Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൊയോട്ടയുടെ ബീസ്‌റ്റ് വരുന്നു; കാരിരുമ്പിന്റെ കരുത്തുള്ള എസ്‌യുവി, ലാൻഡ് ക്രൂയിസർ പ്രാഡോ ഇന്ത്യയിലേക്ക്?

വിൽപന കണക്കുകളിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയല്ല ടൊയോട്ട. പക്ഷേ ലോകമെമ്പാടും ടൊയോട്ട വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്നും പല കമ്പനികൾക്കും സ്വപ്‌നം മാത്രമാണ്. ഏത് പരിതസ്ഥിതിയിലും വാഹനത്തിൽ ഇരിക്കുന്ന, അത് ഓടിക്കുന്ന ആൾക്ക് ധൈര്യമായി മുന്നോട്ട് പോവാൻ ടൊയോട്ടയുടെ വാഹനങ്ങൾ കഴിഞ്ഞേ മറ്റേത് കമ്പനിയുമുള്ളൂ. അതാണ് അവരുടെ ക്വാളിറ്റിയും.

അങ്ങനെയുള്ള ടൊയോട്ടയുടെ ഒരു പുതിയ വാഹനം ഇന്ത്യൻ വിപണിയിലേക്ക് വരുമെന്ന് പറഞ്ഞാൽ വാഹനപ്രേമികൾ ആഹ്ളാദത്തിൽ ആവുക സ്വാഭാവികമാണ്. എന്നാൽ അത് സാക്ഷാൽ ലാൻഡ് ക്രൂയിസറിലെ പുത്തൻ മോഡൽ ആണെങ്കിൽ കൂടുതൽ പറയേണ്ടല്ലോ. അത്തരമൊരു സന്തോഷ വാർത്തയാണ് ടൊയോട്ട പ്രേമികൾക്കായി വരുന്നത്.

toyotalandcruiser250launchnews

ടൊയോട്ടയുടെ അടുത്തിടെ ആഗോള വിപണിയിൽ അവതരിപ്പിച്ച ലാൻഡ് ക്രൂയിസർ പ്രാഡോ മോഡലാണ് ഇന്ത്യയിലേക്ക് വരുന്നത്. അധികനാൾ ഇതിനായി കാത്തിരിക്കേണ്ടി വരില്ലെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. അടുത്ത വർഷം പകുതിയോടെ ഈ വാഹനം ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടും പല രാജ്യങ്ങളിലേക്കും പതിയെ പതിയെയാണ് ഈ വാഹനം കടന്നുചെല്ലുന്നത്. അതിൽ പ്രധാനപ്പെട്ട വിപണിയായി ടൊയോട്ട കാണുന്ന ഇടമാണ് ഇന്ത്യ. ചില വിപണികളിൽ ലാൻഡ് ക്രൂയിസർ 250 എന്ന പേരിലാണ് വാഹനം വിൽക്കുന്നത്. എന്നാൽ ഇന്ത്യയിൽ പ്രാഡോയുടെ പേരിലാവും ഈ വാഹനം വിൽക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ലാൻഡ് ക്രൂയിസർ 300 മോഡൽ നിലവിലുള്ളതിനാൽ തന്നെ പ്രാഡോ ബ്രാൻഡിംഗിന് കീഴിൽ തന്നെയാവും മോഡലിന്റെ വരവ്. പുതിയ ഇന്ത്യൻ വിപണിയിലെ എസ്‌യുവി സെഗ്‌മെന്റിൽ ഒരു ഗെയിം ചേഞ്ചർ ആവുമെന്നാണ് കരുതപ്പെടുന്നത്. ഓൺ റോഡ്-ഓഫ് റോഡ് ശേഷിയുടെ കാര്യത്തിൽ മറ്റേതൊരു എസ്‌യുവിയോടും അടിച്ചു നിൽക്കാൻ ഈ മോഡലിന് കഴിയുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.

അത്യാവശ്യം നല്ല വലുപ്പമുള്ള ഒരു വാഹനം തന്നെയാണ് ഇത്. മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ വലുപ്പം ഇതിന് നൽകിയിട്ടുമുണ്ട്. മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്ലഷ് ലെതർ അപ്‌ഹോൾസ്‌റ്ററി, ന്യൂ ജൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റമുള്ള റാപറൗണ്ട് ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവയുൾപ്പെടെ ഒട്ടേറെ പ്രത്യേകതകൾ ഈ വാഹനത്തിനുണ്ടാവും.

ഏത് സാഹചര്യത്തിലും ഓടിക്കാൻ കഴിയുന്ന വാഹനമാണ് ഇതെന്നാണ് ടൊയോട്ട പറയുന്നത്. ഈ വാഹനത്തിന്റെ ഓഫ്‌റോഡ് കപ്പാസിറ്റി പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. ടൊയോട്ടയുടെ കാര്യം പറയുമ്പോൾ ഇത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. വിപണിയിൽ പ്രധാനമായും ലാൻഡ് റോവർ ഡിഫൻഡർ ഉൾപ്പെടെയുള്ള മോഡലുകളാണ് ഇതിന്റെ എതിരാളിയായി ഉണ്ടാവുക.

നിലവിൽ യൂറോപ്യൻ, ജാപ്പനീസ്, മിഡിൽ ഈസ്‌റ്റേൺ, ഓസ്‌ട്രേലിയൻ വിപണികൾക്കായി ഇന്ത്യയിൽ ഫോർച്യൂണർ എസ്‌യുവിക്ക് കരുത്ത് പകരുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിനിലാണ് പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ വരുന്നത്. ഇന്ത്യയിലും ഈ എഞ്ചിൻ തന്നെയാവും ഉൾപ്പെടുത്തുക. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലോഞ്ചിനോട് അടുത്ത് അറിയാം എന്നാണ് കരുതുന്നത്. വില ഉൾപ്പെടെ അപ്പോഴായിരിക്കും കമ്പനി പുറത്ത് വിടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+