കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നും യുഡിഎഫിന്റെ സഹയാത്രികന്‍

  • By Lakshmi
Google Oneindia Malayalam News

2011ലും പിറവത്ത് മത്സരിച്ച അദ്ദേഹത്തെ വിജയം 157 വോട്ടുകള്‍ക്കായിരുന്നു. നേരിയ ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫ് ഏറെ ആശങ്കകളോടെയാണ് ഈ മത്സരത്തെ കണ്ടത്. ഒടുവില്‍ ജേക്കബ് ജയിച്ചുകയറിയപ്പോള്‍ യുഡിഎഫിന് പ്രതീക്ഷയായി.

എക്കാലവും യുഡിഎഫിനൊപ്പമായിരുന്നു ജേക്കബിന്റെ യാത്ര. കെ. എം. മാണിയും പി. ജെ. ജോസഫും യു.ഡി.എഫ് വിട്ട് ഇടക്കാലങ്ങളില്‍ ഇടതുപക്ഷത്ത് ചേക്കേറിയെങ്കിലും ജേക്കബ് ആ പരീക്ഷണത്തിന് തയ്യാറായില്ല. സംയുക്ത കേരളാ കോണ്‍ഗ്രസിലും പിന്നീട് ജോസഫിനൊപ്പവും മാണി ഗ്രൂപ്പിലുമായി അദ്ദേഹം നിന്നു. ഇടയ്ക്ക് കേരളാ കോണ്‍ഗ്രസുകളുടെ പതിവുരീതിയില്‍ സ്വന്തമായ കക്ഷിക്ക് രൂപം നല്‍കുകയും ചെയ്തു.

2004 ല്‍ എ.കെ ആന്റണി രാജിവെച്ച് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജേക്കബിന് മന്ത്രിസ്ഥാനം നിഷേധിച്ചിരുന്നു തുടര്‍ന്ന് യുഡിഎഫുമായി അദ്ദേഹം അകന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ. കരുണാകരന് പിന്തുണ നല്‍കിയെന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ നിലകൊണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പരാതി.

അതിന്റെ ബാക്കിയായിട്ടായിരുന്നു അദ്ദേഹത്തിന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടത്. ക്രമേണ യുഡിഎഫില്‍ നിന്ന് പുറത്തുകടന്ന ജേക്കബ് 2005 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ.കരുണാകരന്‍ ഡിഐസി രൂപവത്കരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. എന്നാല്‍ ആ പരീക്ഷണത്തില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട ഇടതുപക്ഷം ഡിഐസിയെ തഴഞ്ഞപ്പോള്‍ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും യുഡിഎഫ് പാനലിലായിരുന്നു ഡിഐസിയുടെ മത്സരം. തന്റെ പാളിയ കണക്കുകൂട്ടലുകള്‍ അത്തവണ ജേക്കബിന് തിരിച്ചടി നല്‍കി.

അടുത്തപേജില്‍

വിടപറഞ്ഞത് കുറ്റവിമുക്തനായശേഷം

English summary
Kerala Congress J leader TM Jacob who is hailed as one of the best parliamentarians Kerala has ever produced. acob, who had served the state as a minister in four governments, was rated as one of the best ministers. His tenure as education minister during the K Karunakaran government, between 1982 and 87 was eventful. During this term, he introduced the concept of Pre-degree board with an aim to delink 11th and 12th standard from colleges,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X