Get Updates
Get notified of breaking news, exclusive insights, and must-see stories!

യെസ്ഡിയുടെ ചുണക്കുട്ടൻ വരുന്നെടാ; നിരത്തുകളിലെ പ്രമാണി, സാക്ഷാൽ റോഡ്‌കിംഗ് ഉടൻ അവതരിക്കും

ഇന്ത്യൻ വിപണിയിൽ ഒരുകാലത്ത് യെസ്ഡി ഉണ്ടാക്കിയ ഓളം ഇന്നും പലർക്കും സ്വപ്‌നം മാത്രമാണ്. എഴുപതുകളുടെ തുടക്കത്തിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം വിപണിയെ അടക്കിവാണ ഒട്ടേറെ മോഡലുകൾ അവർ രംഗത്തിറക്കി. ഇപ്പോൾ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമാകുകയാണ് ഈ കരുത്തർ. എന്നാൽ വാഹനപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു വാർത്തയാണ് അടുത്തിടെ പുറത്തുവന്നത്.

അത് യെസ്ഡി റോഡ്‌കിംഗ് എന്ന മോഡലിനെ കുറിച്ചുള്ള വാർത്തയാണ്. കഴിഞ്ഞ കുറച്ചധികം കാലമായി ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പലതും പ്രചരിക്കുന്നുണ്ടെങ്കിലും അതിൽ ഇതുവരെ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യെസ്ഡി ഈ വാഹനം ജൂലൈ മാസത്തോടെ വിപണിയിൽ അവതരിപ്പിച്ചേക്കും.

yezdi

ഇതിനെ സാധൂകരിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ യെസ്ഡി മോഡലിന് ഒരു പുതിയ 'റെഡ്' പെയിൻ്റ് സ്‌കീമാണ് ഉള്ളത്, എന്നാൽ നിലവിൽ കമ്പനി ഈ നിറം ഒരു മോഡലിനും നൽകുന്നില്ല. അതുകൊണ്ട് തന്നെ ഇതൊക്കെയും നിരത്തിലെ രാജാവായിരുന്ന ഒരു മോഡലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുമെന്നാണ് കരുതുന്നത്.

കൂടാതെ പുറത്തുവന്ന വീഡിയോയിലെ മോട്ടോർസൈക്കിൾ അലോയ് വീലുകളിൽ പിറെല്ലി റബ്ബർ ധരിച്ചിരിക്കുന്നതും കാണാം. നിലവിലെ മോഡലിന് സ്‌പോക്ക് വീലുകൾ മാത്രമാണുള്ളത്. ഇതിന് പുറമെ വണ്ടിയുടെ സീറ്റും വ്യത്യസ്‌തമാണ്, അത് പരന്ന സിംഗിൾ പീസ് സീറ്റാണ്. നിലവിലെ മോഡലിന് റിബൺഡ് സിംഗിൾ പീസ് സീറ്റാണ് ലഭിക്കുന്നത്. ഇതൊക്കെയും റോഡ്‌കിംഗ് മടങ്ങിവരുന്നതിന്റെ സൂചനയാണ് നൽകുന്നതെന്ന് പലരും വിശ്വസിക്കുന്നു.

എഞ്ചിനും സ്‌പെസിഫിക്കേഷനുകളും മാറുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. നിലവിലെ സ്‌ക്രാംബ്ലർ ബൈക്കിന് 192 കിലോഗ്രാം ഭാരവും 12.5 ലിറ്റർ ഇന്ധന ടാങ്കും ഉണ്ട്. 334 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്, അത് 29.36 ബിഎച്ച്പിയും 28.21 എൻഎം പീക്ക് ടോർക്കും സൃഷ്‌ടിക്കുന്നു. 6-സ്‌പീഡ് ഗിയർബോക്സുമായി മോട്ടോർ ജോടിയാക്കിയിരിക്കുന്നു. ഇത് തന്നെയാവും റോഡ്‌കിംഗിലും ഉപയോഗിക്കുക എന്നാണ് സൂചന.

1978 മുതൽ 1996 വരെ മൈസൂരിലെ ഐഡിയൽ ജാവ ലിമിറ്റഡ് ഇന്ത്യയിൽ നിർമ്മിച്ച മോട്ടോർസൈക്കിളായിരുന്നു യെസ്ഡി റോഡ്‌കിംഗ്. യെസ്ഡി എന്ന ബ്രാൻഡിലാണ് ഇത് വിറ്റത്. നിരവധി ഇന്ത്യൻ റാലികളിലും റോഡ് റേസുകളിലും ഈ ബൈക്ക് വിജയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+