ബിഗ് ബോസിന്റെ രാജ സിംഹാസനം മണിക്കുട്ടനോ; എന്തുകൊണ്ട് എംകെയെ വിജയിപ്പിക്കണം, കുറിപ്പ് വൈറല്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചത് ആരാധകരെ വലിയ സങ്കടത്തിലാണ്. എന്നാല്‍ വോട്ടിംഗിലൂടെ വിജയിയെ പ്രഖ്യാപിക്കുമെന്ന് ഷോ അധികൃതര്‍ അറിയിച്ചതോടെ തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍.
തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ മണിക്കുട്ടനെ എന്തുകൊണ്ട് വിജയിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ

എന്തുകൊണ്ട് മണിക്കുട്ടന്‍
ഒരു ആക്ടര്‍ടെ താരപരിവേഷം ഒന്നുമില്ലാത്ത വെറും ഒരു സാധാരണക്കാരന്‍ മാത്രമായാണ് മണിക്കുട്ടന്‍ ബിഗ്ഗ്ബോസ് ഹൗസില്‍ എത്തുന്നത്.. അയാള്‍ക് സ്തുതി പാടാനും ആരാധിക്കാനും ആരുമുണ്ടായിരുന്നില്ല.. കൂടെ ഉള്ള മറ്റു പല കോണ്ടെസ്റ്റാന്റിന്‌സിനെ പോലെ നല്ല ഒരു സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് പോലും ഇല്ലാരുന്നു..

മനസ്സ് കീഴടക്കി
പിന്നെ അയാള്‍ എങ്ങനെ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കി...?Why he is the most deserving? ഒരു സ്ലോ സ്റ്റാര്‍ട്ടിലൂടെ തുടങ്ങിയ ആളായിരുന്നു മണിക്കുട്ടന്‍..പക്ഷേ ക്ഷമയോടെ തന്റെ സ്ട്രെങ്ത് മനസിലാക്കാനും അതിനനുസരിച്ചു പെര്‍ഫോം ചെയ്ത് മാക്‌സിമം ജനങ്ങളിലേയ്ക് എത്തിക്കാനും അയാള്‍ക് അനായാസം സാധിച്ചു.

മനം കവരാന്‍
സാധാരണകാര്‍ പ്രേക്ഷകരുടെ മനം കവരാന്‍ അയാള്‍ക് അധികം ഒച്ചപ്പാടിന്റെയോ ബഹളങ്ങളുടെയോ അകമ്പടി ഒന്നും വേണ്ടിവന്നിട്ടില്ല.പക്ഷേ എന്തും തുരന്നു ചെല്ലാന്‍ മടിയില്ലാത്ത, ആഹാരം തേടുന്ന ഒരു പെരുചാഴിയെ പോലെ അയാള്‍ കോണ്‍ടെന്റുകള്‍ ഉണ്ടാക്കികൊണ്ടേയിരുന്നു.
പുള്ളിടെ ഓരോ ടാസ്‌കിലെ പെര്‍ഫോമന്‍സിനും കാണും ബാക്കി ഉള്ളവരെക്കാള്‍ ഫാന്‍സ്..അതിപ്പോ സൈക്കിള്‍ ലൂയിസ് ആണെങ്കിലും കള്ളന്‍മാധവന്‍ ആണെങ്കിലും ജിനോസ് മുസ്തഫ ആണെങ്കിലും ശെരി.

നിലപാടുകള്‍
ബിഗ്ബോസ് ഹൗസിലേ ഗ്രൂപ്പ് കളികള്‍ ആദ്യം പുറത്ത് കൊണ്ടവന്നപ്പോഴും എല്ലാരും സുഖിപ്പിച്ചു നിര്‍ത്തിയ നോബിയെ നോമിനേറ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചപ്പോഴും പ്രേക്ഷകര്‍ കയ്യടിച്ചു.. നിലനില്‍പിന് വേണ്ടി തന്റെ നിലപാടുകള്‍ മാറ്റിപറയാനോ കൂടെ നിന്ന് ചതിക്കാനോ മുതിര്‍ന്നിട്ടുമില്ല...

ഫിസിക്കല്‍ ടാസ്‌കുകളില്‍
നാട്ടുകൂട്ടത്തില്‍, കൂടെ നിന്നവര്‍ ചതിച്ചപ്പോഴും തന്റെ സൗഹ്രദത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ നെഞ്ച് വിരിച് നിന്നവനാണ് മണിക്കുട്ടന്‍....ഫിസിക്കല്‍ ടാസ്‌കുകളില്‍ കാല് വയ്യെന്നു പറഞ്ഞു മാറി നില്‍ക്കാതെ ധൈര്യപൂര്‍വം കളിച്ചിട്ടും, 5 ക്യാപ്റ്റന്‍സി ടാസ്‌ക്കുകളും മികച്ച രീതിയില്‍ തന്നേ പൂര്‍ത്തിയാക്കിയിട്ടും തന്റെ വലതുഭാഗത്തെ ഭയം അളക്കാന്‍ വന്നവനെ എല്ലാ ഭാഗവും വ്യക്തമായി കാണിച്ചു കൊടുക്കാനും മണിക്കുട്ടന്‍ മറന്ന

വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ്
ആരെയും മനഃപൂര്‍വം വേദനിപ്പിക്കാത്ത വാക്കുകള്‍ സൂക്ഷിച്ചു ഇപയോഗിക്കുന്ന, എല്ലാവരേം ഒരേപോലെ ബഹിമാനിക്കുന്ന ടാസ്‌കുകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ് മണിക്കുട്ടന്‍. Moreover, he is a good listener, loyal friend and a pure soul..ബിബി ഹൗസിന് ഉള്ളില്‍ പോലും അയാള്‍ക്കു ഒരു ഫാന്‍ബേസ് ഉണ്ടാരുന്നു...

ഫാന്‍ ബേസ്
യൂട്യൂബും കൊമ്പോ സ്റ്റാറ്റസുകളും കണ്ടാല്‍ തന്നേ മനസിലാവും ഫാന്‍സിന് മാത്രം അല്ല എംകെ എല്ലാവര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവന്‍ ആണെന്ന്. കൊറച്ചു ടോക്‌സിക് ആയിട്ട് നിന്നും, ചീത്ത വിളിച്ചും ബാക്കി ഉള്ളവരെ ഇറിറ്റേറ്റ് ചെയ്തും നിന്നാലെ ഫാന്‍ ബേസ് ഉണ്ടാവൂ എന്നൊന്നിമില്ല എന്ന് ബിഗ്ബോസ് സീസണ്‍ 3 തെളിയിച്ചു..
Recommended Video

അയാളുടെ വിജയം
സ്‌നേഹം കൊണ്ടും നല്ല പെരുമാറ്റം കൊണ്ടും കുറച്ചു പേരെയെങ്കിലും പോസിറ്റീവായി സ്വാധീനിക്കാന്‍ മണിക്കുട്ടന് സാധിച്ചിട്ടുണ്ടെങ്കില്‍ അത് അയാളുടെ വിജയം തന്നെയാണ്..ബിഗ്ബോസില്‍ ഒരേ ഒരു സിംഹസാനമേ ഒള്ളു..ആ സിംഹാസനം അലങ്കരിക്കാന്‍ ഒരേ ഒരു രാജാവും..
സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications
