Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുണ്ടെടാ ടൊയോട്ടയോട് മുട്ടാൻ; മുൻപിൽ പെട്ടാൽ എൻഡവർ ഒക്കെ തരിപ്പണമാവും, ലീഡർ എത്തി

ഇന്ത്യൻ എസ്‌യുവി വിപണിയിൽ തരംഗമായി മാറിയ ഒട്ടേറെ വാഹനങ്ങൾ നമ്മുടെ മുൻപിലുണ്ട്. അതിൽ കൂടുതലും കരുത്തും അതിനൊത്ത പ്രകടനവും ഒക്കെ കൊണ്ട് വാഹന പ്രേമികളുടെ മനം കീഴടക്കിയ മോഡലുകളാണ്. അത്തരത്തിൽ കൂടുതൽ ഉപഭോക്താക്കളുടെ ഇഷ്‌ട മോഡലായി ഇടം നേടിയ വാഹനമാണ് ടൊയോട്ടയുടെ ഫോർച്യൂണർ.

പ്രൗഢി കൊണ്ടും അഴക് കൊണ്ടും മാത്രമല്ല കരുത്ത് കൊണ്ട് കൂടിയാണ് ഫോർച്യൂണർ വിപണിയിൽ തന്റേതായ മേൽവിലാസം നേടിയെടുത്തത്. ഒരുങ്ങി ഇറങ്ങിയാൽ ആർക്കും പിടിച്ചു നിർത്താൻ കഴിയാത്ത ഒരു തരം ശൈലിയാണ് വാഹനത്തെ എസ്‌യുവി പ്രേമികളുടെ കണ്ണിലുണ്ണിയായി മാറ്റിയത്. എന്നാൽ ഇപ്പോഴിതാ ടൊയോട്ട വമ്പൻ സർപ്രൈസ് നീക്കം നടത്തിയിരിക്കുകയാണ്.

toyotafortuner

ഏഴ് സീറ്റുകളുള്ള എസ്‌യുവിയുടെ ഫോർച്യൂണർ ലീഡർ എഡിഷനാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയത്. ഈ പതിപ്പ് ഡീസൽ 4x2 വേരിയന്റുകകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ കുറച്ച് അധിക സവിശേഷതകളും ചില ബാഹ്യ മാറ്റങ്ങളും ഉൾപ്പെടുത്താൻ കമ്പനി മറന്നിട്ടില്ല. 2009ൽ ലോഞ്ച് ചെയ്‌ത ശേഷം ഇന്ത്യയിൽ 2.5 ലക്ഷം ഫോർച്യൂണറുകൾ വിറ്റഴിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ വേളയിലാണ് ഫോർച്യൂണർ ലീഡർ വേർഷനുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ വാഹനം അവതരിപ്പിച്ചിട്ടും അതിന്റെ കൃത്യമായ വില വെളിപ്പെടുത്താൻ കമ്പനി തയ്യാറായിട്ടില്ല. ഫോർച്യൂണർ ലീഡർ എഡിഷന്റെ വില അതിന് നൽകുന്ന ആക്‌സസറീസിന് അനുസരിച്ച് അറിയിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

പ്രീമിയം മോഡൽ വാങ്ങുന്നവർക്ക് ഡ്യുവൽ-ടോൺ സീറ്റ് കവറുകൾ, ടയർ പ്രഷർ മോണിറ്റർ, ഓട്ടോ-ഫോൾഡിംഗ് ഒആർവിഎമ്മുകൾ, വയർലെസ് ചാർജർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ. പുറം ഭാഗത്ത് ഫോർച്യൂണർ ലീഡർ എഡിഷനിൽ പുതിയ ബ്ലാക്ക് അലോയ് വീലുകൾ ആണുണ്ടാവുക , ഒപ്പം നിങ്ങൾക്കായി മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്‌ഷനുകളും ഒരുക്കിയിട്ടുണ്ട്. സൂപ്പർ വൈറ്റ്, പ്ലാറ്റിനം പേൾ വൈറ്റ്, സിൽവർ മെറ്റാലിക് എന്നിവയാണത്.

മുകളിൽ സൂചിപ്പിച്ചതുപോലെ, ഫോർച്യൂണർ ലീഡർ എഡിഷൻ 204 എച്ച്പി, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ 4x2 രൂപത്തിൽ മാത്രമേ ലഭ്യമാകൂ. നിലവിൽ ഫോർച്യൂണർ എംജി ഗ്ലോസ്‌റ്ററിനെ പോലെയുള്ള മോഡലുകൾക്ക് എതിരാളിയായാണ് അവതരിപ്പിക്കുക. കൂടാതെ പഴയ എതിരാളിയായ ഫോർഡ് എൻഡവറിന്റെ തിരിച്ചുവരവ് വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+