ഇതുവരെ ആരും കാണാത്ത ഇലക്ട്രിക് സ്‌കൂട്ടറുമായി യമഹ; രൂപം കൊണ്ടും ഫീച്ചറുകളാലും ഞെട്ടിക്കും
ഇന്ത്യൻ വിപണിയിൽ ശക്തമായ സ്വാധീനമുള്ള കമ്പനികളിൽ ഒന്നാണ് യമഹ. വിവിധ സെഗ്‌മെന്റുകളിൽ അവരുടെ മോഡലുകൾ വലിയ നേട്ടമുണ്ടാക്കി ഇപ്പോഴും കുതിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ മാർക്കറ്റ് അത്രയേറെ പ്രധാനപ്പെട്ടതാണ്. ഇത്രയൊക്കെ ആണെങ്കിലും ഇന്ത്യയിൽ ഇതുവരെ ഒരു ഇലക്ട്രിക് സ്‌കൂട്ടർ ഇറക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ അധികം വൈകാതെ ഇത് യാഥാർഥ്യമാവും എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ കമ്പനി നൽകിയ ഏറ്റവും പുതിയ വിവരം അനുസരിച്ച് കമ്പനി സവിശേഷമായ ഒരു ഇലക്ട്രിക് ബൈക്കിന് വേണ്ടിയുള്ള യമഹയുടെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഇഷിൻ ചിഹാനയാണ് ഈ വിവരം പുറത്തുവിട്ടത്.

കേവലം ഇപ്പോഴത്തെ ഇലക്ട്രിക് വാഹന കുത്തൊഴുക്കിലേക്ക് എടുത്തു ചാടുകയല്ല യമഹയുടെ ലക്ഷ്യമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്‌തമായ ശൈലി, മികച്ച പ്രകടനം, കൂടുതൽ വേഗത എന്നിങ്ങനെയുള്ള ഫീച്ചറുകളിൽ യാതൊരു വിട്ടുവീഴ്‌ചയും കൂടാതെയാവും കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കുക.
അതിനിടെ കമ്പനിയുടെ ഇവി ലക്ഷ്യങ്ങൾ നിറവേറ്റുക ലക്ഷ്യമിട്ട് യമഹ അടുത്തിടെ റിവർ എന്ന പേരിലുള്ള ഒരു സ്‌റ്റാർട്ടപ്പിൽ വൻ നിക്ഷേപം നടത്തിയിരുന്നു. ഈ സ്‌റ്റാർട്ടപ്പ് ഇലക്ട്രിക് സ്‌കൂട്ടറുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന പ്രമുഖരിൽ ഒന്നാണ്. അതുകൊണ്ട് തന്നെ യമഹയുടെ പദ്ധതികൾ കൃത്യമാണ്.
ഏറ്റവും ഒടുവിൽ യമഹയുടെ വലിയ നിക്ഷേപത്തോടെ, ബെംഗളൂരുവിൽ റിവർ മൊബിലിറ്റി എന്ന പുതിയ സ്ഥാപനം ആരംഭിച്ചിരിക്കുകയാണ് ഈ സ്‌റ്റാർട്ടപ്പ് വമ്പൻമാർ ഇപ്പോൾ. യമഹയുടെ ഇന്ത്യയിലെ വൈദ്യുത വാഹന ഉത്പാദനത്തിൽ ഒരു നിർണായക പങ്ക് വഹിക്കാൻ പോവുന്നത് ഈ കമ്പനി ആയിരിക്കും എന്നാണ് നിലവിലെ വിലയിരുത്തൽ.
കൂടാതെ തിരക്കിട്ടുള്ള ഇവി ചുവട് മാറ്റത്തിന് യമഹ ഒരുങ്ങാത്തതിന് വേറെയും കാരണങ്ങളുണ്ട്. അതിൽ പ്രധാനം യമഹയുടെ കൂടുതൽ ഉപഭോക്താക്കളും മുൻഗണന നൽകുന്നത് പെട്രോൾ മോട്ടോർസൈക്കിളുകൾക്ക് ആണ്. കൂടുതൽ ഉപഭോക്താക്കളും യുവാക്കൾ ആയതിനാൽ തന്നെ അവർ ഇന്ധന ക്ഷമത പോലെയുള്ള കാര്യങ്ങൾക്ക് വലിയ മുൻതൂക്കം നൽകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വരുന്ന വർഷങ്ങളിൽ ഇന്ത്യയെ തങ്ങളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നാക്കാനാണ് യമഹ ഒരുങ്ങുന്നത്. ഇതിനായാണ് അവർ ഇലക്ട്രിക് വാഹനങ്ങളുടെ വരവ് വൈകിപ്പിക്കുന്നതിനും അഭ്യൂഹങ്ങളുണ്ട്. കൂടാതെ ഐസിഇ എഞ്ചിനുകൾക്ക് യമഹ കൂടുതൽ പ്രാധാന്യം നൽകുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications