Get Updates
Get notified of breaking news, exclusive insights, and must-see stories!

പോയെന്ന് കരുതിയോ പോളോ; മാരുതിയോടും ടാറ്റയോടും പറഞ്ഞേക്ക് മടങ്ങി വരുന്നെന്ന്, വമ്പൻ പ്രഖ്യാപനം

ഇന്ത്യയിലെ വാഹന പ്രേമികളുടെ എക്കാലത്തെയും ഹരമായിരുന്നു ഫോക്സ്‍വാഗൺ പോളോ എന്ന കാർ. ജർമ്മൻ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള വാഹനമായ പോളോ പക്ഷേ ഇടക്കാലത്ത് ഉത്പാദനം നിർത്തി ഏവരെയും സങ്കടത്തിലാഴ്ത്തി. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും പോളോ ഇന്ത്യൻ മാർക്കറ്റിലേക്ക് മടങ്ങി വരാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത്.

ഡിമാൻഡ് കുറയുന്നതിനാൽ നിർത്തലാക്കിയെങ്കിലും, ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്കിടയിൽ പോളോ വീണ്ടും ചർച്ചകൾക്ക് ഇടയാക്കുകയാണ്. ഫോക്‌സ്‌വാഗൺ വാർഷിക ബ്രാൻഡ് കോൺഫറൻസ് 2024ൽ പ്രമുഖ ഓട്ടോ മാധ്യമമായ റുഷ്‌ലെയ്‌നുമായുള്ള അഭിമുഖത്തിലാണ് ഫോക്‌സ്‌വാഗൺ ബ്രാൻഡ് ഡയറക്‌ടർ ആശിഷ് ഗുപ്‌ത ഐക്കോണിക് വാഹനത്തിന്റെ മടങ്ങി വരവിനെ കുറിച്ചുള്ള സൂചനകൾ നൽകിയത്.

wolkswagenpolo

വാഹനം പുനരാരംഭിക്കുന്നതിന് ഇപ്പോൾ പദ്ധതികളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുമ്പോൾ തന്നെ ഭാവിയിൽ അതിന്റെ തിരിച്ചുവരവിനുള്ള സാധ്യത ഗുപ്‍ത അംഗീകരിക്കുന്നുണ്ട്, പക്ഷേ വലിയൊരു മാറ്റവും കൂടി ഇതിനൊപ്പം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ഗുപ്‍ത പറയുന്നതനുസരിച്ച്, പോളോയുടെ മടങ്ങിവരവ് കൺവെൻഷണൽ ഹാച്ച്ബാക്ക് രൂപത്തിൽ ആയിരിക്കുകയില്ല. ഒരു എസ്‌യുവി അല്ലെങ്കിൽ ഇവി പോലെയുള്ള നൂതന ഫോർമാറ്റുകളിൽ ആയിരിക്കും പോളോ എത്തുകയെന്നാണ് അദ്ദേഹം നൽകുന്ന സൂചന. ഡൈനാമിക് ഇന്ത്യ 2.0 പദ്ധതിക്ക് പിന്നിൽ കമ്പനി അണിനിരക്കുന്നതിനാൽ പഴയ രൂപത്തിൽ പോളോ എത്താൻ ഇടയില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്.

അതേസമയം, ടൈഗൺ കോംപാക്റ്റ് എസ്‌യുവി, വിർട്ടസ് സെഡാൻ തുടങ്ങിയ സമീപകാല മോഡലുകളുടെ ജനപ്രീതിയാണ് കമ്പനിയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. പഴയ രൂപത്തിൽ തന്നെ പോളോ അവതരിപ്പിക്കുന്നതിൽ കാര്യമില്ലെന്നാണ് കമ്പനി കരുതുന്നത്. എന്തെന്നാൽ മുൻ മോഡൽ നിർത്തലാക്കാൻ തീരുമാനിച്ചത് വിൽപ്പനയിലെ ഇടിവ് കരണമാണെന്നത് പ്രത്യേകം ഓർക്കണം.

2010ൽ രാജ്യത്ത് പുറത്തിറങ്ങിയ പോളോയാണ് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോക്‌സ്‌വാഗൺ വാഹനങ്ങളിൽ ഒന്ന്. കരുത്തുറ്റ പെർഫോമൻസ്, സോളിഡ് ബിൽഡ് ക്വാളിറ്റി, ഡിസൈനിലെ വ്യത്യസ്‌തത എന്നിവയാണ് പോളോയെ ജനകീയമാക്കിയ ഘടകങ്ങൾ. എന്നാൽ വിൽപ്പനയിലെ കുറവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കമ്പനി 2022ൽ വാഹനം നിർത്തലാക്കിയത്.

ഏകദേശം 12 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം യൂണിറ്റ് പോളോ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുള്ളത്. ഫോക്‌സ്‌വാഗണ്‍ നിര്‍മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച സമയത്ത് പോലും പ്രതിമാസം 3000 ബുക്കിങ്ങുകള്‍ ഈ വാഹനത്തിന് ലഭിക്കുന്നുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+