ടൊയോട്ട ഹൈലക്‌സിന്റെ ഇവി വരാന്‍ റെഡിയാണ് കേട്ടോ, ഈ തിയതിയില്‍ എത്തും; പ്രതീക്ഷിക്കാം ഇക്കാര്യങ്ങള്‍
ഇലക്ട്രിക് വാഹന മേഖലയെ പിടിച്ചുകുലുക്കാന്‍ റെഡിയായി നില്‍ക്കുന്ന ടൊയോട്ട. അവരുടെ അത്യാഡംബര കാറുകളില്‍ ഒന്നായ ഹൈലക്‌സ് ഇലക്ട്രിക് കാര്‍ മോഡല്‍ പുറത്തിറക്കാന്‍ പോവുകയാണ്. ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ കൂടിയായ ടൊയോട്ട ഗംഭീര ടെക് ഉപയോഗിച്ച് നിരത്തിലിറക്കുന്ന ഹൈലക്‌സ് നേരത്തെ തന്നെ ഉപയോക്താക്കള്‍ക്കിടയില്‍ തരംഗമായ കിടിലന്‍ കാറാണ്.
ഹൈലക്‌സ് റെവോ ബിഇവിയാണ് ഇപ്പോള്‍ ഇലക്ട്രിക്കിലേക്ക് മാറാന്‍ പോകുന്നത്. ഹൈലക്‌സിന്റെ വരാനിരിക്കുന്ന ജനറേഷനില്‍ വരുന്നവയാണ് ഈ ഇവി മോഡല്‍. 2025ല്‍ ഇവ വിപണിയിലെത്തും. ഇന്ത്യന്‍ വിപണി മാത്രമല്ല ആഗോള വിപണി കൂടിയാണ് ടൊയോട്ട ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം ഹൈലക്‌സ് ഇവിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ എല്ലാ സംശയങ്ങളും ടൊയോട്ട അവസാനിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് ഹൈലക്‌സ് പുറത്തിറക്കും എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട് ടൊയോട്ട. ഇവി മോഡലിനും ഹൈലക്‌സിന്റെ അതേ ഡിസൈന്‍ തന്നെയാണ് ഉണ്ടാവുക.
ബോള്‍ഡ് സ്റ്റാന്‍ഡ്, ബള്‍ക്കി ഫ്രണ്ട്, ഹെവി ക്ലാഡിംഗ്, എന്നിവയെല്ലാം ചേര്‍ന്ന് ഏറ്റവും കരുത്തുറ്റ വാഹനം തന്നെയാണ് ടൊയോട്ട ഹൈലെക്‌സിലൂടെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ട്രക്ക് മോഡലാണ് ഈ വാഹനം. തായ്‌ലാന്‍ഡിലാണ് ഇവ നിര്‍മിക്കുക. തുടക്കത്തില്‍ വില്‍പ്പന തായ്‌ലാന്‍ഡിലായിരിക്കും.
അതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങലിലേക്ക് എത്തും. തായ്‌ലാന്‍ഡിലാണ് ഹൈലക്‌സിന് വന്‍ ഡിമാന്‍ഡുള്ളത്. അതുകൊണ്ടാണ് ആദ്യം അവിടെ പുറത്തിറക്കുന്നത്. ട്രക്ക് വാഹനങ്ങള്‍ക്ക് വലിയ ആവശ്യക്കാര്‍ തായ്‌ലാന്‍ഡില്‍ ഉള്ളത്. ഇന്ത്യയില്‍ അടുത്ത വര്‍ഷം തന്നെ ഹൈലെക്‌സ് ഇവി പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.
അതേസമയം ഹൈലെക്‌സിന്റെ ഫീച്ചറുകളെ കുറിച്ച് കമ്പനി അധികം കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അല്‍പ്പം രഹസ്യ സ്വഭാവത്തിലാണ് കാര്യങ്ങള്‍ ഉള്ളത്. എന്നാല്‍ ഉപയോക്താക്കള്‍ക്കായി ഒരു കാര്യം അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്ററാണ് സഞ്ചരിക്കാനാവുക.
അത് ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. വളരെ ശക്തമായ ബാറ്ററി പാക്ക് ഉപയോഗിച്ച് കാറിന്റെ കരുത്തോ ഡ്രൈവിംഗിലുള്ള മികവോ കുറയ്ക്കാന്‍ ടൊയോട്ട തയ്യാറല്ല. അതുകൊണ്ടാണ് ബാറ്ററിയുടെ കപ്പാസിറ്റി കുറച്ചത്. എന്നാല്‍ മറ്റ് കമ്പനികള്‍ക്ക് ടൊയോട്ടയ്ക്ക് വെല്ലുവിളിയാവാന്‍ സാധ്യത കൂടുതലാണ്.
ഏത് സാഹചര്യത്തിലും കാലാവസ്ഥയിലും ടൊയോട്ടയുടെ ഹൈലക്‌സ് മികവുറ്റ രീതിയില്‍ ഓടിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇവി ഒരുക്കിയിരിക്കുന്നത്. ചെറിയ ബാറ്ററി സെറ്റപ്പായിരിക്കും അതുകൊണ്ട് ഉണ്ടാവുക. ഇസുസു ഡിമാക്‌സ്, വിക്രോസ് പിക്കപ്പ് ട്രക്ക്, എന്നിവയായിരിക്കും ആഗോള മാര്‍ക്കറ്റില്‍ ഇവയുടെ പ്രധാന എതിരാളി.












Click it and Unblock the Notifications