വിടപറഞ്ഞത് കുറ്റവിമുക്തനായശേഷം
പിന്നീട് അദ്ദേഹം കരുണാകരനില്‍ നിന്നും വഴിമാറി. പഴയ പാര്‍ട്ടിയ്ക്ക് പുതിയ ജീവന്‍ നല്‍കി മെല്ലെ യുഡിഎഫിലേക്ക് മടങ്ങുകയും ചെയ്തു. ഒടുവില്‍ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി അദ്ദേഹം യുഡിഎഫിനായി രംഗത്തിറങ്ങുകയും സ്വന്തം വിജയം നിര്‍ണായകമാക്കുകയും ചെയ്തു.
1998 മുതല്‍ തന്നെ വേട്ടയാടിക്കൊണ്ടിരുന്ന കുരിയാര്‍കുറ്റി കാരപ്പാറ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ടി. എം. ജേക്കബ് കുറ്റവിമുക്തനാക്കപ്പെട്ടത് രണ്ടുമാസം മുമ്പാണ്.
ടി. എം. ജേക്കബടക്കം എട്ടുപേരെ കേസില്‍ നിന്നും ഒഴിവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. ജേക്കബിനും മറ്റു പ്രതികള്‍ക്കുമെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. രാഷ്ട്രീയജീവിതത്തില്‍ അല്‍പം കളങ്കമായി മാറിയിരുന്ന ഈ വിവാദത്തില്‍ താന്‍ ശുദ്ധനാണെന്ന് തെളിയിച്ചാണ് ജേക്കബ് വിടപറഞ്ഞത്.
സി അച്യുതമേനോന്‍ കേരളം കണ്ട ഏറ്റവും മികച്ച നിയമസഭാ സാാജികനെന്ന് ടി.എം. ജേക്കബിനെ വിശേഷിപ്പിച്ചത് 1957ല്‍ നിലവില്‍ വന്ന ഒന്നാം കേരള നിയമസഭ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നിയമസഭകളിലും പ്രവേശിച്ച സാമാജികരുടെ സഭയിലെ പ്രകടനം വിലയിരുത്തിയശേഷമായിരുന്നു സി. അച്യുതമേനോന്റെ ഈ നിരീക്ഷണം. ജേക്കബിന്റെ ബുദ്ധിവൈഭവവും കഠിനാധ്വാനവും തന്നെയാണ് അച്യുതമേനോനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്ന തരത്തിലേയ്ക്ക് അദ്ദേഹത്തെ വളര്‍ത്തിയത്.
ആദ്യപേജില്‍












Click it and Unblock the Notifications