ടാറ്റയുടെ വമ്പൻ നീക്കം; ഈ ജനപ്രിയ കാറുകൾക്ക് കുത്തനെ വില കുറയുന്നു, ലാഭം 55,000 രൂപ വരെ..!
ഇന്ത്യൻ വിപണിയിൽ കരുത്തു കൊണ്ടും വിശ്വാസ്യത കൊണ്ടും സ്വന്തമായി ഒരിടമുണ്ടാക്കി എടുത്ത വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റ. അവാർഡ് മോഡലുകളിൽ പലതും അതാത് സെഗ്‌മെന്റിലെ നമ്പർ വൺ സെല്ലിംഗ് മോഡലുകളാണ് എന്നതാണ് പ്രത്യേകത. നിരവധി ഉപഭോക്താക്കളാണ് ടാറ്റയ്ക്ക് രാജ്യത്തെമ്പാടുമായി നിലവിലുള്ളത്.
അതുകൊണ്ട് തന്നെ ഇടയ്‌ക്കൊക്കെ കമ്പനി നല്ല ഓഫറുകളും അവതരിപ്പിക്കാറുണ്ട്. രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോഴ്‌സ് ഡീലർഷിപ്പുകൾ വഴി കമ്പനി ടിയാഗോ, ടിഗോർ, ആൾട്രോസ്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയിൽ ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുകയാണ് ഇപ്പോൾ. കഴിഞ്ഞ സാമ്പത്തിക വർഷം ഇറങ്ങിയ യൂണിറ്റുകൾക്ക് ഉപഭോക്തൃ കിഴിവും എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പേജ് ബോണസും ഉൾപ്പെടെ ഈ മാസം 55,000 രൂപ വരെ കിഴിവുകൾ ലഭിക്കും.

ഇതിൽ ഓരോ മോഡലുകൾക്ക് വ്യത്യസ്‌തമായ ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. എന്തായാലും ഏറ്റവും കുറഞ്ഞത് 30,000 വരെയുള്ള കിഴിവുകൾ ഈ ജൂൺ മാസത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവും എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം.
ടാറ്റ ടിയാഗോ: ടിയാഗോയുടെ പെട്രോൾ വകഭേദങ്ങൾ നിലവിൽ 55,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്, അതിൽ 35,000 രൂപ വരെയുള്ള ക്യാഷ് ആനുകൂല്യങ്ങളും 20,000 രൂപ എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. സിഎൻജി വേരിയന്റുകൾ 45,000 രൂപ വരെ കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്.
ടാറ്റ ടിഗോർ: ഇതിന്റെ പെട്രോൾ പതിപ്പിന് ഈ മാസം 50,000 രൂപ വരെ കിഴിവ് ലഭിക്കും, അതേസമയം സിഎൻജി വേരിയന്റുകൾ 45,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളോടെ ലഭ്യമാണ്. 6.30 ലക്ഷം മുതൽ 9.55 ലക്ഷം വരെയാണ് ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ, മാരുതി ഡിസയർ എന്നിവയുടെ എതിരാളിയുടെ വില.
ടാറ്റ ആൾട്രോസ്: ടാറ്റ മോട്ടോഴ്‌സ് ആൾട്രോസിന്റെ പെട്രോൾ, ഡീസൽ വേരിയൻ്റുകൾ 45,000 രൂപ വരെ കിഴിവോടെ വാഗ്‍ദാനം ചെയ്യുന്നു, അതേസമയം സിഎൻജി വേരിയന്റുകൾക്ക് ഈ മാസം 35,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
ടാറ്റ നെക്‌സോൺ: നിലവിൽ പെട്രോൾ, ഡീസൽ പതിപ്പുകളിൽ 20,000 രൂപ വരെ സ്ക്രാപ്പേജ്/എക്സ്ചേഞ്ച് ബോണസുമായി വാഹനം ലഭ്യമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പുറത്തിറക്കിയ യൂണിറ്റുകൾക്കാണ് ഓഫർ.
ടാറ്റ ഹാരിയർ: നെക്‌സോണിന് സമാനമായി, ഹാരിയറും ഈ മാസം എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പേജ് ബോണസോടെ മാത്രമേ ലഭ്യമാകൂ. എങ്കിലും ഇതിന്റെ കിഴിവ് 30,000 രൂപ വരെ ഉയരുന്നു, എല്ലാ വേരിയന്റുകളിലും ഇത് ബാധകമാണ്.
ടാറ്റ സഫാരി: ഹാരിയറിന്റെ മൂന്ന് നിരകളുള്ള സഹോദര വാഹനമായ സഫാരി ഈ മാസം 30,000 രൂപ വരെയുള്ള അതേ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ടാറ്റായുടെ മുൻനിര മോഡലുകളിൽ ഒന്നായ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതാണ് മികച്ച സമയം.












Click it and Unblock the Notifications