള്ളത്. കാരണം പട്ടികയിൽ ഉള്ളതെല്ലാം ഭേദപ്പെട്ട മോഡലുകൾ തന്നെയാണ്.
പുതിയ പ്രഖ്യാപനത്തിന് ശേഷം ടിയാഗോയുടെ പ്രാരംഭ വില 5 ലക്ഷം രൂപയായി മാറി. കൂടാതെ തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് 65,000 രൂപ വരെ വിലക്കുറവും വാഗ്‌ദാനം ചെയ്യുന്നു. ടിഗോർ കോംപാക്‌ട് സെഡാന്, വേരിയന്റുകളെ ആശ്രയിച്ച് 30,000 രൂപ വരെ കുറഞ്ഞ വിലയിൽ ഇളവ് ലഭിക്കുന്നു, നിലവിൽ ഈ വാഹനത്തിന്റെ വില 6 ലക്ഷം രൂപ മുതലാവും.
ഇപ്പോൾ 14.99 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെ വില ആരംഭിക്കുന്ന ഹാരിയറിനും (1.60 ലക്ഷം രൂപ വരെ) സഫാരിക്കും (1.80 ലക്ഷം രൂപ വരെ) ഏറ്റവും ഉയർന്ന വിലക്കുറവാണു ടാറ്റ വാഗ്‌ദാനം ചെയ്യുന്നത് എന്നതാണ് പ്രാധാന്യം. ഇതിന് പുറമേ ഉപഭോക്താക്കൾക്ക് അൾട്രോസിന് 45,00 രൂപ വരെയും നെക്‌സോണിന് 80,000 രൂപ വരെയും കിഴിവ് ലഭിക്കും.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications