Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷയുടെ കാര്യത്തിൽ നോ കോംപ്രമൈസ്; 7 ലക്ഷത്തിൽ താഴെ വിലയുള്ള സുരക്ഷിതമായ കാറുകൾ ഇവയൊക്കെ...

ഇന്ത്യൻ വാഹന വിപണി അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മറ്റ് രാജ്യത്തെ എടുത്ത് നോക്കിയാലും അതിൽ ഒട്ടും താഴെയല്ല നമ്മുടെ ഓട്ടോമൊബൈൽ വ്യവസായം. എങ്കിലും അടുത്ത കാലത്തായി ഇന്ത്യക്കാരുടെ കാർ വാങ്ങൽ അഭിരുചികളിൽ പ്രകടമായ പല വ്യത്യാസങ്ങളും നമുക്ക് കാണാൻ കഴിയും. അതിലൊന്നാണ് സുരക്ഷയ്ക്ക് നൽകുന്ന മുൻഗണന.

മുൻപൊക്കെ നമ്മുടെ നാട്ടിൽ റീസെയിൽ വാല്യൂ, സർവീസ് സൗകര്യങ്ങൾ, ബ്രാൻഡ് എന്നിവ മാത്രം നോക്കിയായിരുന്നു ആളുകൾ കാറുകൾ വാങ്ങിയിരുന്നത്. എന്നാൽ ഇന്ന് അതിൽ മാറ്റമുണ്ട്, സുരക്ഷ ഒരു പ്രധാന ഘടകമായി മാറി എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെയാണ് ഗ്ലോബൽ എൻസിഎപി റേറ്റിങ് പോലെയുള്ളവയ്ക്ക് നാം പ്രാധാന്യവും കൊടുത്ത് തുടങ്ങിയത്.

tatatiago

സുരക്ഷ ഒരു പ്രധാന ഘടകമായി മാറിയപ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒരു കാര്യമാണ് കുറഞ്ഞ വിലയുള്ള കാറുകളോടുള്ള ഇഷ്‌ടം. അങ്ങനെ ആവുമ്പോൾ ഈ രണ്ട് ഘടകങ്ങളെയും ഒരുപോലെ പരിഗണിക്കുക എന്നതാണ് ഏക പോംവഴി. അതിനായി രാജ്യത്ത് ഏഴ് ലക്ഷം രൂപയിൽ താഴെ വിലയിൽ വിൽക്കുന്ന ഏറ്റവും സുരക്ഷിതമായ കാറുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. പട്ടികയിൽ അധികവും ടാറ്റയുടെ കാറുകളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ടാറ്റ പഞ്ച്

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ ലോ ബജറ്റ് കാറുകളിൽ ഒന്നാണ് ടാറ്റയുടെ ഈ ഇത്തിരി കുഞ്ഞൻ. 5,99,999 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഗ്ലോബൽ എൻസിഎപി ടെസ്‌റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ ഫൈവ് സ്‌റ്റാർ റേറ്റിങ്ങും, കുട്ടികളുടെ സുരക്ഷയിൽ ത്രീ സ്‌റ്റാർ റേറ്റിങ്ങും നേടിയ വാഹനമാണിത്.

ടാറ്റ അൾട്രോസ്

പട്ടികയിലെ മറ്റൊരു ടാറ്റ അംഗം. പഞ്ചിന് സമാനമായി മുതിർന്നവരുടെ സുരക്ഷയിൽ ഫൈവ് സ്‌റ്റാർ റേറ്റിങ്ങും, കുട്ടികളുടെ സുരക്ഷയിൽ ത്രീ സ്‌റ്റാർ റേറ്റിങ്ങുമാണ് ഈ കാറിനുള്ളത്. ഏകദേശം 6,59,900 രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

