Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളും ഡീസലും ഒക്കെ വറ്റും; ഇവി ആണെങ്കിൽ ഒട്ടും പേടി വേണ്ട, ഈ കാറുകൾ ചെറിയ വിലയ്ക്ക് കിട്ടുമല്ലോ

രാജ്യത്തെ വാഹന വിപണിയിൽ നിർണായക സാന്നിധ്യമായി വളരുകയാണ് ഇവി സെഗ്‌മെന്റ്. പെട്രോൾ ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത എത്ര നാൾ കൂടിയെന്ന ചോദ്യം ഉയരുമ്പോഴാണ് ഇവിയുടെ പ്രസക്തി ഉയരുന്നത്. കൂടാതെ ലോക രാജ്യങ്ങൾ കാലാവസ്ഥാ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കുകയും ചെയ്യുകയാണ്.

ഇവിടേക്കാണ്‌ ഇവി കാറുകളുടെ കടന്നുവരവ്. എന്നാൽ പലപ്പോഴും ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന ഘടകം അതിന്റെ വിലയാണ്. ഒരുകാലത്ത് ഇവി ചാർജിംഗ് സ്‌റ്റേഷനുകളുടെ അപര്യാപ്‌തതയും അലട്ടിയിരുന്നെങ്കിൽ ഇന്ന് ആ സാഹചര്യം മാറി. കൂടുതൽ ഇടങ്ങളിൽ ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ ഒരുക്കിയിരുന്നു. കുറഞ്ഞ വിലയിൽ രാജ്യത്ത് ഇന്ന് ലഭ്യമാവുന്ന അഞ്ച് ഇവി കാറുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

evcarsindia

ടാറ്റ ടിയാഗോ ഇവി

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായ ടിയാഗോ ഇവി 2022 സെപ്റ്റംബറിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വില 8.69 മുതൽ 11.99 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ). XE, XT, XZ+, XZ+ Tech LUX എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്റ് ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്.

ടാറ്റ ടിഗോർ ഇവി

ഈ പട്ടികയിലെ ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ മോഡലാണ് ടാറ്റ ടിഗോർ ഇവി. കോംപാക്‌ട് സെഡാന്റെ ഇലക്ട്രിക് പതിപ്പിന് 12.49 ലക്ഷം മുതൽ 13.75 ലക്ഷം വരെയാണ് (എക്‌സ് ഷോറൂം, ഇന്ത്യ) വില. XE, XT, XZ+, XZ+ Tech LUX വേരിയന്റ് ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറിന് 74ബിഎച്ച്പിയും 170എൻഎം ടോർക്കും സൃഷ്‌ടിക്കാനായി ഇതിൽ 26kWh, ലിഥിയം-അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

ടാറ്റ നെക്‌സോൺ പ്രൈം ഇവി

ഈ ലിസ്റ്റിലെ മറ്റൊരു ടാറ്റ മോഡൽ ആണിത്. ടോപ്പ്-സ്പെക്ക് പതിപ്പിന് 14.49 ലക്ഷം മുതൽ 20.04 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ നെക്‌സോൺ ഇവി ശ്രേണി ലഭ്യമാണ്. XM, XZ+, XZ+ LUX എന്നീ മൂന്ന് വേരിയൻ്റ് ഓപ്ഷനുകളിൽ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവി എത്തുന്നു.

127 ബിഎച്ച്‌പിയും 245 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിന് 30.2 കിലോവാട്ട് ലിഥിയം അയോൺ പോളിമർ ബാറ്ററി പാക്കാണ് നെക്‌സോൺ ഇവി പ്രൈമിന് കരുത്തേകുന്നത്. കൂടാതെ 141 ബിഎച്ച്‌പിയും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിന് നെക്‌സോൺ ഇവി മാക്‌സിന് 40.5 കിലോവാട്ട്, ലിഥിയം അയൺ ബാറ്ററി പാക്കും നൽകിയിരിക്കുന്നു,

മഹീന്ദ്ര എക്സ്‍യുവി400

അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര എക്സ്‍യുവി400 ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന നാലാമത്തെ മോഡലാണ്. ഈ ഇലക്ട്രിക് എസ്‌യുവിയുടെ വില 15.99 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം). മഹീന്ദ്ര എക്സ്‍യുവി400ലെ ഇലക്ട്രിക് മോട്ടോറിന് ലിഥിയം അയോൺ സെല്ലുകളുള്ള 39.4kW ബാറ്ററി പാക്ക് നൽകിയിരിക്കുന്നു. വെറും 8.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. EC, EL എന്നിങ്ങനെ രണ്ട് വേരിയന്റ് ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാണ്.

22.98 ലക്ഷം മുതൽ 26.99 ലക്ഷം രൂപ വരെ വിലയുള്ള എംജി ഇസഡ്എസ് ഇവി പട്ടികയിൽ അഞ്ചാമതാണ്. എംജിയിൽ നിന്നുള്ള ഇലക്ട്രിക് എസ്‌യുവി എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയൻ്റ് ഓപ്ഷനുകളിൽ ലഭ്യമാണ്. 44.5kWh, 50.3kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഹനം എത്തുന്നു. 44.5kWh പതിപ്പിലെ ത്രീ-ഫേസ് പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ 3,500rpm-ൽ 141bhp കരുത്തും 353Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+