സിനിമയുടെ സകല മേഖലയും തൊട്ടറിഞ്ഞ പ്രതിഭാധനൻ; ക്രാന്തദർശി, അന്ത്യമാവുന്നത് ശ്രീനിവാസൻ യുഗത്തിന്
ശ്രീനിവാസൻ എന്ന സിനിമാ നടൻ ഒരുപക്ഷേ അടുത്തകാലത്തായി അത്ര സജീവമല്ലായിരിക്കാം. എന്നാൽ ശ്രീനി എന്ന സിനിമാക്കാരൻ ഇക്കഴിഞ്ഞ പതിറ്റാണ്ടുകൾക്ക് ഇടയിൽ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ പെട്ടെന്നൊന്നും മാഞ്ഞു പോവുന്നതല്ല. അസുഖബാധിതനായി സജീവ അഭിനയത്തിൽ നിന്ന് ശ്രീനിവാസൻ വിട്ട് നിൽക്കുമ്പോഴും ഓരോ തിരഞ്ഞെടുപ്പ് കാലത്തും, എന്തിന് ശബരിമല സീസണിൽ പോലും ശ്രീനിയുടെ എഴുത്തിന്റെ ശക്തി ആക്ഷേപഹാസ്യമായി ഇന്നും തെളിഞ്ഞു കാണാറുണ്ട്. അതുകൊണ്ട് തന്നെ ശ്രീനിയുടെ സിനിമാ ജീവിതം എന്നെന്നും ഓർമ്മിക്കപ്പെടും, കാരണം ആ ജീവിതരേഖ അത്രമേൽ തീക്ഷ്‌ണമായിരുന്നു.
പാട്യത്ത് നിന്ന് മദ്രാസ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്
കണ്ണൂർ കൂത്തുപറമ്പിന് അടുത്ത് പാട്യം എന്ന ഗ്രാമത്തിലാണ് ശ്രീനിവാസൻ ജനിച്ചത്. പാട്യം ഗോപാലനെ പോലെയുള്ള വിപ്ലവകാരികൾക്ക് ജന്മം നൽകിയ മണ്ണിൽ നിന്ന് വന്ന ശ്രീനിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നത് പക്ഷേ സിനിമ എന്നഒരൊറ്റ വികാരമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ഒരു സ്‌കൂൾ അധ്യാപകനായിരുന്നു. അതുകൊണ്ട് തന്നെ വിദ്യഭ്യാസം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ആ കാലഘട്ടത്തിൽ പലരുടെയും സ്വപ്‌നം ആയിരുന്നപ്പോഴും ശ്രീനിക്ക് അത് ലഭിച്ചു.

അച്ഛൻ ഒരു സജീവ കമ്മ്യൂണിസ്‌റ്റ് പ്രവർത്തകൻ ആയിരുന്നുവെങ്കിലും ശ്രീനിയെ അതൊന്നും കാര്യമായി സ്വാധീനിച്ചിരുന്നില്ല എന്ന് വേണം പറയാൻ. മാതാവ് ലക്ഷ്‌മി ഒരു സാധാരണ വീട്ടമ്മയായിരുന്നു. രണ്ട് സഹോദരൻമാരും ഒരു സഹോദരിയും കൂടി ഉൾപ്പെടുന്ന കുടുംബത്തിൽ നിന്നും ശ്രീനി സിനിമയുടെ മായാ ലോകത്തേക്ക് എത്തിയത് എളുപ്പത്തിൽ ആയിരുന്നില്ല.
കതിരൂർ ഗവ. സ്‌കൂളിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യഭ്യാസം. പിന്നീട് ശ്രീനിവാസൻ തന്റെ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻഎസ്‌എസ് കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്‌തു. തുടർന്ന് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തത് ഒരിക്കലും യാദൃശ്ചികം ആയിരുന്നില്ല. അവിടെ സൂപ്പർതാരം രജനീകാന്ത് ഉൾപ്പെടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.
സിനിമയിലെ തുടക്കം
1976ൽ പ്രമുഖ സംവിധായകൻ പിഎ ബക്കർ സംവിധാനം ചെയ്‌ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ച എ പ്രഭാകരൻ പിന്നീട് ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്‌തു. മമ്മൂട്ടി, ത്യാഗരാജൻ എന്നിവർ ഉൾപ്പെടെ ഉള്ളവർക്ക് ശ്രീനിവാസൻ ശബ്‌ദം നൽകിയിരുന്നു എന്നതും കൗതുകകരമായ കാര്യമാണ്.
1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി തുടങ്ങിയ കരിയറിൽ പിന്നീട് എണ്ണംപറഞ്ഞ ഒട്ടേറെ ഹിറ്റുകൾക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു. അയാൾ കഥയെഴുതുകയാണ് (1998) തിരക്കഥ, അഴകിയ രാവണൻ (1996) കഥ/തിരക്കഥ, മഴയെത്തും മുൻപെ (1995) കഥ/തിരക്കഥ, സന്ദേശം (1991) കഥ/തിരക്കഥ, അക്കരെ അക്കരെ അക്കരെ (1990) കഥ/തിരക്കഥ, തലയണമന്ത്രം (1990) കഥ/തിരക്കഥ, വടക്കുനോക്കിയന്ത്രം (1989) (സംവിധാനം), വരവേൽപ്പ് (1989) കഥ/തിരക്കഥ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ ശ്രീനിയുടെ തൂലികയിൽ വിരിഞ്ഞതായി ഒട്ടേറെയുണ്ട്.
കൂടാതെ കരിയറിന്റെ ആദ്യസമയത്ത് ചിത്രം (1988) കഥ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)കഥ/തിരക്കഥ, പട്ടണപ്രവേശം (1988) കഥ/തിരക്കഥ, വെള്ളാനകളുടെ നാട് (1988)കഥ/തിരക്കഥ, നാടോടിക്കാറ്റ് (1987) കഥ/തിരക്കഥ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് (1986) കഥ/തിരക്കഥ, സന്മനസ്സുള്ളവർക്ക് സമാധാനം (1986) കഥ/തിരക്കഥ, ടിപി ബാലഗോപാലൻ എംഎ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ ഹിറ്റുകളാണ്.
അഭിനയജീവിതവും അവിസ്‌മരണീയം
താൻ എഴുതുന്ന തിരക്കഥകൾ അഭ്രപാളിയിൽ എത്തുമ്പോൾ അതിൽ തല്ലുകൊള്ളി കഥാപാത്രമായി അഭിനയിക്കാൻ സ്വയം മുന്നിട്ടിറങ്ങുന്ന ശ്രീനിവാസൻ അതിലൂടെ കാട്ടിയത് തന്റെ നിസ്വാർത്ഥതയും സിനിമയോടുള്ള അർപ്പണ മനോഭാവവുമാണ്. കഥ പറയുമ്പോൾ, വടക്കുനോക്കി യന്ത്രം, ജി അരവിന്ദന്റെ ചിദംബരം എന്നിങ്ങനെ കലാമൂല്യവും കാലിക പ്രസക്തിയുമുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനം ശ്രീനിയിലെ അഭിനേതാവിനെ അടയാളപ്പെടുത്തി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്‌നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications