വെറും 1000 രൂപ കൊടുത്താൽ കിട്ടും അടിപൊളി വണ്ടി; 5000 രൂപയുടെ ഡിസ്‌കൗണ്ടും, ഉഗ്രൻ ഓണം ഓഫറുമായി യമഹ
ഇന്ത്യക്കാർക്ക് ഏറെ പ്രിയങ്കരമായ വാഹന നിർമ്മാണ കമ്പനിയാണ് യമഹ മോട്ടോഴ്‌സ്. നിരവധി മുൻനിര മോഡലുകളുമായി ഉപഭോക്താക്കളെ എന്നും ആകർഷിക്കുന്ന ഘടകങ്ങൾ അവർ അവതരിപ്പിക്കാറുണ്ട്. ബൈക്ക്, സ്‌കൂട്ടറുകൾ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ സെഗ്‌മെന്റിലും മികവ് തെളിയിച്ചിട്ടുള്ളവരാണ് യമഹ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ മോഡലുകളിൽ ഭൂരിഭാഗവും നമ്മുടെ നാട്ടിലെ നിരത്തുകൾ കീഴടക്കിയവയാണ്.
നിരവധി സൂപ്പർഹിറ്റ് മോഡലുകൾ ഉള്ള യമഹ പലപ്പോഴും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ചില പ്രഖ്യാപനങ്ങളും നടത്താറുണ്ട്. മറ്റ് മോട്ടോർസൈക്കിൾ നിർമാതാക്കളെ പോലെയല്ല ഇക്കാര്യത്തിൽ ഇത്തിരി കനിവുള്ളവരാണ് അവർ. ഉത്സവ സീസണുകൾ കേന്ദ്രീകരിച്ച് തന്നെയാണ് അവരുടെ ഓഫറുകൾ വരാറുള്ളത്. ഇക്കുറിയും പതിവ് തെറ്റിക്കാതെ ഓണക്കാലത്ത് അവരുടെ ചില മോഡലുകൾക്ക് വിവിധ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

യമഹയുടെ ഓണം ഓഫറുകൾ അറിയാം
റേ ഇസഡ് ആർ 125 എഫ്ഐ ഹൈബ്രിഡ്, ഫസിനോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്‌കൂട്ടറുകൾക്ക് 4000 രൂപ വരെ ഇളവോ അല്ലെങ്കിൽ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്‌കീമും അവർ അവതരിപ്പിച്ചിട്ടുണ്ട്. വിപണിയിൽ ഏറെ പ്രചാരത്തിലുള്ള മോഡലാണ് ഇതിൽ റേ ഇസെഡ് ഉൾപ്പെടയുള്ളവ. ഇവയ്ക്ക് ഓഫറുകൾ ലഭ്യമാവുന്നതോടെ വിൽപ്പന പൊടിപൊടിക്കും എന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബർ മുപ്പത് വരെ ഓഫറുകൾ ലഭ്യമാവും.
ഈ രണ്ട് മോഡലുകൾ മാത്രമല്ല വേറെയും മോഡലുകൾക്ക് ഓഫർ കിട്ടും. എഫ്‌സി എഫ്ഐ 4.0 ഡിഎൽഎക്‌സിന്റെ തിരഞ്ഞെടുത്ത മോഡലുകൾക്കും എഫ്‌സി എഫ്ഐ 3.0നും, എഫ് സി എഫ്ഐ, എഫ്സി എക്‌സ് എന്നിവയുടെ തിരഞ്ഞെടുത്ത മോഡലുകൾക്കും 5000 രൂപ വരെ ഇളവോ അല്ലെങ്കിൽ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്‌കീമും നിങ്ങൾക്ക് ലഭ്യമാവും.
ഡൗൺപേയ്‌മെന്റ് ഇത്രയും കുറയുമ്പോൾ നിങ്ങൾ ആലോചിക്കേണ്ട ഒരു പ്രധാന കാര്യം നിങ്ങൾ അടയ്‌ക്കേണ്ട ഇഎംഐ തുക കൂടുതലായിരിക്കും. അതിന് പുറമേ അടയ്‌ക്കേണ്ട കാലയളവും ആനുപാതികമായി ഉയരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പരമാവധി ഡൗൺപേയ്‌മെന്റ് കൂടുതൽ കൊടുക്കുന്നതാവും ഉചിതം.
ഈ മോഡലുകളുടെ ഫീച്ചറുകൾ അറിയാം
യമഹയുടെ മുൻനിര മോഡലായ റേ ഇസഡ് ആർ 125 എഫ്ഐ ഹൈബ്രിഡിലും, ഫസിനോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ മോഡലുകൾക്ക് കരുത്ത് പകരുന്നത് 125 സിസി എഞ്ചിനാണ്. 8.2 പിഎസ് കരുത്തും 10.3 എൻഎം ടോർക്കും നൽകുന്ന ഭേദപ്പെട്ട എഞ്ചിൻ തന്നെയാണ് ഇവയിൽ നൽകിയിരിക്കുന്നത്. രണ്ട് മോഡലുകളും ഇന്ത്യയിൽ സാമാന്യം വിറ്റുപോവുന്നവയുമാണ്.
കൂടാതെ ഓഫർ ലഭ്യമാവുന്ന മറ്റൊരു മോഡലായ എഫ്‌സി എഫ്ഐ 4.0 ഡിഎൽഎക്‌സ്, എഫ്‌സി എഫ്ഐ 3.0 എഫ്‌സി എഫ്ഐ, എഫ്സി എക്‌സ് എന്നീ ബൈക്കുകളിൽ ഉപയോഗിക്കുന്നത് 149 സിസി എഞ്ചിനാണ്. 12.4 പിഎസ് കുരത്തും 13.3 എൻഎം ടോർക്കുമുള്ള ഈ എഞ്ചിൻ സെഗ്‌മെങ്കിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന വാഹനങ്ങളുടെ മുൻനിരയിൽ തന്നെ വരും.












Click it and Unblock the Notifications