ഫോക്‌സ് വാഗണിന്റെ പുത്തന്‍ എസ്‌യുവി വരുന്നു; പോളോ തിരിച്ചുവരുമോ? സാധ്യതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങിയ വോക്‌സ് വാഗണ്‍. സബ് 4 മീറ്റര്‍ എസ്‌യുവിയുമായിട്ടാണ് അവര്‍ തിരിച്ചുവരുന്നത്. നേരത്തെ ഇതിലേക്ക് മടങ്ങിവരില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. സ്‌കോഡയ്ക്കായിരുന്നു സബ് 4 മീറ്റര്‍ എസ്‌യുവി പുറത്തിറക്കാനുള്ള ചുമതല. അവര്‍ കൈലാഖ് പുറത്തിറക്കി അതിലുള്ള മികവ് കാണിക്കുകയും ചെയ്തു.
ഇപ്പോള്‍ ഫോക്‌സ് വാഗണിന്റെ മനസ്സ് മാറിയിരിക്കുകയാണ്. കൈലാഖ് മോഡലിന്റെ മാതൃകയില്‍ പുതിയ എസ്‌യുവി പുറത്തിറക്കാനാണ് ഫോക്‌സ് വാഗണ്‍ ശ്രമിക്കുക. 2026ല്‍ ഇവ വിപണിയിലെത്തും. അതേസമയം ആരാധകര്‍ ഇത് പോളോയുടെ പുതിയ മോഡലിന്റെ തിരിച്ചുവരവാണോ എന്ന് ചോദിക്കുന്നുണ്ട്.

പോളോ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ഫോക്‌സ് വാഗണിന്റെ കാറാണ്. എന്തുകൊണ്ട് ഇവ നിര്‍ത്തി എന്ന് പലര്‍ക്കും ഇപ്പോഴുമറിയില്ല. ഈ കാര്‍ തിരിച്ചുകൊണ്ടുവരണമെന്ന് നിരധി ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റൈല്‍ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും ഇന്ത്യന്‍ കാറുകള്‍ക്ക് ഇവ ശരിക്കും വെല്ലുവിളിയായിരുന്നു.
പുതിയ ഫോക്‌സ് വാഗണ്‍ എസ്‌യുവി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുള്ള മോഡലായിരിക്കും. സബ് 4 മീറ്റര്‍ എസ്‌യുവിയായിരിക്കും ഇത്. സ്‌കോഡ കൈലാഖിന്റെ അതേ പവര്‍ട്രെയിനിലാണ് ഈ എസ്‌യുവി പുറത്തിറങ്ങുക. എന്നാല്‍ പുതിയ സ്റ്റൈലും, ലുക്കുമെല്ലാം ആയിരിക്കും ഇവയ്ക്കുണ്ടാവുക.
സ്‌കോഡ-ഫോക്‌സ് വാഗണ്‍ മുമ്പ് സഹകരിച്ച് പുറത്തിറക്കിയ കുശാഖ്-തൈഗുന്‍, സ്ലാവിയ-വിര്‍ച്ചസ് എന്നിവയുടെ അതേ രീതിയിലാണ് പുതിയ 4 മീറ്റര്‍ എസ്‌യുവി പുറത്തിറക്കാന്‍ പോകുന്നത്. സബ് 4 എം എസ്‌യുവി ബ്രസീലില്‍ പുറത്തിറക്കാന്‍ പോകുന്നുണ്ട്. ഇതില്‍ നിന്ന് പ്രചോദനം കൊണ്ട മോഡലായിരിക്കും ഇത്.
വിഡബ്ല്യു സബ് 4 മീറ്റര്‍ എസ്‌യുവിക്ക് പുതിയ ഗ്രില്‍, ലൈറ്റിംഗ് സ്റ്റൈല്‍, ബമ്പറുകള്‍, ടെയില്‍ഗേറ്റ്, എന്നിവയെല്ലാം ഇന്റീരിയറില്‍ ഉണ്ടാവും. ഈ പുതിയ മോഡല്‍ വികസിപ്പിച്ചെടുക്കാന്‍ 227.5 കോടിയാണ് ഫോക്‌സ് വാഗണ് ചെലവ് വരിക. പോളോ എസ്‌യുവി തന്നെയായിട്ടായിരിക്കും ഫോക്‌സ് വാഗണ്‍ പുറത്തിറക്കുക. ഈ ബ്രാന്‍ഡിനെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് നേട്ടമുണ്ടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പോളോ സബ് 4 മീറ്റര്‍ എസ്‌യുവിയ്ക്ക് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഉണ്ടാവുക. 115 ബിഎച്ച്പിയാണ് ഇതിന്റെ പവര്‍. സ്‌കോഡ കൈലാഖിന്റെ അതേ എഞ്ചിനാണ് പുതിയ പോളോയ്ക്കുമുണ്ടാവുക. അതേസമയം 2026ല്‍ ഇവ ലോഞ്ച് ചെയ്യാനുള്ള തീരുമാനം ഫോക്‌സ് വാഗണ്‍ മാറ്റേണ്ടി വരും.
നിലവില്‍ മാര്‍ക്കറ്റിലുള്ള കാറുകളുടെ കാര്യമെടുക്കുമ്പോള്‍ ഈ മോഡല്‍ കുറച്ച് പഴയതായി മാറും. എന്നാല്‍ സബ് 4 മീറ്റര്‍ എസ്‌യുവിക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. അതാണ് ഫോക്‌സ് വാഗണിന് നേട്ടമായി മാറാന്‍ പോകുന്നത്.












Click it and Unblock the Notifications