സഫാരിയുടെ പുത്തന്‍ വേരിയന്റ്, പെട്രോള്‍ മോഡലുമായി ടാറ്റ; ഫീച്ചറുകളില്‍ വമ്പന്‍ മാറ്റങ്ങള്‍
മുംബൈ: ടാറ്റയുടെ വാഹനങ്ങള്‍ എല്ലാം ഒന്നിനൊന്ന് പവര്‍ഫുള്ളാണ്. അതില്‍ ഏറ്റവും ജനപ്രീതി നേടിയവയാണ് ടാറ്റ സഫാരി. ഇപ്പോള്‍ സഫാരിയില്‍ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ടാറ്റ. എസ്യുവികളായ സഫാരിക്കും ഹാരിയറിനും പെട്രോള്‍ വേരിയന്റ് പുറത്തിറക്കാന്‍ പോവുകയാണ് ടാറ്റ. രണ്ടും ടാറ്റയുടെ ബെസ്റ്റ് സെല്ലറുകളാണ്.
തീര്‍ച്ചയായും ടാറ്റയുടെ ആരാധകരെയും വാഹനപ്രേമികളെയും ഒരുപോലെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണിത്. കാമോഫ്ളാഷ് മോഡലിലാണ് ഇവ പുറത്തിറക്കുന്നത്. നിലവില്‍ ഇവ ടെസ്റ്റിംഗ് ഫേസിലാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായി മാറിയിരിക്കുകയാണ്.

അതേസമയം വളരെ രഹസ്യമായിട്ടാണ് ടാറ്റ സഫാരിക്ക് പുതിയ വേരിയന്റ് പ്രഖ്യാപിച്ചത്. ഇതിന്റെ ഫീച്ചറുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇവ പുറത്തിറക്കുകയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സഫാരിയെ ടാറ്റ പെട്രോള്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്താന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വേരിയന്റ് പുറത്തിറക്കുന്നത്. ഈ വര്‍ഷം സഫാരിയുടെ പെട്രോള്‍ വേരിയന്റ് എന്തായാലും പുറത്തിറങ്ങില്ല. അടുത്ത വര്‍ഷം പുറത്തിറക്കാനാണ് ടാറ്റ പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ അടുത്ത വര്‍ഷം എപ്പോള്‍ എന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ടാറ്റ പുറത്തുവിട്ടിട്ടില്ല.
സഫാരിയുടെ പുതിയ വേരിയന്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ വേരിയന്റിനെ പവറും എഞ്ചിനുമെല്ലാം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ട്. എഞ്ചിന്റെ കാര്യത്തില്‍ ഇതിനോടകം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയില്‍ നേരത്തെ ടാറ്റ രണ്ട് എഞ്ചിന് ഓപ്ഷനുകള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.
1.2 ലിറ്റര്‍ ടിജിഡിഐയും, 1.5 ലിറ്റര്‍ ടിജിഡിഐ എഞ്ചിനുകളുമാണ് ടാറ്റ പുറത്തിറക്കിയിരുന്നത്. ഇതില്‍ ആദ്യത്തെ മോഡല്‍ കര്‍വ് ഐസിഇയില്‍ വന്ന് കഴിഞ്ഞു. രണ്ടാമത്തെ മോഡല്‍ സഫാരിക്കും ഹാരിയറിനുമായി ടാറ്റ കരുതിവെച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം വലിയൊരു ആരാധകരെ തന്നെ സ്വന്തമാക്കാനാവുമെന്ന് പെട്രോള്‍ വേരിയന്റ് പുറത്തിറക്കുന്നതിലൂടെ ടാറ്റ വിശ്വസിക്കുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് ഹാരിയറും സഫാരിയും എത്താനും ഇത് വഴിയൊരുക്കും. കരുത്തിന്റെ കാര്യത്തിലും ഈ രണ്ട് മോഡലും ആളുകളെ കൈയ്യിലെടുത്തു. 170 ബിഎച്ച്പി മാക്സിമം പവറാണ് ടാറ്റ നല്‍കുന്നത്. 5000 ആര്‍പിഎമ്മും ലഭിക്കും. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ടാറ്റയില്‍ നിന്ന് പുതിയ സഫാരിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഈ വര്‍ഷം തന്നെയുണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിനൊപ്പം തന്നെ ഫീച്ചറുകളുടെ കാര്യത്തിലും ടാറ്റ വ്യക്തത വരുത്തിയേക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications