ടാറ്റയുടെ ഈ നീക്കം അപ്രതീക്ഷിതം; ജനപ്രിയ ഇവി കാറുകൾക്ക് വമ്പൻ വിലക്കുറവ്, ലാഭം 65,000 രൂപ വരെ..!
ഇന്ത്യൻ വാഹന വിപണിയിൽ കരുത്തിന്റെ പര്യായമാണ് ടാറ്റ മോട്ടോഴ്‌സ്. എന്തൊക്കെ ഇല്ലെങ്കിലും ഈ വാഹനത്തിന്റെ സുരക്ഷ മറ്റേത് വാഹനത്തെക്കാളും ഒരുപടി മേലെയാണ്. അത് തന്നെയാണ് എല്ലാവർക്കും ടാറ്റ ഇത്രത്തോളം പ്രിയങ്കരമാവുന്നത്. ധാരാളം മോഡലുകൾ രംഗത്തിറക്കി ടാറ്റ വിപണി പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയായി.
കഴിഞ്ഞ നാളുകളിൽ ഇവി സെഗ്‌മെന്റിലും ടാറ്റ നല്ല മോഡലുകളാണ് അവതരിപ്പിച്ചത്. അതിൽ പല കാറുകളും വിൽപന കണക്കുകളിൽ ശക്തമായ മുന്നേറ്റമാണ് കാഴ്‌ച വെച്ചത്. ടാറ്റയുടെ മുൻനിര ഇവി കാറുകളായ നെക്‌സോൺ, ടിയാഗോ എന്നിവ ഉൾപ്പെടെയുള്ള കാറുകൾക്ക് ഇപ്പോൾ വലിയ ഓഫറാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.

ടാറ്റയുടെ ഇവികൾക്ക് ഏപ്രിൽ മാസത്തിൽ കാര്യമായ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും. നെക്‌സോൺ ഇവിയ്ക്ക് ഏകദേശം 50,000 രൂപ വരെ കിഴിവ് ഉണ്ട്, കൂടാതെ മറ്റൊരു മോഡലായ ടിയാഗോ ഇവിക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
ടാറ്റ നെക്‌സോൺ ഇവി
ടാറ്റ ഡീലർഷിപ്പുകൾ മുഖേന (സെപ്റ്റംബറിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം നിർമ്മിച്ചത്) 50,000 രൂപ 'ഗ്രീൻ ബോണസ്' ആയി നൽകും, ഇത് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ്. 2023 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ നിർമ്മിച്ച നെക്‌സോൺ ഇവിയുടെ എല്ലാ വേരിയന്റുകകളിലും ഈ ഓഫർ ലഭ്യമാവും എന്ന് പ്രത്യേക ഓർക്കുക.
ടാറ്റ ടിയാഗോ ഇവി
അതുപോലെ തന്നെ ടാറ്റ ടിയാഗോ ഇവി വാങ്ങുന്നവർക്ക് 50,000 രൂപ 'ഗ്രീൻ ബോണസും' 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടെ 65,000 രൂപ വരെയുള്ള കിഴിവുകൾ ആയിരിക്കും ലഭിക്കുക. കൂടാതെ ഈ വർഷത്തെ ഇവി എൽആർ വേരിയന്റുകളിൽ ടാറ്റ ഡീലർമാർ 35,000 രൂപ വരെ കിഴിവുകൾ (20,000 രൂപ ഗ്രീൻ ബോണസ്) നൽകുന്നുണ്ട്.
ഈ രണ്ട് കാറുകളും നിലവിൽ ടാറ്റയുടെ ഇവി വിഭാഗത്തിന്റെ നെടുംതൂണുകളാണ്. പഴയ മോഡലുകളിൽ കൂടുതൽ വിൽപന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഈ ഓഫറുകൾ നൽകി വരുന്നത്. മുൻപും സമാനമായി പല മാസങ്ങളിലും ടാറ്റ ഓഫറുകൾ പ്രഖ്യാപിക്കുകയും ഉപഭോക്താക്കൾ അത് പ്രയോജനപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
ഈ കാറുകൾ വിപണിയിലെ പല പ്രമുഖ മോഡലുകളുമായും നേരിട്ട് ഏറ്റുമുട്ടുന്ന വേളയിലാണ് ഈ വമ്പൻ ഓഫർ എന്നത് വിട്ടുകളയരുത്. മഹീന്ദ്ര ഉൾപ്പെടെയുള്ള കമ്പനികളുടെ മോഡലുകളാണ് പ്രധാനമായും ടാറ്റയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. എന്നാൽ ഇതുവരെയും ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്നിട്ടില്ലാത്ത മാരുതി ഇതിൽ വെറും കാഴ്‌ചക്കാർ മാത്രമാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.












Click it and Unblock the Notifications