Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവിഎസ് അപ്പാച്ചെ ആകെ മാറിപ്പോയി, റോഡിലെ രാജാവാകാന്‍ ആര്‍ആര്‍ 310 എത്തി; വിലയും ഫീച്ചറുകളും ഇങ്ങനെ

ന്യൂഡല്‍ഹി: ടിവിഎസ് അപ്പാച്ചെ എന്നാല്‍ ഒരു കാലത്ത് യുവാക്കളുടെ ഹരം തന്നെയായിരുന്നു. സൂര്യയുടെ അയന്‍ എന്ന ചിത്രം വന്നതോടെ ഏറ്റവും ജനപ്രിയമായ മോഡലാണിത്. നിരവധി പേരാണ് സൂര്യയെ അനുകരിച്ച് അപ്പാച്ചെ വാങ്ങിയത്. കാലം മാറിയപ്പോള്‍ ഇരുചക്രവാഹനങ്ങളിലെ മാറ്റം അപ്പാച്ചെയിലും വന്നിട്ടുണ്ട്. ഇപ്പോള്‍ ശരിക്കുമൊരു സ്‌പോര്‍ട്ടിങ് ബൈക്കായിട്ടാണ് ഇവ മാറിയിരിക്കുന്നത്.

ടിവിഎസ്സിന്റെ ഈ ആഡംബര വാഹനത്തിന്റെ പുതിയ മോഡലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. അപ്പാച്ചെ ആരാധകര്‍ ഇത്രയും കാലം ആഗ്രഹിച്ചതിനും മുകളില്‍ നില്‍ക്കുന്നതാണ് മാറ്റങ്ങളോടെ പുറത്തിറങ്ങിയ ഈ മോഡല്‍. 2024 മോഡലായ ആര്‍ആര്‍ 310 ആണ് ടിവി അപ്പാച്ചെ ലോഞ്ച് ചെയ്തിരിക്കുന്നത്.

tvs-apache-rr-310-launched

അതേസമയം ആഡംബരമേറിയത് പോലെ അപ്പാച്ചെയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 2.75 ലക്ഷം രൂപയാണ് ടിവിഎസ്സിന്റെ ആര്‍ആര്‍ 310ന്റെ വില. എന്‍ഹാന്‍സ്ഡ് വേര്‍ഷനും ക്വിക് ഷിഫ്റ്റര്‍ മോഡലുമായ ആര്‍ആറിന് 2.92 ലക്ഷം നല്‍കേണ്ടി വരും. ഇത്തവണ യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് അടിമുടി മാറ്റം വരുത്തിയ മോഡല്‍ ടിവിഎസ് പുറത്തിറക്കിയിരിക്കുന്നത്.

ബോംബര്‍ ഗ്രേ കളറും പുതിയ മോഡലില്‍ ടിവിഎസ് പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡലിന് 2.97 ലക്ഷം രൂപയാണ് വില. എല്ലാം ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വിലകളാണെന്ന് ടിവിഎസ് ലോഞ്ചിംഗ് സമയത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ആര്‍ 310 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ടിവിഎസ്സിന്റെ അംഗീകൃത ഡീലര്‍മാരെ സമീപിക്കാവുന്നതാണ്. ലുക്കിലും അതുപോലെ പെര്‍ഫോമന്‍സിലുമെല്ലാം ആര്‍ആര്‍ 310ന് കുറച്ച് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അപ്പാച്ചെ 310 ഇതുവരെയില്ലാത്ത അഗ്രസീവ് ലുക്കില്ലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ആര്‍ആറിന്റെ പ്രധാന ആകര്‍ഷണം. ഇതിനൊപ്പം തന്നെ ഡിആര്‍എല്ലുകളും, സ്റ്റൈലിഷായ ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മികവേറിയ ഗ്രാഫിക്‌സും ഇവയ്ക്കുണ്ട്. ഈ മാറ്റമാണ് ആര്‍ആര്‍ 310ന്റെ അപ്‌ഡേറ്റഡ് വേര്‍ഷനെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്. ട്രാന്‍സ്പരന്റ് വൈസറും പുതിയ മോഡലിനുണ്ട്. ഇത് ഓഡോ മീറ്ററിന് അധിക സംരക്ഷണം നല്‍കും.

ആര്‍ആര്‍ 310നെ ഇതുവരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ചതാക്കാന്‍ ചില കാര്യങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട് ടിവിഎസ്. വിംഗ്ലെറ്റുകള്‍ അധികമായി വന്നിട്ടുണ്ട്. ഇതിലൂടെ 3 കിലോഗ്രാം ഡൗണ്‍ഫോഴ്‌സ് ഉണ്ടാക്കാന്‍ സാധിക്കും. ട്രാന്‍സ്പരന്റ് ക്ലച്ച് കവറും പുതിയതായി വന്നിട്ടുണ്ട്. രണ്ട് വശങ്ങളിലും എല്‍ഇഡിയാണ് മറ്റൊരു പുതിയ മാറ്റം.

ബ്ലൂടൂത്ത് വരുന്ന ടിഎഫ്ടി ഡിസ്‌പ്ലേയില്‍ സ്പീഡ്, ആര്‍പിഎം, റൈഡിംഗ് മോഡ്, ഗിയര്‍ പൊസിഷനിംഗ്, ഫ്യുവല്‍ കപ്പാസിറ്റി, എന്നിവയെല്ലാം അറിയാന്‍ സാധിക്കും. ഇത് പുതിയതായി വന്ന മാറ്റമാണ്. 312.2 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ സൂപ്പര്‍ ബെക്കിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+