ടാറ്റ അടിച്ചുകേറിവരും; വിൽപ്പന കൂട്ടാൻ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു, ഹാരിയറിന് 1.33 ലക്ഷം കുറയും, പിന്നെ?
എല്ലാ മേഖലയിലും ഓഫറുകൾ നൽകുന്ന സമയമാണ് ഈ ഉത്സവകാലം. ദീപാവലി, പൂജ, ദസറ എന്നിങ്ങനെ ഒട്ടേറെ ആഘോഷങ്ങളാണ് ഈ സമയത്ത് കടന്നുവരുന്നത്. വാഹന വിപണിയിലും ഈ ദിനങ്ങൾ കാര്യമായ വിലക്കുറവ് നൽകുന്ന സമയമാണ്. രാജ്യത്തെ മുൻനിര ബ്രാൻഡുകളിൽ ചിലത് ഇത്തരത്തിൽ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്, മാരുതിയാണ് അതിൽ പ്രമുഖർ. ഇതേപാത പിന്തുടർന്ന് ടാറ്റയും ചില ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
ഇന്ത്യയിൽ വിൽപ്പന കണക്കുകളിൽ മാരുതിയെ വെല്ലാൻ കഴിയില്ലെങ്കിലും വിശ്വാസ്യതയിലും സുരക്ഷയിലും ഒട്ടും പിന്നിൽ അല്ലാത്ത മോഡലുകളാണ് ടാറ്റ രംഗത്ത് ഇറക്കുന്നത്. പല സെഗ്‌മെന്റുകളിലും മികച്ച മുന്നേറ്റമാണ് ടാറ്റയുടെ വാഹനങ്ങൾ നടത്തിവരുന്നത്, അത് തുടർന്ന് കൊണ്ട് പോവുക ലക്ഷ്യമിട്ടാണ് കമ്പനി ഉപഭോക്താക്കൾക്കായി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ ടാറ്റ ഹാരിയർ, സഫാരി, ടിയാഗോ, ടിഗോർ എന്നിങ്ങനെ ഒട്ടേറെ മോഡലുകളാണ് വിൽക്കുന്നത്. ഇവയിൽ പലതും മികച്ച വിൽപ്പന കണക്കുകളുമായി മുന്നോട്ട് പോകവേയാണ് മുൻനിര മോഡലുകൾക്ക് വലിയ വിലക്കുറവ് കമ്പനി നൽകുന്നത്. കുറഞ്ഞത് 10,000 രൂപ മുതൽ കൂടിയത് 1.33 ലക്ഷം വരെയുള്ള ഡിസ്‌കൗണ്ട് ഉപഭോക്താക്കൾക്ക് ടാറ്റ നൽകുന്നുണ്ട്.
ടാറ്റ: ഉത്സവകാല ഓഫറുകൾ ഇങ്ങനെ
ടാറ്റ ടിയാഗോ: ഈ വാഹനത്തിന്റെ വില 4.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. നിലവിൽ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും കൊടുക്കുന്നില്ലെങ്കിലും, തിരഞ്ഞെടുത്ത വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും. ഇതേ രീതിയിൽ തന്നെയാണ് ടിഗോറിൽ ടാറ്റ മോട്ടോഴ്‌സ് ഓഫർ നൽകിയിരിക്കുന്നത്, സമാനമായി എക്സ്ചേഞ്ച് ഓഫർ കിട്ടും, വില തുടങ്ങുക 5.99 ലക്ഷം രൂപ.
ടാറ്റ അൾട്രോസിന് സമഗ്രമായ ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. ഉപഭോക്താക്കൾക്ക് 25,000 വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപവരെ എക്‌സ്‌ചേഞ്ച് ബോണസും കിട്ടും. ഇതിന് പുറമേ 5000 കോർപ്പറേറ്റ് ഡിസ്‌കൗണ്ടും വാഹനത്തിന് ലഭിക്കും. ടാറ്റ പഞ്ചിനും സമാനമായ ഓഫർ ലഭ്യമാണ്.പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപ വരെ ക്യാഷ് കിഴിവുണ്ട്, സിഎൻജി മോഡലുകൾക്ക് 15,000 രൂപയും.
25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെയുള്ള ഓഫറുകളാണ് ഈ വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. തിരഞ്ഞെടുത്ത മോഡലുകളിൽ നെക്‌സോൺ ഇവി 50,000 രൂപയുടെ പ്രത്യേക ഓഫറും ലഭ്യമാണ്. ടാറ്റയുടെ ഹാരിയറിനും ഏകദേശം 50,000 രൂപയുടെ ഓഫറുകളാണ് ഈ വാഹനത്തിന് ലഭിക്കുക. ഇത് കൂടാതെ മറ്റ് കോർപറേറ്റ് ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ ലാഭം 1.33 ലക്ഷം രൂപ വരും. സഫാരി ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ഓഫറുണ്ട്.
അതേസമയം, ടാറ്റ മാത്രമല്ല മാരുതി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഓഫറുണ്ട്. മാരുതിയുടെ ഒട്ടുമിക്ക മുൻനിര മോഡലുകൾക്ക് എല്ലാം തന്നെ ഓഫർ ലഭ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഉത്സവകാലത്ത് എല്ലാ കമ്പനികളും സമാനമായ ഓഫറുകളുമായി രംഗത്ത് വരാൻ ഇടയുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് ആവും പ്രഖ്യാപനങ്ങൾ.












Click it and Unblock the Notifications