Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം ഹൈബ്രിഡ് സാങ്കേതിക വിദ്യയിൽ വിശ്വാസമർപ്പിച്ച് മാരുതി; ടൊയോട്ടയെ വേണ്ട, കാരണം വിലയോ?

ഹൈബ്രിഡ് കാറുകളുടെ വിപണിയിൽ ഇന്ന് മാരുതി സുസുക്കി തന്നെയാണ് രാജ്യത്ത് നമ്പർ വൺ. എന്നാൽ ഈ നേട്ടത്തിലേക്ക് അവർ എത്തുന്നത് ഇലക്ട്രിക് വാഹന വിപണിയിൽ അവർക്ക് പല നഷ്‌ടങ്ങളും സഹിക്കേണ്ടി വന്നു, കൂടാതെ വിൽപ്പനയിൽ ഗണ്യമായി തിരിച്ചടിയും നേരിടേണ്ടി വന്നു. എങ്കിലും ഹൈബ്രിഡ് കാറുകളുടെ കാര്യത്തിൽ മാരുതി പ്രതീക്ഷയിലാണ്. എന്നാൽ ഈ പ്രതീക്ഷ മറ്റ് വാഹന നിർമ്മാതാക്കൾക്ക് ഇല്ലെന്നതാണ് സത്യം.

പ്രത്യേകിച്ച് ഇക്കാര്യത്തെ സംശയത്തോടെയാണ് പലരും നോക്കി കാണുന്നത്. സമ്പൂർണ വൈദ്യുതീകരണത്തിലേക്കുള്ള ഒരു പരിവർത്തന സാങ്കേതികവിദ്യയായി മാത്രമാണ് അവർ ഇതിനെ വിലയിരുത്തുന്നത്. കൂടാതെ, സങ്കീർണ്ണമായ ഹൈബ്രിഡ് പവർട്രെയിനിന്റെ ഉയർന്ന വില നികത്താൻ സർക്കാർ നികുതി ആനുകൂല്യങ്ങളൊന്നും നൽകുന്നുമില്ല എന്നത് അവരെ അകറ്റി നിർത്തുന്ന ഘടകമാണ്.

marutisuzukihybridsystem

ഹൈബ്രിഡ്

ഭാവിയിലെ പവർട്രെയിൻ എന്ന നിലയിൽ ഇവികളിൽ മാത്രം നിക്ഷേപണം നടത്തുന്ന വിവിധ കാർ നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്‌തമായി, സിഎൻജി, ജൈവ ഇന്ധനങ്ങൾ, ഹൈബ്രിഡുകൾ എന്നിവ ഉൾപ്പെടുന്ന മൾട്ടി-ഇന്ധന, പവർട്രെയിൻ രീതികൾ ഉപയോഗിച്ച് മാരുതി സുസുക്കി അവരുടെ വിഭാഗങ്ങളെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യയിൽ ജ്വലന എഞ്ചിനുകൾക്ക് അവസാന സമയപരിധി സർക്കാർ നിശ്ചയിക്കാത്തതും മാരുതിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.

ഹൈബ്രിഡ് പദ്ധതികൾ

ഗ്രാൻഡ് വിറ്റാരയുമായി വിപണിയിൽ എത്തിയ മാരുതി സുസുക്കിയുടെ ഹൈബ്രിഡ് ശ്രമങ്ങൾ ഫലം കണ്ടതോടെ, ഹൈബ്രിഡ് വിഭാഗം കൂടുതൽ മികച്ച രീതിയിൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനി ഇരട്ടിയാക്കി. എന്നാൽ ഫ്രോങ്ക്സ്, സ്വിഫ്റ്റ്, ഡിസയർ, ബലേനോ തുടങ്ങിയ കമ്പനിയുടെ മാസ്-മാർക്കറ്റ് മോഡലുകളെ ഹൈബ്രിഡൈസ് ചെയ്യുന്നതിന്, എന്തുകൊണ്ടാണ് കമ്പനി പഴയ ടൊയോട്ട സീരീസ്-പാരലൽ സംവിധാനം ഉപയോഗിക്കാത്തത്? എന്നതാണ് പ്രസക്തമായ ചോദ്യം.

എന്തുകൊണ്ട് ടോയോട്ടയോട് നോ പറയുന്നു?

റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് ടൊയോട്ടയ്ക്ക് അതിന്റെ സീരീസ്-പാരലൽ ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ ചിലവ് ഒരു പരിധിക്കപ്പുറം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതിനാലാണ് ഈ സംവിധാനം ഉപേക്ഷിക്കാൻ മാരുതി തീരുമാനിച്ചതെന്ന് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. ഇത് ഒരു ബദൽ പരിഹാരം കാണാനും ഒരു സീരീസ് ഹൈബ്രിഡ് സിസ്‌റ്റത്തിലേക്ക് കടക്കാനും മാരുതി സുസുക്കിയെ പ്രേരിപ്പിക്കുകയായിരുന്നു.

ടൊയോട്ടയുടെ സീരീസ്-പാരലൽ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ നിന്ന് വ്യത്യസ്‌തമായി, മാരുതിയുടെ ഹൈബ്രിഡ് സിസ്‌റ്റം കാര്യമായ ലാഭകരമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഒരു പെട്രോൾ ജനറേറ്ററോ ബാറ്ററിയോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറിൽ നിന്ന് മെക്കാനിക്കൽ പവർ സ്വീകരിക്കുന്ന ഒരു സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ആയിരിക്കും ഇതിൽ ഉപയോഗിക്കുക.

ബാറ്ററിയിൽ നിന്നോ ജനറേറ്ററിൽ നിന്നോ ഉള്ള വൈദ്യുതിയുടെ അനുപാതം വാഹനത്തിലെ കമ്പ്യൂട്ടർ ആയിരിക്കും നിർണയിക്കുക. മോട്ടോറിനെ പവർ ചെയ്യുന്നതിനായി ബാറ്ററി പായ്ക്ക് മാത്രം ഉപയോഗിക്കാൻ ഇതിന് തന്നെ തിരഞ്ഞെടുക്കാം, അങ്ങനെ എഞ്ചിൻ കൂടുതൽ കാര്യക്ഷമമായ സാഹചര്യങ്ങൾക്കായി സംരക്ഷിക്കുന്നു.

ഹൈബ്രിഡിന്റെ ഭാവി

2025ന്റെ പകുതിയോടെ മധ്യത്തിൽ, ഗ്രാൻഡ് വിറ്റാരയുടെ (കോഡ്: Y17) വിപുലീകൃത അല്ലെങ്കിൽ മൂന്ന്-വരി പതിപ്പ് മാരുതി സുസുക്കി അവതരിപ്പിക്കും. ടൊയോട്ടയുടെ 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ പവർട്രെയിൻ ഉപയോഗിച്ച് ശക്തമായ ഹൈബ്രിഡ് വേരിയന്റിലാണ് ഇത് വരുന്നത്. മാരുതി സുസുക്കി 2017 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയോട് 2,00,000 യൂണിറ്റുകൾ വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിൽ 45,000 യൂണിറ്റുകൾ ഹൈബ്രിഡ് വേരിയന്റായിരിക്കും എന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+