10 ലക്ഷം കൈയിലുണ്ടോ? എങ്കിൽ നിങ്ങൾ തേടി നടന്ന എസ്‌യുവി കാറുകൾ ഇവിടെയുണ്ട്, അതുഗ്രൻ ഫീച്ചറുകളും
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും ജനപ്രീതിയോടെ മുന്നേറുന്ന ഒരു വിഭാഗമാണ് എസ്‌യുവികൾ. പകരക്കാരില്ലാത്ത വിധം എസ്‌യുവി കാറുകൾ നമ്മുടെ നിരത്തുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. അവയുടെ എടുപ്പ് തന്നെയാണ് മറ്റെല്ലാത്തിൽ നിന്നും വേറിട്ട് നിർത്തുന്നത്. മാരുതി ആയിക്കോട്ടെ, ടാറ്റയാവട്ടെ എല്ലാ കമ്പനികളും എസ്‌യുവി മാർക്കറ്റ് ലക്ഷ്യമിട്ടാണ് കരുനീക്കം ശക്തമാക്കുന്നത്.
ഇപ്പോഴിതാ ധാരാളം ഓട്ടോമാറ്റിക് എസ്‌യുവി മോഡലുകളും കളത്തിലുണ്ട്. ഒട്ടുമിക്ക ആളുകൾക്കും ബജറ്റ് തന്നെയാവും ഈ വാഹനങ്ങളെ സംബന്ധിച്ചുള്ള വലിയൊരു പരാതിയും കടമ്പയും. എന്നാൽ ഇനി ആ പരാതിക്ക് ഒരു പരിഹാരം ആയിരിക്കുകയാണ്. പത്ത് ലക്ഷം രൂപയിൽ താഴെ വിലയുള്ള ചില ഓട്ടോമാറ്റിക് എസ്‌യുവി കാറുകളെ നമുക്ക് പരിചയപ്പെടാം.

ടാറ്റ പഞ്ച്
കുറഞ്ഞ വിലയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ടാറ്റയുടെ കാറാണ് പഞ്ച്. 7.6 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് (എക്‌സ് ഷോറൂം). ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഈ വാഹനത്തെ വേറിട്ട് നിർത്തുന്ന ഘടകം. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോളും സിഎൻജി ഓപ്ഷനും പഞ്ചിൽ നൽകിയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് ടാറ്റ പഞ്ച്. 5-സ്‌പീഡ് എഎംടി വകഭേദം തന്നെയാണ് ഇതിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഒരു മോഡൽ.
ഹ്യൂണ്ടായ് എക്‌സ്‌റ്റർ
വിപണിയിൽ ടാറ്റ പഞ്ചിനെതിരെ ശക്തമായ മത്സരം കാഴ്‌ച വയ്ക്കുന്ന മോഡലുകളിൽ ഒന്നാണിത്. 1.2-ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എക്‌സ്‌റ്റർ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 5-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോഡിയാക്കുമ്പോൾ, പെട്രോൾ എഞ്ചിൻ 6,000 ആർപിഎമ്മിൽ 83 പിഎസ് പവറും 4,000 ആർപിഎമ്മിൽ 114 എൻഎം ടോർക്കും നൽകുന്നു. ഈ വേരിയന്റിന്റെ വില 8.23 ലക്ഷം രൂപ മുതലാണ്.
ടാറ്റ നെക്‌സോൺ
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ് 4 മീറ്റർ എസ്‌യുവികളിലൊന്നാണ് ടാറ്റ നെക്‌സോൺ. നേരത്തെ എക്‌സ്ഇ മുതൽ എക്‌സ്ഇസഡ് വരെയുള്ള ട്രിം ലെവലുകളായിരുന്നു നെക്സോണിന് ഉണ്ടായിരുന്നത്, എന്നാൽ ഇതിൽ മാറ്റം വരുത്തിയിരുന്നു. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളാണ് വാഹനത്തിലുള്ളത്. ടോപ്പ് സ്‌പെക്ക് പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകളിൽ 7 സ്‌പീഡ് ഡിസിടിയാണുള്ളത്. മിഡ് ലെവൽ പെട്രോൾ, ഡീസൽ ഓപ്ഷനുകൾക്ക് 6 സ്‌പീഡ് എഎംടി യൂണിറ്റുമുണ്ട്. പത്ത് ലക്ഷം മുതലാണ് ഈ വേരിയന്റുകളുടെ വില ആരംഭിക്കുന്നത്.
മാരുതി സുസുക്കി
കഴിഞ്ഞ വർഷം അവതരിപ്പിച്ച മാരുതിയുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണിത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സെറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ വില 7.46 ലക്ഷം രൂപയിൽ തുടങ്ങി 13.13 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം). മാരുതി സുസുക്കി ഫ്രോങ്‌സിന്റെ എൻട്രി ലെവൽ 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 5-സ്‌പീഡ് മാനുവൽ ഗിയർബോക്‌സും ഓപ്‌ഷണൽ 5-സ്‌പീഡ് എഎംടിയും ലഭ്യമാണ്. വില തുടങ്ങുന്നത് 8.88 ലക്ഷം രൂപ മുതലാണ്.












Click it and Unblock the Notifications