'സോഷ്യൽ മീഡിയയിൽ ആർക്കും ആരോടും ദയയില്ല'; സൈബർ ആക്രമണത്തിന് പിന്നാലെ അഭിരാമി സുരേഷ്
ഗായികയും അഭിനേതാവുമായ അഭിരാമി സുരേഷ് ഏവർക്കും സുപരിചിതയാണ്. ബാലയുടെ മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിന്റെ സഹോദരിയും കൂടിയായ അഭിരാമി സോഷ്യൽ മീഡിയയിൽ സജീവമാണ്.നിരന്തരം പോസ്‌റ്റുകൾ പങ്കുവയ്ക്കുകയും തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്ന അഭിരാമിക്ക് അതിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണം ഉൾപ്പെടെ നേരിടേണ്ടി വന്ന സാഹചര്യവും ഉണ്ടായിരുന്നു.
ഇപ്പോഴിതാ അത് സകല അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് തന്നെ വല്ലാതെ ബാധിച്ചുവെന്ന് തുറന്ന് പറയുകയാണ് അഭിരാമി സുരേഷ്. അടുത്തിടെ അഭിരാമി പങ്കെടുത്ത ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. അതിന്റെ പേരിൽ താരത്തിന് കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. അതിന് പിന്നാലെയാണ് പ്രതികരണവുമായി അഭിരാമി രംഗത്ത് വന്നത്.

സോഷ്യൽ മീഡിയയിലൂടെ വരുന്ന അധിക്ഷേപ വാക്കുകളേക്കാൾ വേദനിപ്പിക്കുന്നത് ചിന്തകളുടെ അഭാവമാണെന്ന് അവർ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്‌റ്റിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു. വിമർശനത്തിന് കാരണമായ പരിപാടിയിൽ വ്യത്യസ്‌തമായ ആംഗിളുകളും മോശം റാമ്പ് ഷോട്ടുകളും താഴെയായി സ്ഥാപിച്ച ക്യാമറകളുമാണ് ഉണ്ടായിരുന്നതെന്ന് അഭിരാമി തന്നെ പറയുന്നു.
നിറഞ്ഞ സദസിന് മുന്നിലായിരുന്നു ഷോയെന്നും രണ്ടര മണിക്കൂർ നേരം ആദ്യാവസാനം എല്ലാവരും സജീവമായിരുന്നുവെന്നും അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഇതിഹാസ താരമല്ല താനെന്നും അഭിരാമി ചൂണ്ടിക്കാട്ടി. ഇൻസ്‌റ്റഗ്രാം റീലുകളിൽ ഉൾപ്പെടെ അഭിരാമിയുടെ പരിപാടിയുടെ വീഡിയോ വലിയ രീതിയിൽ ട്രോളുകൾക്ക് വിധേയമാവുന്ന വേളയിലാണ് അവരുടെ പ്രതികരണം.
സോഷ്യൽ മീഡിയയ്ക്ക് വ്യത്യസ്‌തമായ മാനസികാവസ്ഥയാണ്. മറുവശത്തുള്ളവരോട് ഒട്ടും ദയയില്ല. ലിംഗഭേദമോ പ്രായമോ സന്ദർഭമോ ഒന്നും അവർ പരിഗണിക്കില്ല. അതിന് തിരികൊളുത്താൻ ഒരു കമന്റ് മതി. വളരെ വേഗം അത് വലിയ മത്സരമായി മാറും. ആരാണ് കൂടുതൽ അപമാനിക്കുന്നത്, ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ടരീതിയിലും പറയാൻ കഴിയുക എന്ന മത്സരമെന്നും അഭിരാമി പറയുന്നു.
