Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോർഡിന് മീതെ ഒരു ഫോർച്യൂണറും പറക്കില്ല; എൻഡവർ മടങ്ങിയെത്തുമോ ഇന്ത്യയിലേക്ക്? വന്നാൽ പൊടിപറക്കും

ഇന്ത്യയിലെ ഫോർഡ് ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുമെന്ന പ്രഖ്യാപനത്തിൽ ഫോർഡിന് പെട്ടെന്ന് ഒരു മാറ്റം വന്നതായി തോന്നുന്നു. കഴിഞ്ഞ മാസം, അത് ചെന്നൈ പ്ലാന്റ് വിൽപ്പന കരാർ റദ്ദാക്കിയിരുന്നു. ഇപ്പോൾ അവർ ഇന്ത്യയിൽ പുതിയ തലമുറ ഫോർഡ് എൻഡവറിന്റെ രൂപകൽപ്പനയ്ക്ക് പേറ്റൻ്റ് നേടിയെന്നാണ് റിപ്പോർട്ട്. അപ്പോൾ ഫോർഡും എൻഡവറും ഇന്ത്യയിലേക്ക് തിരിച്ചുവരികയാണോ എന്നതാണ് ചോദ്യം.

2021ൽ, ഫോർഡ് ഇന്ത്യൻ വിപണിയോട് വിടപറഞ്ഞു, നിരവധി ആരാധകരുടെ തകർക്കുന്ന തീരുമാനം ആയിരുന്നു അത്. എന്നാൽ, കഥയിലെ സമീപകാല ട്വിസ്‌റ്റ് പ്രതീക്ഷകൾ വീണ്ടും ഉണർത്തുന്നു. ഇപ്പോൾ ഫോർഡിന്റെ തിരിച്ചുവരവ് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ തിരിച്ചുവരവിന്റെ കുന്തമുനയാണ് എൻഡവർ എന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. അത്രയ്ക്ക് ശക്തമായ, കരുത്തുറ്റ ഒരു മോഡൽ തന്നെ ഇറക്കാൻ ഫോർഡ് തീരുമാനിക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.

fordendeavourcars

എൻഡവർ ഇപ്പോഴില്ലെങ്കിലും അതിന്റെ ആത്മാവ് അടുത്ത തലമുറയിലെ ഫോർഡ് എവറസ്‌റ്റിന്റെ രൂപത്തിൽ നിലകൊള്ളുന്നുവെന്നാണ് വാഹന പ്രേമികൾ പറയാറുള്ളത്, അടുത്തിടെ നേപ്പാളിൽ ഈ മോഡൽ പുറത്തിറക്കിയിരുന്നു. ഈ എവറസ്‌റ്റ് എന്ന് പേരിട്ടിരിക്കുന്ന മോഡൽ, ഇന്ത്യൻ വിപണിയിൽ എൻഡവർ എന്ന് പുനർനാമകരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ മുൻഗാമിയെക്കാൾ കാര്യമായ മാറ്റങ്ങൾ ഇതിലുണ്ടാകും.

പുതിയ എൻഡവർ എങ്ങനെയാവും?

കൂറ്റൻ ഗ്രില്ലും ക്രോം ആക്‌സൻ്റുകളും അഗ്രസീവ് ലൈനുകളും കൊണ്ട് ഊന്നിപ്പറയുന്ന പൗരുഷം പുതിയ എൻഡവർ പ്രകടിപ്പിക്കുന്നു. 20 ഇഞ്ച് അലോയ് വീലുകൾ അതിന്റെ രൂപത്തിന് പ്രത്യേക ഭാവം തന്നെ പകർന്നു നൽകുന്നു. ഇന്റീരിയറിൽ 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, പനോരമിക് സൺറൂഫ്, എല്ലാ യാത്രക്കാർക്കും വിശാലമായ ലെഗ്‌റൂം എന്നിവ ഉൾക്കൊള്ളുന്ന ഒരു പ്രീമിയം ക്യാബിൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ഇലക്‌ട്രോണിക് രീതിയിൽ മടക്കാവുന്ന മൂന്നാം നിര തുകൽ സീറ്റുകൾ മുഴുവൻ കുടുംബത്തിനും സൗകര്യം ഉറപ്പാക്കുന്നു. 7 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, 10 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ, ഏത് ഭൂപ്രദേശത്തെയും നേരിടാനുള്ള വിവിധ ഡ്രൈവിംഗ് മോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹിൽ ലോഞ്ച് അസിസ്‌റ്റ്, ട്രാക്ഷൻ കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ കൂടുതൽ ധൈര്യം പകരും.

ഫോർഡിന്റെ മടങ്ങിവരവ്

നിലവിലെ സാഹചര്യത്തിൽ ഫോർഡ് ഇന്ത്യയിൽ വിൽപന ഉടൻ പുനരാരംഭിക്കാൻ സാധ്യത കുറവാണ്. എൻഡവറിന് പുറമെ മസ്താങ് പോലെയുള്ള മുൻനിര മോഡലുകളും ഫോർഡിന് സ്വന്തമായുണ്ട്. എങ്കിലും എൻഡവറിലൂടെ തിരിച്ചുവരവ് നടത്താനാകും അവരുടെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+