Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റയുടെ ഈ കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ വില കുറച്ചു..! ഇനി വിൽപ്പനയുടെ ആറാട്ടായിരിക്കുമെന്ന് ഉറപ്പ്...

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടാറ്റ മോട്ടോഴ്‌സ്. ടാറ്റ ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയ്ക്ക് ടാറ്റ മോട്ടോഴ്‌സ് 1.10 ലക്ഷം രൂപ വരെ വർഷാവസാന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ടിയാഗോ ഇവിയുടെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ ടാറ്റ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് കിഴിവുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

കൂടാതെ, വാഹനം വാങ്ങുന്നവർക്ക് ഗ്രീൻ ബോണസ് ആയി 50,000 രൂപയുടെ ഇൻസെന്റീവുകൾ ലഭിക്കും. ടിയാഗോ ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. 19.2 kWh, 24 kWh എന്നിവ യഥാക്രമം 250 കിലോമീറ്ററും 315 കിലോമീറ്ററും പരമാവധി റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു.

tigor

ടിഗോർ ഇവി 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. ഇതുകൂടാതെ, ടാറ്റ 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഈ മോഡലിന് കമ്പനി നൽകുന്നുണ്ട്. ഒറ്റ ചാർജിൽ 315 കിലോമീറ്റർ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

നെക്‌സോൺ എസ്‌യുവിയുടെ വിജയത്തിന് ശേഷം ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) സ്‌പെയ്‌സിൽ ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്‌സ് ഹാച്ച്‌ബാക്കുകളിലേക്ക് ശ്രദ്ധ തിരിച്ചതിന്റെ ഭാഗമായാണ് ടിയാഗോ ഇവി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്.

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇവി കാറെന്ന വിശേഷത്തോടെയാണ് ടാറ്റ തിയാഗോ ഇവി വിപണിയിലെത്തിയത്. സാധാരണക്കാർക്ക് കൂടി താങ്ങാവുന്ന വിലയിൽ ഒരു ഇവി കാർ എന്ന ഏറെ നാളത്തെ ആവശ്യത്തിന് അവസാനമിട്ട് കൊണ്ടാണ് ഈ മോഡൽ ടാറ്റ രംഗത്തിറക്കിയത്.

അതേസമയം, കണക്റ്റഡ് കാർ ടെക്നോളജി, മൾട്ടി-മോഡ് റീജൻ, iTPMS, ടയർ പഞ്ചർ കിറ്റ് + സ്പെയർ വീൽ എന്നിവ ടിഗോർ ഇവിയുടെ സ്‌റ്റാൻഡേർഡ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്‌റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകൾ ചില വേരിയന്റുകളിൽ കമ്പനി പുതുതായി ചേർത്തിട്ടുമുണ്ട്. ഏറ്റവും ബജറ്റ് സെഡാൻ ഇവി എന്ന വിശേഷണവും ഈ കാറിന് സ്വന്തം.

നേരത്തെ ഹ്യൂണ്ടായ് സമാനമായി വർഷാവസാന വിൽപ്പന ലക്ഷ്യമിട്ട് വൻ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. വിവിധ മോഡലുകൾക്ക് മൂന്ന് ലക്ഷം രൂപ വരെ വർഷാവസാന ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്.

ഈ ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ബോണസ് എന്നിവ ഉൾപ്പെടുന്നു. ഗ്രാൻഡ് i10 നിയോസ്, ഓറ, i20, വെർണ, അൽകാസർ, ടുക്‌സോൺ, കോന ഇലക്ട്രിക് തുടങ്ങിയ മോഡലുകൾക്കാണ് ഓഫർ ലഭ്യമാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+