അഭിരാമി സുരേഷ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ്
ചില വിഷയങ്ങൾ തുറന്നുപറയുമ്പോൾ മനസ്സിന് വലിയ ആശ്വാസം ലഭിക്കാറുണ്ട്. ഒരുപാട് കാലമായി സാമൂഹിക മാധ്യമങ്ങൾ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ അവ ഒരു ഡയറി പോലെ തോന്നിപ്പിക്കാറുണ്ട്. അത്തരം ഒരു തുറന്നു പറച്ചിലിനാണ് ഈ കുറിപ്പ് എന്നുവേണം കരുതാൻ. ചിലരെ സംബന്ധിച്ചിടത്തോളം ഓർമ്മയുള്ള കാലം മുതൽ അവർ ദുരുപയോഗങ്ങൾക്കും മർദ്ദനത്തിനും ഇരയാവാറുണ്ട്.
ആർക്കും ഒരു ദ്രോഹവും ചെയ്യാതെയും സമൂഹത്തിനും, ചുറ്റുമുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കാതെയും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ചേർത്തുനിർത്താനും താങ്ങും തണലുമായി നിൽക്കാനും കുടുംബവും സുഹൃത്തുക്കളും ഉണ്ടായി എന്നത് പലർക്കും ഒരു അനുഗ്രഹമാണ്. പക്ഷെ, എല്ലാവർക്കും അത്തരം ഒരു പിന്തുണ ലഭിക്കാറില്ല.
ഒരു കലാകാരനായാലും, ഒരു പ്രൊഫഷണലായാലും, വിദ്യാർത്ഥിയായാലും, ഒരു പെൺകുട്ടിയായാലും, ഭിന്നലിംഗക്കാരനായാലും, അല്ലെങ്കിൽ വെറുമൊരു സാധാരണ മനുഷ്യനായാലും - ആരും ദുരുപയോഗം ചെയ്യപ്പെടാൻ അർഹരല്ല. ആരും ഒരു തരത്തിലുള്ള ഭീഷണിയും അധിക്ഷേപവും നേരിടാൻ പാടുള്ളതല്ല.
ആരെങ്കിലും നിങ്ങളെ തളർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർക്കുക: അവർ നിങ്ങളെ കളിയാക്കുകയല്ല, നിങ്ങളുടെ പ്രകാശത്തെ കെടുത്താൻ വേണ്ടിയാണ് സ്വന്തം സമയവും ഊർജ്ജവും അവർ പാഴാക്കുന്നത് - അത് ഓൺലൈനിലായാലും ഓഫ്‌ലൈനിലായാലും. ചില കാര്യങ്ങളിൽ നിങ്ങൾ തളരരുത്. സ്വയം കരുതലോടെ ചേർത്തുപിടിക്കുക. സധൈര്യം നിൽക്കുക. നിങ്ങളുടെ നിലനിൽപ്പിന് മറ്റൊരാളുടെ അംഗീകാരം ആവശ്യമില്ല.
വർഷങ്ങളോളം കരുത്തിനെ ഒരു കവചം പോലെ ധരിച്ച് പലരും മുന്നോട്ട് പോകാറുണ്ട്. ആവശ്യമായ സമയത്ത് അത് അവർക്ക് സംരക്ഷണം നൽകിയിട്ടുമുണ്ടാവാം. പലപ്പോഴും അഭിനയിച്ച്, കഴിവും ധൈര്യവും ഉണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തി അവസാനം ശരിക്കും ധൈര്യശാലികളായി മാറിയവരുണ്ട്. എങ്കിലും ശക്തി എന്നാൽ മൗനമല്ല. കരയുന്നതും, വികാരങ്ങൾ തുറന്നുവിടുന്നതും നമ്മളെ ദുർബലരാക്കുന്നില്ല. അത് നമ്മളെ മനുഷ്യരാക്കുന്നു.
ഇപ്പോൾ വിഷമിക്കുന്നവരോട് ഒരു കാര്യം: നിങ്ങൾ ഒറ്റക്കല്ല. നിങ്ങളെ കാണുന്നവരുണ്ട്, നിങ്ങളുടെ മൂല്യം മനസിലാക്കുന്നവരുണ്ട്. നിങ്ങൾക്ക് മതിയായ ശക്തിയുണ്ട്. സ്നേഹവും പ്രതീക്ഷയും വെളിച്ചവും നിങ്ങൾക്ക് ലഭിക്കട്ടെ. കൂടുതൽ നല്ല ദിവസങ്ങൾ തീർച്ചയായും വരും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications