രണ്ടാമൂഴം പൂര്‍ത്തിയാക്കാതെ ജേക്കബ്

ഇതിനിടെയാണ് നിഴലായി കൂടെനടന്ന രോഗം അദ്ദേഹത്തെ നിത്യതയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. 1950 സെപ്തംബര്‍ 16ന് തിരുവനമ്പാടി താണിക്കുന്നേല്‍ മാത്യുവിന്റെ മകനായാണ് ജനനം. കെഎസ്‌സിയിലൂടെയാണ് ജേക്കബ് പൊതുജീവിതത്തിന് തുടക്കമിട്ടത്. നിയമപഠനകാലത്ത് കെഎസ്‌സി യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി.
1971 ല്‍ കെഎസ്‌സിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. 72 75ല്‍ അതിന്റെ സംസ്ഥാന പ്രസിഡന്റുമായി. തുടര്‍ന്ന്‌യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറി. 77 ല്‍ ആദ്യമായി നിയമസഭയിലെത്തി. പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയില്‍ എത്തുമ്പോള്‍ ജേക്കബിന് അന്ന് 26 വയസായിരുന്നു പ്രായം.
അന്ന് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ജേക്കബായിരുന്നു. പ്രായത്തില്‍ താഴെയാണെങ്കിലും സഭയിലെ ഏറ്റവും സമര്‍ത്ഥനായ അംഗമായി മാറാന്‍ ജേക്കബ് അധികസമയമൊന്നും എടുത്തില്ല. ഒരേ മുന്നണിയില്‍ നിന്നു തന്നെ കാല്‍ നൂറ്റാണ്ട് തുടര്‍ച്ചയായി അദ്ദേഹം സഭയില്‍ എത്തി.
1980,82,87 വര്‍ഷങ്ങളില്‍ കോതമംഗലത്തുനിന്നും 1991, 1996, 2001, 2011 വര്‍ഷങ്ങളില്‍ പിറവത്തെ പ്രതിനിധീകരിച്ചും അദ്ദേഹം സഭയില്‍ എത്തി. 82, 91, 2001, 2011 വര്‍ഷങ്ങളിലാണ് ജേക്കബ് മന്ത്രിയായത്. ആകെ ഒരേയൊരു തിരഞ്ഞെടുപ്പുപരാജയം മാത്രമാണ് രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം നേരിട്ടത്. 2006 ല്‍ പിറവത്തുനിന്ന് എം. ജെ ജേക്കബിനെ നേരിട്ടപ്പോഴായിരുന്നു അത്.
അടുത്തപേജില്‍












Click it and Unblock the Notifications