മാരുതി ഒന്നങ്ങോട്ട് മാറിനിന്നോ? ടാറ്റയുടെ പഞ്ച് ഫേസ് ലിഫ്റ്റ് ഉടനെത്തും: റോഡിലെ കിംഗാണ് മോനേ
ന്യൂഡല്‍ഹി: ടാറ്റ അടിമുടി മാറാനുള്ള ഒരുത്തിലാണ്. മാരുതിയെ നേരിട്ട് വെല്ലുവിളിക്കാന്‍ തന്നെയാണ് അവരുടെ ഒരുക്കം. അതിനായി ഏറ്റവും പുതിയ മോഡലുകളെ അവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്ത് ടാറ്റ തന്നെയാണ് ഉള്ളത്. പക്ഷേ മാരുതി സുസുക്കിയില്‍ നിന്നുള്ള മത്സരം കടുത്തതാണ്.
അതേസമയം ടാറ്റ അവരുടെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാറിന് ഇപ്പോള്‍ ഒരു അപ്‌ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ടാറ്റയുടെ പഞ്ചിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. പഞ്ചിന്റെ ഫേസ് ലിഫ്റ്റ് വൈകാതെ തന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോവുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ടാറ്റയുടെ ഏറ്റവും വില്‍പ്പനയുള്ള കാറാണ് പഞ്ച്.അതേസമയം ടാറ്റ പുതിയ പഞ്ചിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചില വിവരങ്ങള്‍ അനൗദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. പഞ്ചിന്റെ പുതിയ മോഡല്‍ വൈകാതെ തന്നെ മാര്‍ക്കറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഡിസൈനില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. നിലവിലുള്ള അതേ ലുക്കില്‍ തന്നെയായിരിക്കു പുതിയ മോഡല്‍ പുറത്തിറങ്ങുക. കോസ്‌മെറ്റിക് അപ്‌ഡേറ്റ്‌സുകള്‍ ഈ മോഡലില്‍ ധാരാളമുണ്ടായേക്കാം. ഫേസ് ലിഫ്‌റിന്റെ പുറം ഭാഗത്തായിരിക്കും കൂടുതല്‍ മാറ്റങ്ങളുണ്ടാവുക. അതുകൊണ്ട് ലുക്കില്‍ കാര്യമായ മാറ്റം പുറത്ത് നിന്ന് നോക്കുമ്പോള്‍ കാണാനാവും.
മുന്‍ ഭാഗത്തെ ഗ്രില്ലുകളില്‍ ചെറിയ മാറ്റം കാണാനും. കൂടുതല്‍ മികവുറ്റ ഫ്രണ്ട് ഫാഷ്യയായിരിക്കും വരിക. അതുപോലെ ഹെഡ്‌ലൈറ്റ് ലാമ്പും കൂടുതല്‍ മികവുറ്റതാവും. കൂടുതല്‍ ട്രെന്‍ഡിംഗായ എല്‍ഇഡി സ്ട്രിപ്പ് രണ്ട് വശങ്ങളിലും പഞ്ച് ഫേസ് ലിഫ്റ്റിന് ലഭിക്കും. റൗണ്ട് ഷേപ്പിലുള്ള ഫോഗ് ലാമ്പുകളും ഇവയ്ക്കുണ്ടാവും.
ഡിസൈനില്‍ ഇത്രയും മാറ്റങ്ങളാണ് വരുമെന്ന് കരുതുന്നത്. ഇന്റീരിയറിലും പെട്ടെന്ന് മനസ്സിലാക്കാവുന്ന മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ക്യാബിനിന് ഉള്ളില്‍ 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉണ്ടാവും. ഇത് കൂടുതല്‍ വലിപ്പമേറിയതാരിക്കും. എല്ലാ വയര്‍ലെസ് കാര്‍ കണക്ട് ടെക്‌നോളജിയും ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, എന്നിവയെല്ലാം ഈ സിസ്റ്റത്തില്‍ സപ്പോര്‍ട്ട് ചെയ്യും. വയര്‍ലെസ് ചാര്‍ജിംഗ്, സണ്‍റൂഫ് എന്നിവ ടാറ്റ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. പുതിയ ട്രിമ്മുകളും ടാറ്റ ഉള്‍പ്പെടുത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതുപോലെ ചില ട്രിമ്മുകള്‍ നിര്‍ത്തലാക്കാനും സാധ്യതയേറെയാണ്.
പ്യൂര്‍ റിഥം പോലുള്ളവ പിന്‍വലിക്കപ്പെട്ടേക്കാം. അക്കംബ്ലിഷ്ഡ് സണ്‍റൂഫ്, ക്രിയേറ്റീവ് എന്നിവയും അതില്‍ വന്നേക്കാം. എഞ്ചിനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് തന്നെ പഞ്ച് ഫേസ് ലിഫ്റ്റിനും ഉണ്ടാവും.












Click it and Unblock the Notifications