Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോര്‍ച്യൂണര്‍ ന്യൂജനറേഷനാവുന്നു, അടിമുടി മാറും? പുതിയ മോഡലിനെ കരുത്തനാക്കാന്‍ ടൊയോട്ട

ന്യൂഡല്‍ഹി: ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ ലക്ഷ്വറി ഓട്ടോമൊബൈല്‍ കമ്പനിയാണ്. പ്രത്യേക സ്ഥാനം തന്നെ ടൊയോട്ടയുടെ എസ്‌യുവികള്‍ക്ക് നമ്മള്‍ നല്‍കിയിട്ടുണ്ട്. അവരുടെ അതിപ്രശസ്തമായ മോഡലാണ് ഫോര്‍ച്യൂണര്‍. ബെന്‍സും, ബിഎംഡബ്ല്യുവും അല്ലാതെ ഒരു ലക്ഷ്വറി വാഹനം നിരത്തിലിറങ്ങി ജനങ്ങളുടെ മനം കവര്‍ന്നു എന്നതാണ് ഫോര്‍ച്യൂണറിന്റെ ഏറ്റവും വലിയ നേട്ടം. എന്തായാലും വന്‍ നേട്ടം തന്നെ ഈ എസ്‌യുവി വില്‍പ്പനയില്‍ ഉണ്ടാക്കിയതാണ്.

മറ്റ് എസ്‌യുവികളെ അപേക്ഷിച്ച് ട്രെന്‍ഡിംഗ് ഫീച്ചറുകള്‍ പലതും ഫോര്‍ച്യൂണറില്‍ കുറവാണ്. എന്നാലും വില്‍പ്പനയില്‍ ഇവ മുന്നേറുന്നുണ്ട്. അതേസമയം ഫോര്‍ച്യൂണര്‍ ഇപ്പോള്‍ നിരത്തില്‍ ഔട്ട്‌ഡേറ്റഡായി കൊണ്ടിരിക്കുകയാണ്. ടൊയോട്ട ഇപ്പോള്‍ അടുത്ത ജനറേഷന്‍ മോഡല്‍ പുറത്തിറക്കാന്‍ പോവുകയാണ്. ഫോര്‍ച്യൂണറിന്റെ എല്ലാ പോരായ്മകളും ഇതില്‍ പരിഹരിക്കാനാണ് ടൊയോട്ട തീരുമാനിച്ചിരിക്കുന്നത്.

toyota-fortuner-leader-edition

ഇതുവരെ പുതിയ ഫോര്‍ച്യൂണറിന്റെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പുതിയ ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ 2025ല്‍ ലോഞ്ച് ചെയ്യുമെന്നാണ് പറയുന്നത്. കാര്യമായ മാറ്റങ്ങള്‍ തന്നെ ഫീച്ചറുകളില്‍ ഉണ്ടാവുമെന്നാണ് പ്രാഥമികമായ സൂചനകള്‍. പുതിയ എസ്‌യുവികളോട് പിടിച്ച് നില്‍ക്കാന്‍ വേണ്ടിയാണിത്.

പുതിയ എഞ്ചിന്‍ ആയിരിക്കും മാറ്റം വരുത്തിയ ഫോര്‍ച്യൂണറിലുണ്ടാവുക. ഡീസല്‍ എഞ്ചിന്‍ ഓപ്ഷന് പകരമുള്ള മാറ്റമായിരിക്കും ഇതെന്നാണ് സൂചന. 2.0 ടര്‍ബോ പെട്രോള്‍ എഞ്ചിനും ഇതോടൊപ്പമുണ്ടാവും. രണ്ട് വേരിയന്റുകളില്‍ മാത്രമാണോ ലഭ്യമാവുക എന്നാണ് ഇനി അറിയാനുള്ളത്.

നിലവില്‍ 2.8 ലിറ്റര്‍ ഡീസല്‍ ഓപ്ഷനാണ് ഫോര്‍ച്യൂണറിന് ടൊയോട്ട നല്‍കുന്നത്. ഈ ഡീസല്‍ ഓപ്ഷന്‍ മാറ്റി പെട്രോളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് കമ്പനി. സിഎന്‍ജിയോ ഇവിയോ അടക്കമുള്ള മോഡലുകള്‍ ഇതോടൊപ്പമുണ്ടാവുമോ എന്നും ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ പുറത്ത് വന്നിരിക്കുന്നത് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ്. ഫോര്‍ച്യൂണറിന് പക്ഷേ മാറ്റങ്ങള്‍ ഉറപ്പാണെന്ന് എസ്‌യുവി പ്രേമികള്‍ ഉറപ്പിച്ച് പറയുന്നു.

അതേസമയം പെട്രോള്‍ എഞ്ചിനിലേക്ക് മാറുന്നതോടെ ഫോര്‍ണ്യൂച്ചര്‍ കൂടുതല്‍ കരുത്തേറിയതാവും. മുപ്പത് ശതമാനം കൂടുതല്‍ ഇന്ധനം ലാഭിക്കാനാവുമെന്നാണ് കരുതുന്നത്. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. കൂടുതല്‍ ഇക്കോ ഫ്രണ്ട്‌ലിയായ എസ്‌യുവിയായി ടൊയോട്ട ഫോര്‍ച്യൂണര്‍ ഇതോടെ മാറും.

ഹെഡ്‌ലൈറ്റിലെ മാറ്റം, ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലും, റിഡിസൈന്‍ ചെയ്ത ബമ്പറുകകള്‍, ഇരുവശങ്ങളിലും ക്ലേഡിംഗുകള്‍, കോംപ്ലിമെന്റഡ് റൂഫ് റെയിലുകള്‍, ഡുവല്‍ നോട്ട് അലോയ് വീലുകളിലെ മാറ്റം എന്നിവയെല്ലാം വരാന്‍ സാധ്യതയുള്ള മാറ്റങ്ങളാണ്. ഈ അപ്‌ഡേഷനുകള്‍ വരുന്നതോടെ എല്ലാ പോരായ്മകളും ഫോര്‍ച്യൂണറില്‍ പരിഹരിക്കാന്‍ ടൊയോട്ടയ്ക്ക് സാധിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+