ബാറ്റ്മാനെ അനുസ്‌മരിപ്പിക്കും ഈ കാർ; ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷൻ അത്യുഗ്രൻ, അമ്പരിപ്പിക്കുന്ന ഡിസൈൻ
രാജ്യത്തെ ഏറ്റവും ജനപ്രിയ കാർ നിർമ്മാണ കമ്പനികളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ബ്രാൻഡാണ് ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ വിശ്വാസ്യതയോടും, സുരക്ഷയോടും വട്ടം വെയ്ക്കുവാൻ കെൽപുള്ള മറ്റൊരു ബ്രാൻഡ് ഇന്ത്യയിൽ ഉണ്ടോയെന്ന കാര്യം സംശയമാണ്. ഇപ്പോഴിതാ ടാറ്റായുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ നെക്‌സോണിൽ വമ്പൻ പരിഷ്‌കാരമാണ് കമ്പനി നടത്തിയിട്ടുള്ളത്.
ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഡാർക്ക്, നെക്‌സോൺ ഇവി ഡാർക്ക് എന്നീ എഡിഷനുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതിന്റെ വില യഥാക്രമം 11.45 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ്. മിഡ്-സ്പെക്ക് ക്രിയേറ്റീവ് ട്രിമ്മുകളിലും ടോപ്പ്-സ്പെക്ക് ഫിയർലെസ് വേരിയന്റുകളിലും നെക്‌സോൺ ഡാർക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

അത് അടിസ്ഥാന മോഡലിനേക്കാൾ ഏകദേശം 35,000 രൂപ കൂടുതലാണ്. ഫീച്ചർ ലിസ്‌റ്റ് ഡാർക്ക് എഡിഷൻ അടിസ്ഥാനമാക്കിയുള്ള വേരിയൻ്റിന് സമാനമായിരിക്കും, കൂടാതെ ടോപ്പ്-സ്പെക്ക് നെക്‌സോൺ ഡാർക്ക് ട്രിമ്മുകൾക്ക് വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ എന്നിവ ഉൾപ്പെടെ ലഭിക്കുമെന്ന് ടാറ്റ പറയുന്നു.
നെക്‌സോൺ ഡാർക്ക് എല്ലാ പവർട്രെയിൻ ഓപ്ഷനുകളിലും ലഭിക്കും. 1.2-ലിറ്റർ ടർബോ-പെട്രോൾ 5-സ്‌പീഡ് മാനുവൽ, 6-സ്‌പീഡ് മാനുവൽ, 6-സ്‌പീഡ് എഎംടി അല്ലെങ്കിൽ 7-സ്‌പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോ, 1.5-ലിറ്റർ ഡീസൽ എന്നിവയുമായി ജോടിയാക്കുന്നു. 6-സ്‌പീഡ് മാനുവൽ, എഎംടി ഓപ്ഷനുകൾക്കൊപ്പവും വാഹനം ലഭ്യമാകും.
ടാറ്റ നെക്‌സോൺ ഇവി ഡാർക്ക് ആവട്ടെ നെക്‌സോൺ ഡാർക്കിൽ നിന്ന് വ്യത്യസ്‌തമായി ടോപ്പ്-സ്പെക്ക് എംപവേർഡ് + എൽആർ ട്രിം അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു ഇതിന്റെ വില ഏകദേശം 10,000 രൂപ കൂടുതലാണ്. 145എച്ച്പി, 215എൻഎം, 40.5kWh ബാറ്ററി പായ്ക്കാണ് നെക്‌സോൺ എൽആറിന് കരുത്തേകുന്നത്, കൂടാതെ 465 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്.
അതേസമയം മുൻപ് കഴിഞ്ഞ ഒക്ടോബറിൽടാറ്റ അതിന്റെ മുൻനിര എസ്‌യുവികളായ ഹരിയാർ, സഫാരി മോഡലുകൾ ഡാർക്ക് എഡിഷനുകൾക്കൊപ്പം വാഗ്‌ദാനം ചെയ്‌തിരുന്നു, എന്നാൽ നാല് മാസമായി ഇവയുടെ വിലയിൽ മാറ്റമുണ്ടായില്ല എന്നതാണ് രസകരമായ കാര്യം. ഹാരിയർ ഡാർക്കിന്റെ വില ഇപ്പോഴും 19.99 ലക്ഷം രൂപ മുതലാണ്, സഫാരി ഡാർക്ക് വില 20.69 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.
ഹാരിയർ ഡാർക്ക് മിഡ്-സ്പെക്ക് പ്യുവർ, അഡ്വഞ്ചർ വേരിയന്റുകളിലും ടോപ്പ്-സ്പെക്ക് ഫിയർലെസ് വേരിയന്റിലും ലഭ്യമാണ്. മറുവശത്ത്, മിഡ്-ടയർ പ്യുവർ, അഡ്വഞ്ചർ, ടോപ്പ്-സ്പെക്ക് അകംപ്ലിഷ്ഡ് വേരിയന്റുകളോടൊപ്പമാണ് സഫാരിക്ക് ഇത് ലഭിക്കുന്നത്. രണ്ട് എസ്‌യുവികളും 2.0 ലിറ്റർ ഡീസൽ എഞ്ചിനും 6-സ്‌പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഉൾപ്പെടുത്തിയിരിക്കുന്നു.












Click it and Unblock the Notifications