Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിരാളികളുടെ മർമ്മത്ത് തന്നെ ടാറ്റയുടെ ഇടി; പഞ്ച് ഇവി എത്തുന്നത് ഈ ദിവസം, ഇനി കാത്തിരിപ്പ്...

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനികളിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സ് ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിൽഡ് ക്വളിറ്റിയിൽ ഒട്ടും വിട്ടുവീഴ്‌ച ചെയ്യാത്ത കാറുകൾ ആവശ്യക്കാർ ഏറെയാണ്. നിലവിൽ കൺവെൻഷനൽ സെഗ്‌മെന്റുകളിൽ മാത്രമല്ല, ഇവി വിഭാഗത്തിലും കരുത്ത് തെളിയിക്കുകയാണ് ടാറ്റ.

അതിന്റെ ഭാഗമായി അവർ ഇവി പോർട്ട്ഫോളിയോ വലുതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട് കുറെ നാളായി. ഇപ്പോഴിതാ അതിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ് ടാറ്റ മോട്ടോഴ്‌സ് ഇപ്പോൾ. തങ്ങളുടെ ഓൾ-ഇലക്‌ട്രിക് പഞ്ച് മോഡൽ ഉടൻ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിരുന്നില്ല.

tatapunchev

എന്നാൽ അതിനും ഒടുവിൽ തീരുമാനം ആയിരിക്കുകയാണ്. ടാറ്റയുടെ ഏറ്റവും പ്രതീക്ഷയുള്ള പഞ്ച് ഇവി ജനുവരി 17ന് അവതരിപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ടോക്കൺ തുകയായ 21,000 രൂപയ്ക്ക് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ടാറ്റയുടെ നാലാമത്തെ ഓൾ-ഇലക്‌ട്രിക് മോഡലാണിത് എന്ന പ്രത്യേകതയുമുണ്ട്.

പഞ്ച് ഇവിക്ക് രണ്ട് ബാറ്ററിയും ചാർജിംഗ് ഓപ്ഷനുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ. 300-400 കിലോമീറ്റർ ദൂരപരിധിയും ഈ വാഹനത്തിന് കമ്പനി വാഗ്‌ദാനം ചെയ്‌തേക്കും. ടാറ്റയുടെ തന്നെ നെക്‌സോൺ ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. മുൻഭാഗം വ്യക്തമായി നെക്‌സോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് വ്യക്തം.

പഞ്ച് ഇവിയുടെ ഇന്റീരിയറിനെ കുറിച്ച് ടാറ്റ ഇതുവരെ ശരിയായ രൂപം നൽകിയിട്ടില്ല, എങ്കിലും അവിടെയും കാര്യമായ മാറ്റങ്ങളുണ്ടാകും എന്നാണ് സൂചന. പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററും പുതിയ ടു-സ്‌പോക്ക് സ്‌റ്റിയറിംഗ് വീലും സെന്റർ കൺസോളിൽ ജ്വല്ലെഡ് റോട്ടറി ഡ്രൈവ് സെലക്‌ടറും ഇതിലുണ്ടാകും.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ടോപ്പ്-സ്പെക്ക് പഞ്ച് ഇവിക്ക് 360-ഡിഗ്രി ക്യാമറ, ലെതറെറ്റ് സീറ്റുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കണക്റ്റഡ് കാർ ടെക്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, സൺറൂഫ്, എന്നിവ ലഭിക്കും.

പഞ്ച് ഇവിയുടെ മുഴുവൻ സാങ്കേതിക വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല, എന്നാൽ ഇത് രണ്ട് വേരിയന്റുകളിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്‌റ്റാൻഡേർഡ്, ലോംഗ് റേഞ്ച് എന്നിവ ആയിരിക്കും ഇത്. 10 ലക്ഷം മുതൽ 13 ലക്ഷം വരെയായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് ലഭ്യമായ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+