Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാനുള്ളത് ഇലക്ട്രിക് യുഗം; ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ ഇവയൊക്കെ...

രാജ്യത്തെ വാഹന വിപണി അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക എല്ലാ സെഗ്‍മെന്റുകളും വിൽപ്പനയിൽ കുതിക്കുകയാണ്. മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയും, അതിന് പുറമെ നിലവിൽ വാഹനങ്ങൾ സ്വന്തമാക്കാനുള്ള നടപടിക്രമങ്ങളിലെ അനായാസതയുമൊക്കെ ജനങ്ങൾ ഒരുപാട് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കാല ഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്.

എന്നാൽ വിപണിയുടെ നട്ടെല്ലായ കാറുകളിൽ തന്നെ നിലവിൽ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വിഭാഗമാണ് ഇലക്ട്രിക് വാഹനങ്ങൾ. എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായാണ് പെട്രോൾ ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള ചുവടുമാറ്റം നാം നടത്തുന്നത്. അതിലെ സുപ്രധാനമായ കണ്ണിയാണ് ഇവികൾ. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ഇവി കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

mgcomet

ടാറ്റ നെക്‌സോൺ ഇവി

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിൽ ടാറ്റ നെക്‌സോൺ ഇവിയാണ് മുന്നിൽ. പ്രകടനം, കാര്യക്ഷമത, താങ്ങാനാവുന്ന വില എന്നിവഒത്തുചേർന്ന ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണിത്. സൂക്ഷ്‌മമായി രൂപകൽപന ചെയ്‌ത ഈ ഇവിയിൽ വിശാലമായ ക്യാബിനും 350 ലിറ്റർ ബൂട്ട് സ്പേസും ഒരുക്കിയിട്ടുണ്ട്. ഈ ഫീച്ചറുകൾ കുടുംബങ്ങൾക്കുള്ള ഒരു നല്ല ഓപ്ഷനാക്കി ഇതിനെ മാറ്റുന്നു.

ടാറ്റ ടിഗോർ ഇവി

ടാറ്റയുടെ ഈ 5 സീറ്റർ ഇലക്ട്രിക് വാഹനം മറ്റൊരു നല്ല ഓപ്ഷനാണ്. ഇത് ഒരു കുടുംബത്തിന്റെ യാത്രാമാർഗ്ഗം മുതൽ ഷോപ്പിംഗ് വരെ ലോംഗ് ഡ്രൈവുകളും മറ്റും വരെ എല്ലാ ഗതാഗത ആവശ്യങ്ങളും നിറവേറ്റുന്ന ഒന്നാണെന്ന് നിസംശയം പറയാം. ആവശ്യങ്ങൾ സുഖകരമായി നിറവേറ്റുന്നതിനായി ടാറ്റ ടിഗോർ ഇവിയിൽ എല്ലാ പരിഷ്‌കൃത സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. 12.5 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ വില.

മഹീന്ദ്ര എക്സ്‍യുവി 400 ഇവി

മികച്ച ഡ്രൈവിംഗ് അനുഭവവും ഉപയോഗപ്രദമായ നിരവധി സവിശേഷതകളും ഉപയോഗിച്ച് ഉടമകളെ സന്തോഷിപ്പിക്കാൻ ആവശ്യമായ എല്ലാ ചേരുവകളും മഹീന്ദ്ര എക്സ്‍യുവിയിൽ ഒരുക്കിയിട്ടുണ്ട്. സ്‌പോർട്ടി ഡിസൈനും സുഖപ്രദമായ ഇന്റീരിയറും ഈ സബ്‌കോംപാക്റ്റ് എസ്‌യുവിയെ ഡ്രൈവ് ചെയ്യാനുള്ള മികച്ച ഓപ്ഷനുകളിലൊന്നാക്കി മാറ്റുന്നു. സിറ്റി ഡ്രൈവുകൾക്കും ദീർഘദൂര യാത്രകൾക്കും മികച്ച ഓപ്ഷൻ തന്നെയാണ് ഇത്.

ഹ്യൂണ്ടായ് കോന ഇലക്ട്രിക്

വളരെ ജനപ്രിയമായ ചോയിസാണ് ഹ്യൂണ്ടായ് കോന ഇവി. തികച്ചും പുതിയ ഡിസൈൻ, നൂതന ആശയങ്ങൾ, അത്യാധുനിക സാങ്കേതിക വിദ്യകൾ എന്നിവയു ഒത്തിണങ്ങിയ, ചെലവ് കുറഞ്ഞ യാത്രയും സുഖപ്രദമായ ഡ്രൈവിംഗ് അനുഭവവും മുന്നോട്ട് വയ്ക്കുന്ന വാഹനമാണ് ഇത്. ഇന്ത്യൻ റോഡുകളിൽ എളുപ്പത്തിൽ ഡ്രൈവ് ചെയ്യാനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഈ ഇവി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

എംജി കോമറ്റ് ഇവി

ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കീഴടക്കുന്ന കാലം അതിവിദൂരമല്ല എന്ന് അടയാളപ്പെടുത്തി കൊണ്ടാണ് ഈ വാഹനം വിപണിയിലേക്ക് എത്തിയത്. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും മികച്ച ഫീച്ചറുകളുമായാണ് ഈ വാഹനം വിപണിയിലേക്ക് ഇടിച്ചുകയറിയത്. എംജി കോമറ്റ് ഇവിയുടെ എക്‌സ്-ഷോറൂം വില 7.98 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+