മോനേ ടാറ്റയുടെ പഞ്ച് പുതിയ എഡിഷന്‍ എത്തിയിട്ടുണ്ട്; 8.44 ലക്ഷം ചെലവിട്ടാല്‍ വീട്ടിലെത്തിക്കാം
ന്യൂഡല്‍ഹി: ദീപാവലി അടക്കമുള്ള ഉത്സവ സീസണുകള്‍ പ്രമാണിച്ച് പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യുന്ന തിരക്കിലാണ്. നിരവധി ഡിസ്‌കൗണ്ടുകളും കാര്‍ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സും ഉത്സവ സീസണ്‍ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബെസ്റ്റ് സെല്ലറായ എസ്‌യുവിയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ.
ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി ടാറ്റ പഞ്ചിന്റെ ക്യാമോ എഡിഷനാണ് പുറത്തിറക്കിയിരിക്കുന്നത്. പഞ്ച് ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് കാറാണ്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് ലിമിറ്റഡ് എഡിഷന്‍ വേര്‍ഷനാണ്. വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കിയോട് മത്സരിക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇത്തവണ കൂടുതല്‍ മികച്ച ലുക്കിലാണ് ടാറ്റയുടെ പഞ്ച് ലോഞ്ച് ചെയ്തിരിക്കുന്നത്. സീവീഡ് ഗ്രീന്‍ നിറത്തിലാണ് ഇവ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ വൈറ്റ് റൂഫും ഈ കാറിനുണ്ട്. ആര്‍16 ചാര്‍ക്കോള്‍ േ്രഗ അലോയ് വീലുകളും, പ്രീമിയം അപ്‌ഹോള്‍സ്ട്രിയും അതിനൊപ്പം വമ്പന്‍ ലുക്കിലുള്ള ക്യാമോ തീമിലുള്ള തീം പാറ്റേണും ഈ എസ്‌യുവിക്കുണ്ട്.
നിരവധി ഫീച്ചറുകള്‍ പുതിയതായി പഞ്ച് ക്യാമോ എഡിഷനില്‍ വന്നിട്ടുണ്ട്. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പുതുതായി പഞ്ച് ക്യാമോ എഡിഷനില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും മികച്ച യാത്രാ സൗകര്യത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ടാറ്റ പുതിയ പഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പിന്‍ഭാഗത്തായി എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഫാസ്റ്റ് സി ടൈപ് യുഎസ്ബി ചാര്‍ജര്‍, ഗ്രാന്‍ഡ് കണ്‍സോളും അതിനൊപ്പം ആം റെസ്റ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മികച്ച വിലയ്ക്ക് ഇപ്പോള്‍ ഈ കാര്‍ ലഭ്യമാവും. 8.44 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ടാറ്റ മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഉത്സവ സീസണില്‍ പുതിയൊരു എസ്‌യുവി വീട്ടിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ടാറ്റയുടെ പഞ്ച് ക്യാമോ എഡിഷന്‍. ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ സബ് കോംപാക്ട് എസ്‌യുവിയാണ് പഞ്ച്. 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം ടാറ്റ ഇവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണിന്റെ ഭാഗമായിട്ടാണിത്. ടാറ്റ നെക്‌സോണ്‍ ഇവി, ടാറ്റ പഞ്ച് ഇവി എന്നിവയ്ക്ക് വില കുറച്ചിട്ടുണ്ട്. ടിയാഗോ ഇവിയുടെ വിലയില്‍ മാറ്റമില്ല. മറ്റ് വേരിയന്റുകള്‍ക്ക് 40000 രൂപ വരെയാണ് ഡിസ്‌കൗണ്ട്.
ടാറ്റ ടിഗോര്‍ ഇവി, ടാറ്റ കര്‍വ് ഇവി എന്നിവയ്‌ക്കൊന്നും വില കുറച്ചിട്ടില്ല. നെക്‌സോണിന് 2 ലക്ഷം വരെയാണ് വില കുറച്ചിരിക്കുന്നത്. ടാറ്റ പഞ്ച് ഇവിക്ക് ഒരു ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ലഭ്യമാവുക.












Click it and Unblock the Notifications