മഹീന്ദ്ര പൊളിയാണ് മോനേ, എസ്‌യുവി 700 സ്വന്തമാക്കിയ നേട്ടം അറിഞ്ഞോ? മാരുതി പോലും കൊതിക്കും
മുംബൈ: മഹീന്ദ്രയുടെ എസ്‌യുവികള്‍ ഇന്ത്യയില്‍ ഒരു പ്രത്യേക വിഭാഗം ആരാധകര്‍ തന്നെയുണ്ട്. അത് മാരുതിയില്‍ നിന്നും ഹ്യൂണ്ടായിയില്‍ നിന്നും വ്യത്യസ്തമാണ്. സ്റ്റൈലിഷായതും അതുപോലെ പവര്‍ഫുള്‍ പെര്‍ഫോമന്‍സിനും മഹീന്ദ്രയുടെ വാഹനങ്ങള്‍ക്കാണ് ആരാധകര്‍ മുന്‍ഗണന നല്‍കുന്നത്. മഹീന്ദ്ര ഇപ്പോള്‍ എസ്‌യുവികളില്‍ വലിയ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ്.
അവരുടെ എക്‌സ് യുവി 700 പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വില്‍പ്പനയില്‍ ഓരോ മാസവും കുതിച്ച് കൊണ്ടിരിക്കുകയാണ്. മഹീന്ദ്രയുടെ മിഡ് റേഞ്ച് എസ്‌യുവികളില്‍ വരുന്ന മോഡലാണ് എക്‌സ്‌യുവി700. 5 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ഈ എസ്‌യുവി ലഭ്യമാവും.

ഇന്ത്യന്‍ വിപണിയില്‍ നേരത്തെ തന്നെ വലിയ ജനപ്രീതി നേടിയ വാഹനമാണ് എക്‌സ്‌യുവി700. സ്റ്റൈല്‍, എഞ്ചിന്‍, സ്‌പേസ് എന്നിവയില്‍ ഈ എസ്‌യുവി മുന്നില്‍ നില്‍ക്കുന്നുണ്ട്. ആഭ്യന്തര വിപണിയില്‍ വില്‍പ്പനയിലെ റെക്കോര്‍ഡാണ് മഹീന്ദ്ര തിരുത്തി കുറിച്ചത്. രണ്ട് ലക്ഷം യൂണിറ്റുകളാണ് ഇതുവരെ ഈ എസ്‌യുവി വിറ്റഴിഞ്ഞത്. ഇത് വലിയ നേട്ടമാണ്.
2021 ഓഗസ്റ്റിലാണ് മഹീന്ദ്ര എക്‌സ്‌യുവി പുറത്തിറക്കിയത്. മൂന്ന് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോകുക എന്നത് വലിയ നേട്ടമാണ്. ഓരോ മാസവും ശരാശരി 5722 യൂണിറ്റുകളാണ് ഈ എസ്‌യുവി വിറ്റുപോയി കൊണ്ടിരുന്നത്. 13.99 ലക്ഷമാണ് മഹീന്ദ്രയും ഈ എസ്‌യുവിയുടെ എക്‌സ് ഷോറൂം വില.
മഹീന്ദ്രയുടെ ഈ എസ്‌യുവിക്ക് 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. 200 ബിഎച്ച്പി യാണ് ഇതിലൂടെ പവര്‍ ലഭിക്കും. 2.2 ലിറ്ററിന്റെ ടര്‍ബോ ഡീസല്‍ എഞ്ചിനും ഈ കാറിനുണ്ട്. 155 ബിഎച്ച്പി പവറാണ് ഇതിനുണ്ടാവും. ഈ രണ്ട് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ എന്നിവയാണ് ഉണ്ടാവുക.
ഡീസല്‍ എഞ്ചിന് ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുണ്ടാവും. എക്‌സ്‌യുവി 7000 റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുണ്ട്. വളരെ ഗംഭീരമായ ഫീച്ചറാണിത്. ഉയരം അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ് ഇവയ്ക്കുണ്ട്. റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, എന്നിവയും ഈ എസ്‌യുവിയിലുണ്ട്.
ഡോറിനും ബൂട്ട് ലിഡിനും അണ്‍ലോക്ക് ഫീച്ചറുകളും മഹീന്ദ്ര ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളാണ് ഇതിനുള്ളത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് മഹീന്ദ്ര. സ്റ്റാര്‍ട്ട് സ്റ്റോപ്പ് ഫംഗ്ഷനും ടോപ് സ്‌പെക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ഫീച്ചറുകളും അതുപോലെ ഗംഭീരമാണ് മഹീന്ദ്രയുടെ ഈ എസ്‌യുവിയില്‍. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം ഇതില്‍ സുരക്ഷയ്ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫോര്‍വേഡ് കൊളീഷന്‍ വാണിംഗും അതുപോലെ ഉണ്ട്. സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെഗനീഷന്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ഇവയിലുണ്ട്. 7 എയര്‍ബാഗുകള്‍ ഇ വയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഈ എസ്‌യുവിയില്‍ ഉണ്ട്.












Click it and Unblock the Notifications