Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റ എന്നാ സുമ്മാവാ; നെക്‌സോൺ കൂടുതൽ വിൽക്കാൻ പുതിയ ഐഡിയ, ഒറ്റയടിക്ക് കുറച്ചത് ഒരു ലക്ഷം രൂപ

ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനികളിൽ ഒന്നാണ് ടാറ്റ. അവരുടെ ബിൽഡ് ക്വാളിറ്റി ആണെങ്കിലും ഡിസൈൻ ആണെങ്കിലും ഉപഭോക്താക്കളെ വളരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. മാരുതിയെ പോലെയുള്ള അതികായർ ഉണ്ടായിട്ടും ഇപ്പോഴും വിൽപ്പന കണക്കുകളിൽ ടാറ്റ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. അതിന്റെ പ്രധാന കാരണം അവർ ഉപഭോക്താക്കളെ വളരെയധികം പരിഗണിക്കുന്നു എന്ന കാര്യമാണ്.

ഇപ്പോഴിതാ ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ട് ടാറ്റ ഇപ്പോൾ പുതിയൊരു ഓഫർ കൂടി രംഗത്ത് അവതരിപ്പിച്ചിരിക്കുകയാണ്. അവരുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ടാറ്റ നെക്‌സോൺ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാണ് അവരുടെ തീരുമാനം. 2017ൽ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ട് വന്ന ടാറ്റയുടെ ഈ മോഡൽ ഇന്ന് വൻ വിൽപ്പനയാണ് നടത്തുന്നത്.

tatanexoncars

ഈ സബ് കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ ഏഴ് വർഷമായി വളരെയധികം സ്വാധീനം ചെലുത്തുന്നു. ഇതിനിടെ ഒരു ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. അടുത്തിടെ ഈ എസ്‌യുവി 7 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു, ഈ ആഘോഷങ്ങളുടെ തുടർച്ച എന്ന നിലയിൽ, നെക്‌സോണിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളിൽ ഓഫർ വാഗ്‌ദാനം ചെയ്യുന്നു.

എന്നാൽ ഈ ഓഫറുകൾക്ക് ജൂൺ 30 വരെ മാത്രമേ സാധുതയുള്ളൂ. ഇതിന്റെ പെട്രോൾ സ്‌മാർട്ട്, സ്‌മാർട്ട് +, സ്‌മാർട്ട് + എസ് പെട്രോൾ വേരിയന്റുകൾക്ക് യഥാക്രമം 16,000, 20,000, 40,000 രൂപ വരെ കിഴിവ് ലഭിക്കും.
പ്യുവർ, പ്യുവർ എസ് പെട്രോൾ വേരിയന്റുകൾക്ക് യഥാക്രമം 30,000, 40,000 രൂപ വരെ കിഴിവ് ലഭിക്കും, കൂടാതെ ഡീസൽ പ്യുവർ, പ്യുവർ എസ് വേരിയന്റുകൾക്ക് യഥാക്രമം 20,000 രൂപ, 30,000 രൂപ വരെ കിഴിവ് ലഭിക്കും.

ക്രിയേറ്റീവ്, ക്രിയേറ്റീവ് +, ക്രിയേറ്റീവ് + എസ് എന്നിവയുടെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് യഥാക്രമം 60,000 രൂപ, 80,000 രൂപ, 1 ലക്ഷം രൂപ എന്നിങ്ങനെ കിഴിവുകൾ ലഭിക്കും. ഫിയർലെസ് പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് ഫിയർലെസ്, ഫിയർലെസ് എസ്, ഫിയർലെസ് +, ഫിയർലെസ് + എസ് എന്നിവയിൽ 60,000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.

അടുത്തിടെ മറ്റ് മോഡലുകൾക്കും സമാനമായ രീതിയിൽ ടാറ്റ ഓഫർ പ്രഖ്യാപിച്ചിരുന്നു. ടിയാഗോ, ടിഗോർ, ആൾട്രോസ്, ഹാരിയർ, സഫാരി തുടങ്ങിയ മോഡലുകൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. ഈ ഓഫറും ജൂൺ മാസത്തിൽ മാത്രമാണ് ലഭ്യമാവുക. ഏറ്റവും കുറഞ്ഞത് 30,000 വരെയുള്ള ഡിസ്‌കൗണ്ടുകൾ ഈ മോഡലുകൾക്ക് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+