ടൊയോട്ടയുടെ ദീപാവലി സമ്മാനം, ഹൈറൈഡര്‍ ലിമിറ്റഡ് എഡിഷന്‍ എത്തി; വില ഇങ്ങനെ
ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ വിപണി പിടിക്കാന്‍ പുത്തന്‍ മോഡലുമായി ടൊയോട്ടയും രംഗത്ത്. അടുത്തിടെ വലിയ നേട്ടങ്ങളൊന്നും വില്‍പ്പനയില്‍ ടൊയോട്ട സ്വന്തമാക്കിയിട്ടില്ല. ഇപ്പോഴിതാ പുത്തന്‍ എസ്‌യുവി കിര്‍ലോസ്‌കര്‍ പുറത്തിറക്കിയിരിക്കുകയാണ് ടൊയോട്ട. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ലിമിറ്റഡ് ഫെസ്റ്റീവ് എഡിഷനാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറാണ് ടൊയോട്ട പുറത്തിറക്കിയത്. വെറുതെ അങ്ങ് ലോഞ്ച് ചെയ്യുകയല്ല ടൊയോട്ട ചെയ്തിരിക്കുന്നത്. പുത്തന്‍ 13 കിടിലന്‍ ആക്‌സസറികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് മാത്രം വില 50817 രൂപ വരും. ഇത്തവണ ഹ്യൂണ്ടായിയെയും മാരുതി സുസുക്കിയെയും ഞെട്ടിക്കാനാണ് ടൊയോട്ടയുടെ വരവ്.

ജി, വി വേരിയന്റുകളില്‍ മാത്രമേ പുത്തന്‍ ഹൈറൈഡര്‍ വാങ്ങാന്‍ സാധിക്കൂ. പെട്രോള്‍, ഹൈബ്രിഡ് ട്രിമ്മുകളിലാണ് ഇവ ലഭ്യമാവുക. കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പ് ഷോറൂമില്‍ എത്തി ഈ കാര്‍ ബുക്ക് ചെയ്യാവുന്നതാണ്. ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് നിരവധി കാര്യങ്ങള്‍ ആക്‌സസറികളില്‍ ടൊയോട്ട സൗജന്യമായി നല്‍കുന്നുണ്ട്. അതുകൊണ്ട് മറ്റ് എസ്‌യുവികളേക്കാള്‍ നേട്ടം ഹൈറൈഡര്‍ വാങ്ങുമ്പോള്‍ കാര്‍പ്രേമികള്‍ക്ക് ലഭിക്കും.
മഡ്ഫ്‌ളാപ്പുകള്‍, ഫ്രണ്ട്-റിയര്‍ ബമ്പര്‍ ഗാര്‍നിഷ്, ഡോര്‍ വൈസറുകള്‍, അതിനൊപ്പം എസ്എസ് ഇന്‍സര്‍ട്ട്, ഹൂഡ് എംബ്ലം, ഹെഡ് ലാമ്പ് ഗാര്‍നിഷ്, ഫെന്‍ഡര്‍ ഗാര്‍നിഷ്, ബോഡി ക്ലാഡിംഗ്, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ ഡോര്‍ ലിഡ് ഗാര്‍നിഷ് എന്നിവയാണ് കോംപ്ലിമെന്ററിയായി നല്‍കുന്ന ആക്‌സസറികള്‍.
ക്യാബിനുള്ളില്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രീഡി ഫ്‌ളോര്‍ മാറ്റുകള്‍, ലെഗ്‌റൂം ലാമ്പ്, എന്നിവയുമുണ്ട്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 മുതല്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ടൊയോട്ടയുടെ ജനപ്രീതിയേറിയ വാഹനമാണ്.
നിരവധി പേര്‍ ഹൈറൈഡറിന്റെ പെര്‍ഫോമന്‍സില്‍ സംതൃപ്തരാണെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റ് പറഞ്ഞു. ഈ എസ്‌യുവിക്ക് 11 ലക്ഷമാണ് ബേസ് മോഡല്‍ വില. അതേസമയം ടോപ് മോഡലിന് 19.99 ലക്ഷം രൂപ വരെ വരും. എല്ലാം എക്‌സ്‌ഷോറൂം വിലകളാണ്.
ഉത്സവസീസണില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മാരുതി, ഹ്യൂണ്ടായ്, ടാറ്റ, മഹീന്ദ്ര എസ്‌യുവികളോടാണ് ഹൈറൈഡറിന്റെ മത്സരം. എന്നാല്‍ കോംപ്ലിമെന്ററിയായിട്ടുള്ള കാര്യങ്ങള്‍ കൂടുതലായി വരുന്നത് വില്‍പ്പനയെ സഹായിക്കുമെന്നാണ് ടൊയോട്ട പ്രതീക്ഷിക്കുന്നത്. ഫോര്‍ച്യൂണര്‍ അടക്കമുള്ള മോഡലുകളിലും ടൊയോട്ട ദീപാവലി സീസണില്‍ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്.












Click it and Unblock the Notifications