ടാറ്റ ടിഗോർ

ടാറ്റയുടെ മറ്റൊരു കരുത്തനാണ് ടിഗോർ. എങ്കിലും മേൽപറഞ്ഞ രണ്ട് കാറുകളുടെയും അത്ര സുരക്ഷിതമല്ല ഈ വാഹനം എന്ന് കൂടി പറയട്ടെ. ഗ്ലോബൽ എൻസിഎപി ടെസ്‌റ്റ് പ്രകാരം മുതിർന്നവരുടെ സുരക്ഷയിൽ ഫോർ സ്‌റ്റാർ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയിൽ ത്രീ സ്‌റ്റാർ റേറ്റിങ്ങും ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. 6,29,900 രൂപയോളമാണ് ഈ കാറിന്റെ എക്‌സ്-ഷോറൂം വില.

ടാറ്റ ടിയാഗോ

ടാറ്റയുടെ കാറുകളിലെ സുരക്ഷയെ അടിവരയിടുന്ന മറ്റൊരു വാഹനമാണ് ടിയാഗോ. പഞ്ചിൽ നിന്നും, അൾട്രോസിൽ നിന്ന് വ്യത്യസ്‌തമായി ഇതിന് സുരക്ഷയുടെ കാര്യത്തിൽ ടിഗോറുമായാണ് സാമ്യത. മുതിർന്നവരുടെ സുരക്ഷയിൽ ഫോർ സ്‌റ്റാർ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയിൽ ത്രീ സ്‌റ്റാർ റേറ്റിങ്ങുമാണ് ഈ വാഹനത്തിന് ലഭിച്ചത്. ഇതിന്റെ എക്‌സ്-ഷോറൂം വില 5,59,90 രൂപ മുതലാണ് ആരംഭിക്കുന്നത്.

റെനോ ട്രൈബർ

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഏഴ് സീറ്റ് വാഹനമാണ് റെനോയുടെ ട്രൈബർ. സുരക്ഷയുടെ കാര്യത്തിലും ഈ വാഹനം ഒട്ടും പുറകിലല്ല. ഗ്ലോബൽ എൻസിഎപി ടെസ്‌റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ ഫോർ സ്‌റ്റാർ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയിൽ ത്രീ സ്‌റ്റാർ റേറ്റിങ്ങുമുള്ള ഈ കാറിന്റെ വില 6,33,000 രൂപ മുതൽ ആരംഭിക്കുന്നു.

റെനോ കൈഗർ

പട്ടികയിലെ മറ്റൊരു റെനോ വാഹനമാണ് കൈഗർ. ട്രൈബറിൽ നിന്ന് വ്യത്യസ്‌തമായി അൽപം സുരക്ഷ കുറവാണ് കൈഗറിനെന്ന് ഗ്ലോബൽ എൻസിഎപി ടെസ്‌റ്റ് വിലയിരുത്തുന്നു. മുതിർന്നവരുടെ സുരക്ഷയിൽ ഫോർ സ്‌റ്റാർ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയിൽ റ്റു സ്‌റ്റാർ റേറ്റിങ്ങുമാണ് വാഹനത്തിനുള്ളത്.6,49,900 രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

നിസാൻ മാഗ്‌നൈറ്റ്

ടാറ്റയും, റെനോയുമല്ലാതെ ഈ പട്ടികയിൽ വന്ന മറ്റൊരു കമ്പനി നിസാനാണ്. മാഗ്‌നൈറ്റ് ആണ്‌ സുരക്ഷയിൽ മോശമല്ലാത്ത പ്രകടനം കാഴ്‌ചവയ്ക്കുന്ന ബജറ്റ് കാറുകളിൽ ഒന്ന്. ഇതിന്റെ വില 5,99,900 രൂപ മുതൽ ആരംഭിക്കുന്നു, മുതിർന്നവരുടെ സുരക്ഷയിൽ ഫോർ സ്‌റ്റാർ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയിൽ റ്റു സ്‌റ്റാർ റേറ്റിങ്ങുമാണ് വാഹനത്തിന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+