എതിരാളികൾ ഇനി ഭയക്കും; നെക്‌സോണിന്റെ മേക്കോവർ കണ്ട് ഞെട്ടാൻ റെഡിയായിക്കോ, ഇത് റെഡ് ഡാർക്ക് എഡിഷൻ
ഇന്ത്യയിലെ വാഹന പ്രേമികൾ ഒന്നടങ്കം ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്നാലെയാണ്. അവയുടെ ആവശ്യകത കുതിച്ചുയരുന്ന സാഹചര്യത്തിൽ പുത്തൻ പരീക്ഷണങ്ങളാണ് വിവിധ കമ്പനികൾ നടപ്പിലാക്കുന്നത്. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ടാറ്റ മോട്ടോഴ്‌സ് ആണ്. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ നീണ്ട പോർട്ട്ഫോളിയോ സ്വന്തമായുള്ള ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ച് പുതിയൊരു അതിഥി വലിയൊരു കാര്യമല്ല.
ഇപ്പോഴിതാ തങ്ങളുടെ ജനപ്രിയ ഇവി മോഡലായ നെക്‌സോണിലൂടെ അത് ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണിനെ കുറിച്ച് അറിയാത്തവർ അധികമൊന്നും ഉണ്ടാവില്ല. അതിന്റെ ഡാർക്ക് എഡിഷനും ചിലർ കേട്ടുകാണും. എന്നാൽ പുതിയ റെഡ് ഡാർക്ക് എഡിഷൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് വിപണിയിലേക്ക് വന്നിരിക്കുന്നത്.

ഏറെ പ്രത്യേകതകൾ ഉൾപ്പെടുത്തിയിട്ടുള്ള വേരിയന്റ് കൂടിയാണിത്. ടാറ്റ തങ്ങളുടെ കോംപാക്റ്റ് എസ്‌യുവിയെ കൂടുതൽ മനോഹരമാക്കാനും ചില അപ്‌ഡേഷനുകൾ വരുത്താനും ഉദ്ദേശിച്ചു കൊണ്ടാണ് ഈ നീക്കം നടത്തിയെതെന്ന് ഉറപ്പാണ്. സഫാരി/ഹാരിയർ റെഡ് ഡാർക്ക് എന്നിവയുടെ അതേ ഫോർമുലയാണ് ഈ പ്രത്യേക പതിപ്പും പിന്തുടരുന്നത്.
ഇത് നെക്‌സോണിന്റെ പുതിയ ടോപ്പ്-സ്പെക്ക് എംപവേർഡ് 45+ വേരിയന്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. എന്നാൽ പുതിയ ടോപ്പ്-സ്പെക്ക് വേരിയന്റിനേക്കാൾ 20,000 രൂപയോളം വില കൂടുതലാണ് ഈ മോഡലിന്. എക്സ്റ്റീരിയറിൽ ഏതാണ്ട് ഡാർക്ക് എഡിഷൻ പോലെ തന്നെ പൂർണമായും കറുത്ത നിറം തന്നെയാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്. എന്നാൽ ഉൾവശം പൂർണമായും ചുവന്ന നിറം കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ടാറ്റ ഇപ്പോൾ വോയ്‌സ് കൺട്രോളോടുകൂടിയ പനോരമിക് സൺറൂഫും ഈ വാഹനത്തിന് മികവേകാൻ നൽകിയിട്ടുണ്ട്. ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, 360 ഡിഗ്രി ക്യാമറ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, റിയർ എസി വെന്റുകൾ, ഫുൾ എൽഇഡി ലൈറ്റ് പാക്കേജ് എന്നിവയാണ് ഈ വാഹനത്തെ ശ്രദ്ധേയമാക്കുന്ന മറ്റ് പ്രധാന ഘടകങ്ങൾ.
350 മുതൽ 379 കിലോമീറ്റർ വരെ റേഞ്ച് അവകാശപ്പെടുന്ന 45+ ബാറ്ററി പാക്കിൽ മാത്രമാണ് വാഹനം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. എന്നാൽ ഇത് 489 കിലോമീറ്റർ വരെ ഉയരമെന്നാണ് കമ്പനി പറയുന്നത്. 60kWh ചാർജറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വെറും 40 മിനിറ്റിനുള്ളിൽ 10ൽ നിന്ന് 80 ശതമാനത്തിലേക്ക് കുതിച്ചുയരാൻ ഈ വാഹനത്തിന് ചാർജിംഗിലൂടെ സാധിക്കും.
നെക്‌സോൺ ഇവി റെഡ് ഡാർക്ക് എഡിഷന് പുറമേ 13.99 ലക്ഷം രൂപ മുതൽ വില (എക്‌സ്-ഷോറൂം) ആരംഭിക്കുന്ന വലിയ 45kWh ബാറ്ററിയോട് കൂടിയ മറ്റ് മൂന്ന് വേരിയന്റുകളും ടാറ്റ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ടോപ്പ് എൻഡ് എംപവേർഡ്+ 45ന് 16.99 ലക്ഷം രൂപയാണ് വില. ബാറ്ററിയിൽ മാറ്റവും പിന്നെ സാധാരണ വേരിയന്റുകളിലെ വ്യത്യാസവും ഒക്കെയാണ് ഇവയ്ക്കും ഉണ്ടാവുക. എന്നാൽ ഡാർക്ക് റെഡ് എഡിഷന് ഇതിലും വില അധികമാണെന്ന് ഓർക്കണം.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications