ജനങ്ങളുടെ പൾസ് അറിയുന്നവൻ ടാറ്റ; വമ്പൻ ഡിസ്‌കൗണ്ട് നൽകി, കുറയുക 1.75 ലക്ഷം വരെ, ഏതൊക്കെ മോഡലുകൾ?
ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം സ്വന്തമായുള്ള കമ്പനിയാണ് ടാറ്റ. സാധാരണക്കാർക്ക് ഇടയിൽ വളരെ നല്ല സ്വാധീനമാണ് ഈ വാഹന കമ്പനിക്കുള്ളത്, അതിന് കാരണം ടാറ്റയുടെ പൈതൃകം കൂടിയാണ്. ജനങ്ങളെ മനസിലാക്കി അവരുടെ ഇഷ്‌ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ തന്നെ വിൽപ്പന കണക്കുകളിലും ടാറ്റ മുന്നിട്ട് നിൽക്കുന്നു. എങ്കിലും മറ്റേത് ഫീച്ചറുകളെക്കാളും ടാറ്റ പ്രാധാന്യം കൊടുക്കുന്നത് ബിൽഡ് ക്വാളിറ്റിക്കും സുരക്ഷയ്ക്കുമാണ്.
എന്ന് കരുതി വിലയിൽ അവർ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാറില്ല. മറ്റ് പ്രധാന വാഹന നിർമ്മാതാക്കളായ മരുതിയെ പോലുള്ള കമ്പനികളിൽ നിന്ന് ടാറ്റയെ വ്യത്യസ്‌തമാക്കുന്നത് ഈ പരിഗണന തന്നെയാണ്. ഒരൽപ്പം വില കൂടുതൽ ആണെന്ന പരാതി ടാറ്റ ഇടയ്ക്ക് തീർക്കാറുള്ളത് മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും നൽകിയാണ്.

അത്തരത്തിൽ ഈ ഉത്സവ സീസൺ കഴിഞ്ഞതിന് പിന്നാലെ മറ്റൊരു ഓഫറുമായി ടാറ്റ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത മുൻനിര മോഡലുകളായ ഹാരിയർ, സഫാരി തുടങ്ങിയവക്ക് ഈ ഓഫർ ലഭ്യമാവും എന്നതാണ്. കൂടാതെ വളരെ ഉയർന്ന ഡിസ്‌കൗണ്ട് തന്നെ വിവിധ മോഡലുകൾക്ക് ലഭിക്കും എന്നത് മറ്റൊരു സവിശേഷതയാണ്. ഈ ഓഫറിനെ കുറിച്ച് കൂടുതലറിയാം.
ടാറ്റ ഡിസ്‌കൗണ്ട്: വിവരങ്ങൾ ഇങ്ങനെ
നവംബർ മാസത്തിലാണ് ടാറ്റ കാറുകൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് ഹാരിയർ, സഫാരി എന്നീ വാഹനങ്ങൾക്ക് 2.75 ലക്ഷം രൂപ വരെ കിഴിവ് വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ നിങ്ങൾ അറിയേണ്ട കാര്യം എന്തെന്നാൽ പ്രീ-ഫേസ്‌ലിഫ്റ്റ് ഹാരിയറിലും സഫാരിയിലും തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിലും മാത്രമാണ് ഈ കിഴിവ് ലഭിക്കുക. എല്ലായിടത്തും ഓഫർ കിട്ടണമെന്നില്ലെന്ന് സാരം.
അതായത് പഴയ മോഡൽ വാഹനങ്ങൾ കൈവശം ഉള്ള ഡീലർഷിപ്പുകൾ മാത്രമാവും ഓഫർ നിങ്ങൾക്ക് നൽകുക. ഈ ഓഫറിൽ ഏറിയപങ്കും ക്യാഷ് ഡിസ്‌കൗണ്ട് രൂപത്തിലാവും ലഭിക്കുക. ശേഷിക്കുന്ന തുകയാവട്ടെ എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് ബോണസ് എന്നിങ്ങനെയാണ് നിങ്ങൾക്ക് ലഭിക്കുക.
പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിനേക്കാൾ പഴയ തലമുറ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് 1.75 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. 2023ൽ നിർമ്മിച്ച ഫേസ്‌ലിഫ്റ്റഡ് ഹാരിയർ, സഫാരി മോഡലുകൾക്കും ഈ കിഴിവ് ലഭ്യമാണ്.
ഹാരിയറിനും സഫാരിക്കും പുറമേ ടാറ്റയുടെ മറ്റൊരു ജനപ്രിയ മോഡലായ നെക്‌സോണിനും മികച്ച ഓഫർ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന് പരമാവധി 1.35 ലക്ഷം രൂപ കിഴിവാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിന് പുറമേ ടാറ്റ പഞ്ചിനും ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ഈ വാഹനത്തിന് 40,000 രൂപ വരെയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഓഫർ.












Click it and Unblock the Notifications