കോലിയുടെ ഓഡി കാര്‍ വില്‍പ്പനയ്ക്ക്; ക്യു8 ആഡംബര കാര്‍ സ്വന്തമാക്കാനുള്ള തുക ഇത്ര
മുംബൈ: വിരാട് കോലി വലിയൊരു കാര്‍ പ്രേമിയാണ്. അദ്ദേഹത്തിന്റെ ഗ്യാരേജില്‍ നിരവധി കാറുകളുണ്ട്. പല അഭിമുഖങ്ങളിലും കോലി തന്റെ കാറുകളോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിട്ടുണ്ട്. ആഡംബര കാറുകള്‍ നിരവധി താരത്തിന്റെ ഗ്യാരേജിലുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞാല്‍ ഏറ്റവും വാഹനക്കമ്പവും കോലിക്കായിരിക്കും.
ഓഡി കാറുകളോട് പ്രത്യേക ഇഷ്ടം തന്നെ കോലിക്കുണ്ട്. താരം പലപ്പോഴും ഓഡി കാര്‍ വാങ്ങാനായി ഷോറൂമിലെത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം മുമ്പ് പുറത്തുവന്നിട്ടുണ്ട്. അതേസമയം ഇഷ്ട വാഹനങ്ങളൊന്നും കോലി വില്ക്കാറില്ലെന്നത് സത്യമാണ്. എന്നാല്‍ ഇതിന് മാറ്റം വരാന്‍ പോവുകയാണ്.

വിരാട് കോലി തന്റെ പ്രിയപ്പെട്ട ഓഡി കാറുകളിലൊന്ന് വിറ്റിക്കുകയാണെന്ന് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോലിയുടെ എക്കാലത്തെയും പ്രിയപ്പെട്ട കാറായ ഓഡി ക്യു8 ആണ് ഇപ്പോള്‍ വില്ക്കാന് പോകുന്നത്. കോലി ഓഡി ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്. കോലിയുടെ ഗ്യാരേജില്‍ നിരവധി ഓഡി കാറുകളുണ്ട്.
ക്യു8ല്‍ കോലി പലപ്പോഴും സഞ്ചരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കോലിയുടെ പ്രിയ വാഹനങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഓഡി ക്യു8 ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഗ്യാരേജില്‍ വാഹനങ്ങള്‍ നിറഞ്ഞതാണ് ഇവ വില്ക്കാന് കാരണം. കോലി ഈ കാര്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. തേര്‍ഡ് പാര്‍ട്ടി വഴി ഇപ്പോള്‍ ഇത് വിപണിയില്‍ വില്‍പ്പനയ്ക്ക് സജ്ജമായിരിക്കുകയാണ്.
അതേസമയം കോലിയുടെ കാറിന്റെ വിവരങ്ങള്‍ യുട്യൂബ് ചാനലിലൂടെ അരുണ്‍ വ്ളോഗ്സ് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ വ്ളഗോര് ഈ കാര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായി പറയുന്നുണ്ട്. കോലി ഈ കാര്‍ വിറ്റതോടെ മറ്റൊരു ഡീലറാണ് ഇത് ഏറ്റെടുത്ത് വില്‍ക്കുന്നത്. ഈ കാറിന് വിലക്കുറഞ്ഞിട്ടില്ല. കിടിലന്‍ പെയിന്റാണ് ഈ കാറിനുള്ളത്. അതിന് മാത്രം 12 ലക്ഷം രൂപ ചെലവ് വരും. 2022 മോഡലാണിത്.
16000 കിലോമീറ്റര്‍ ഓടിയിട്ടുണ്ട് ഈ കാര്‍. 88 ലക്ഷമാണ് ഈ കാര്‍ വാങ്ങാനായി നിങ്ങള്‍ നല്‍കേണ്ടത്. ഈ വ്ളോഗര്‍ വിവരങ്ങള്‍ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. താല്പര്യമുള്ളവര് തന്നെ ബന്ധപ്പെട്ടാല്‍ കാര്‍ വാങ്ങാന്‍ സാധിക്കുമെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്.
ഔഡി ക്യു8ന് 3 ലിറ്റര്‍ വി6 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. 335 ബിഎച്ച്പിയാണ് പരാമവധി പവര്‍. കരുത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏത് കാറിനോടും ഇവ പിടിച്ച് നില്ക്കും. അതുപോലെ സ്റ്റൈലിഷുമാണ് കോലിയുടെ ഈ കാര്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications