ഥാർ പോലും വിറച്ചുപോകും അവന്റെ വരവിന് മുൻപിൽ; ഇത് ജീപ്പിന്റെ റോക്കി ഭായ്, ഒറ്റയ്ക്ക് വരുന്ന എസ്‌യുവി
ഇന്ത്യൻ വാഹന വിപണിയിൽ മുദ്ര പതിപ്പിച്ച അമേരിക്കൻ കമ്പനികളിൽ ഒന്നാണ് ജീപ്പ്. നമ്മൾ ഇപ്പോഴും ജനകീയമായി ജീപ്പ് എന്ന് വിളിക്കുന്ന ഒരു വാഹന മോഡൽ യഥാർത്ഥത്തിൽ ഈ കമ്പനിയുടെ പേരിലാണ് അറിയപ്പെടുന്നത്. നിരവധി കരുത്തുറ്റ മോഡലുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ചെറുതും വലുതുമായ ഒട്ടേറെ മോഡലുകളുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്നാൽ ജീപ്പ് തങ്ങളുടെ ഓഫ്‌റോഡ് ആഭിമുഖ്യം ഒരൽപം കൂടി പ്രകടമാക്കിയ മോഡലുകളിൽ ഒന്നായിരുന്നു റാംഗ്ലർ. വിലക്കൂടുതൽ ഉള്ളത് കൊണ്ട് ശരിക്കും ഈ മോഡലിന് ഇന്ത്യൻ വിപണിയിൽ കാര്യമായ എതിരാളികളിൽ ഇല്ലെന്നതാണ് സത്യം. എന്നാൽ മഹീന്ദ്ര ഥാർ എന്ന അതികായന്റെ അപ്രമാദിത്തം നിറഞ്ഞു നിൽക്കുന്ന എസ്‌യുവി വിപണിയിൽ കരുത്ത് കാട്ടാൻ റാംഗ്ലർ മുഖം മിനുക്കി എത്തുകയാണ്.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിട്ട് ഒരു വർഷത്തിന് ശേഷമാണ് ജീപ്പ് ഇന്ത്യ നവീകരിച്ച റാംഗ്ലർ എസ്‌യുവി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. റൂബിക്കോൺ, അൺലിമിറ്റഡ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ എസ്‌യു വാഗ്‌ദാനം ചെയ്യുക. നിരവധി ബാഹ്യ രൂപ കൽപ്പനയിലെ മാറ്റങ്ങളും ധാരാളം അധിക ഫീച്ചറുകളും ഈ വാഹനത്തിൽ ജീപ്പ് അവതരിപ്പിക്കുന്നു.
നിങ്ങൾ പുതിയ വാഹനം കാണുമ്പോൾ ഏറ്റവും വ്യക്തമായ മാറ്റം സെവൻ സ്ലോട്ട് ഗ്രില്ലിൻ്റെ ചെറുതും കറുപ്പിച്ചതുമായ പതിപ്പാണ്. ഇതിനൊപ്പം എസ്‌യുവിക്ക് അലോയ് വീലുകൾക്കായി ഒരു പുതിയ ഡിസൈൻ കൂടി ലഭിക്കുന്നുണ്ട്. നിലവിൽ പുതിയ കളർ ഓപ്ഷനുകളിൽ കൂടി വാഹനം എത്തിയേക്കും എന്നാണ് സൂചന.
വാഹനത്തിലെ വിൻഡ്‌ഷീൽഡിനായി ഗൊറില്ല ഗ്ലാസിന്റെ കരുത്തും ഇതിലുണ്ട്. പരിഷ്‌കരിച്ച ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്ററിനൊപ്പം യുകണക്റ്റ് 5 സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന വലിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റവും എസ്‌യുവിയിൽ പുതിയതായി ചേർത്തിട്ടുണ്ട്. എങ്കിലും എഞ്ചിനിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. 266 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകുന്ന അതേ 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയാണ് ഇതിലും ഉണ്ടാവുക.
അതേസമയം, ഇന്ത്യൻ വിപണിയിൽ കൂടുതൽ നിർണായക മാറ്റങ്ങൾ വരുത്താനാണ് ജീപ്പ് ഒരുങ്ങുന്നത്. ക്രെറ്റയുടെ എതിരാളിയായ എസ്‌യുവിക്ക് പിന്നിലും ജീപ്പ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങൾ പറയുന്നത്. ഈ രണ്ട് എസ്‌യുവികളുംകൃത്യമായി ഉപയോഗപ്പെടുത്തിയാൽ ജീപ്പിന് ഇന്ത്യയിലെ വിൽപ്പനയിൽ കാര്യമായ ഉയർച്ച കൊണ്ട് വരാൻ കഴിയുമെന്നാണ് പ്രതീക്ഷ












Click it and Unblock the Notifications