Get Updates
Get notified of breaking news, exclusive insights, and must-see stories!

ഥാറും ജിംനിയും ഒക്കെ വിറയ്ക്കും; വരുന്നത് 'മിനി ഫോർച്യൂണർ', ഒരു ടൊയോട്ട സംഭവം ലോഡിംഗ്

പലരുടെയും ഫേവറൈറ്റ് ലിസ്‌റ്റിൽ ഉള്ള വാഹനങ്ങളിൽ ഒന്നാണ് ഫോർച്യൂണർ. അഴകും അതിനൊത്ത കരുത്തും ഒത്തിണങ്ങിയ ഫോർച്യൂണർ ഒരുപാട് പേരുടെ സ്വപ്‌ന വാഹനമാണ്. ഫോർച്യൂണറിനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണിയിൽ ആയാലും ആഗോള വിപണിയിൽ ആയാലും ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എന്നാൽ അതിനെ പലരിൽ നിന്നും അകറ്റുന്നത് വിലയിലെ ഉയർച്ച തന്നെയാണ്.

എന്നാൽ അതിന് പരിഹാരവുമായാണ് ഇപ്പോൾ ടൊയോട്ടയുടെ വരവ്. ജനപ്രിയ ഫോർച്യൂണറിന് പകരം അൽപ്പം ചെറുതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഒരു പുതിയ പരുക്കൻ എസ്‌യുവിയുടെ അണിയറയിലാണ് ടൊയോട്ട ഇപ്പോഴുള്ളത്. ഈ പുതിയ എസ്‌യുവി ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നും ആദ്യം തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

toyotacars

കഴിഞ്ഞ വർഷം തന്നെ ടൊയോട്ട ഒരു അഫോർഡബിളിൽ എസ്‌യുവി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടൊയോട്ട എഫ്‌ജെ ക്രൂയിസറോ ലാൻഡ് ക്രൂയിസർ എഫ്‌ജെയുടെ പേരോ ലഭിക്കാൻ സാധ്യതയുള്ള ഈ പുതിയ എസ്‌യുവി, ഏതാനും മാസങ്ങൾക്ക് മുമ്പ് തായ്‌ലൻഡിലും ഇന്തോനേഷ്യയിലും വിൽപ്പനയ്‌ക്കെത്തിയ ടൊയോട്ട ഹിലക്‌സ് ചാമ്പ് പിക്കപ്പ് ട്രക്കുമായി ചില സാമ്യതകൾ പങ്കിടും.

ഹിലക്‌സ് പിക്കപ്പിന് നിലവിൽ ഒന്നിലധികം കസ്‌റ്റമൈസേഷൻ ഓപ്ഷനുകളുള്ള ഒരൊറ്റ ക്യാബ് ലേഔട്ട് ലഭിക്കുന്നു. ഇതിന്റെ ബോക്‌സി ഡിസൈൻ മൊത്തത്തിൽ വളരെ റെട്രോ ആയി കാണപ്പെടുന്നു. എന്നാൽ പുതിയ എസ്‌യുവിയെ സംബന്ധിച്ചിടത്തോളം, ടൊയോട്ട കൂടുതൽ പ്രീമിയം ടച്ചുകളോടെ ബോക്‌സി, റെട്രോ രൂപങ്ങൾ തുടരും, കൂടാതെ ഇന്നോവ ക്രിസ്‌റ്റ, ഫോർച്യൂണർ എന്നിവയുമായി 2,750 എംഎം വീൽബേസ് പങ്കിടുന്നത് തുടരും. അതിനാൽ ഇതിന് രണ്ട്, മൂന്ന് റോ സീറ്റിംഗ് ലേഔട്ടുകൾ ലഭിക്കും എന്നാണ് കരുതുന്നത്.

മികച്ച മെറ്റീരിയൽ, വലിയ ടച്ച്‌സ്‌ക്രീൻ സിസ്‌റ്റം, കൂടുതൽ സാങ്കേതികവിദ്യ തുടങ്ങിയ നവീകരണങ്ങളോടെയാണെങ്കിലും, ഉള്ളിൽ, അടിസ്ഥാനപരവും എന്നാൽ ബുദ്ധിപൂർവ്വം രൂപകൽപ്പന ചെയ്‌തതുമായ ഹിലക്‌സ് നിന്നുള്ള ഡാഷ്‌ബോർഡ് ഈ പുതിയ എസ്‌യുവിയിൽ ഉൾപ്പെടുത്തും.

ഐഎംവി 0 പ്ലാറ്റ്‌ഫോമിൽ 2.4-ലിറ്റർ മുതൽ 2.8-ലിറ്റർ വരെയുള്ള ഡീസൽ എഞ്ചിനുകളും നിലവിൽ ഇന്ത്യയിൽ ഫോർച്യൂണറിൽ ഡ്യൂട്ടി ചെയ്യുന്ന 2.7-ലിറ്റർ പോലുള്ള പെട്രോൾ എഞ്ചിനുകളും ഉൾക്കൊള്ളുന്നതിനാൽ ഈ എസ്‌യുവിക്ക് ഒന്നിലധികം പവർട്രെയിൻ ചോയ്‌സുകൾ ലഭ്യമാകുമെന്നാണ് സൂചന. ഫോർച്യൂണറിന്റെ നിലവിലെ വില പല നഗരങ്ങളിലും 60 ലക്ഷത്തിൽ അധികം ആണെന്നിരിക്കെ (ടോപ് വേരിയന്റ്) പുതിയ എസ്‌യുവി എത്ര രൂപയ്ക്ക് ലഭിക്കുമെന്ന കാര്യത്തിൽ റിപ്പോർട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+