"ആദിലയും നൂറയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്ന് അവർ പറഞ്ഞു, അഖിൽ മാരാർ പിന്തുണച്ചു, ഇടപെട്ടത് മോഹൻലാൽ"
അടുത്തിടെയാണ് മലബാർ ഗോൾഡ് ഡയറക്‌ടർ ഫൈസലിന്റെ ഗൃഹപ്രവേശ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നത്. എന്നാൽ ചടങ്ങിലേക്ക് ആദില-നൂറ എന്നിവർ വന്നതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫൈസൽ ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റ് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയും ചെയ്‌തു. ഈ വിഷയത്തിൽ സംസാരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
സ്വവർഗ അനുരാഗികളായ ആദിലയും നൂറയും ബിഗ് ബോസിൽ മത്സരാർത്ഥികളായി വന്നതോടെയാണ് എല്ലാവർക്കും ഇടയിൽ പ്രശസ്‌തരായി മാറിയത്. കേരളത്തിന് അത്ര സുപരിചിതമല്ലാത്ത ഒന്നാണ് രണ്ട് സ്ത്രീകൾ ചേർന്ന് ഭാര്യാ-ഭർത്താക്കന്മാരെ പോലെ ജീവിക്കുന്നത്. മലയാളം ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ലെസ്ബിയൻ കപ്പിൾ ഷോയിൽ മത്സരിക്കുന്നത്. ഇതിനെതിരെ വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു.

കുടുംബബന്ധങ്ങൾക്ക് വലിയ വില കൽപിക്കുന്ന സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യം എന്ന ആനുകൂല്യം കോടതിയിൽ നിന്ന് നേടിയെടുത്താൻ ഇവർ ഇന്നും ജീവിക്കുന്നത്. മനുഷ്യ ജീവികൾ എന്ന പരിഗണന ഒഴിച്ചാൽ ഇവരുടെ ജീവിത രീതികളോട് അനുകൂലിക്കുന്നവരല്ല നമ്മുടെ സമൂഹത്തിൽ ഉള്ളവർ.
ബിഗ് ബോസിന് അകത്ത് പോലും അവരെ വിമർശിച്ചവരുണ്ട്. നിങ്ങളെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ ആണെന്ന് ലക്ഷ്‌മി പറഞ്ഞിരുന്നു. അന്ന് അതിന് പിന്തുണ നൽകിയവർ ഒരുപാടുണ്ട്. ഈ വിഷയം പുറത്തും അകത്തും വിവാദമായപ്പോൾ മോഹൻലാൽ ഇടപെട്ട് കൊണ്ട് പറഞ്ഞു അവരെ വീട്ടിൽ കയറ്റിയാൽ എന്താണ് കുഴപ്പം, ഞാൻ അവരെ വീട്ടിൽ കയറ്റുമെന്നാണ്. അപ്പോൾ ലക്ഷ്‌മി ഒഴികെ ബാക്കി എല്ലാവരും അതിനോട് യോജിച്ചു. അവർ പക്ഷേ ഇപ്പോൾ നിലപാടിൽ ഉറച്ച് നിന്നു. അന്ന് ലക്ഷ്‌മിക്ക് അഖിൽ മാരാർ പിന്തുണ നൽകി.
ഇതിലും വലുതിനെ ഒക്കെ നേരിട്ടിട്ടാണ് ഞങ്ങൾ ഇവിടെ വരെ എത്തിയതെന്നായിരുന്നു ആദില നൂറയുടെ മറുപടി. ബിഗ് ബോസ് മത്സരാർത്ഥികൾ ആയിരുന്നവർ അതിനുള്ളിൽ നിൽക്കുമ്പോൾ അവർ വൃത്തികെട്ടവരും അലവലാതികളും കൂതറകളും. അതിൽ നിന്ന് പുറത്ത് വന്നു കഴിഞ്ഞാൽ അവർ വാഴ്ത്തപെട്ടവർ ആയി മാറും. ഒളിമ്പിക്‌സിൽ പങ്കെടുത്ത് രാജ്യത്തിന് അഭിമാനനേട്ടം കൈവരിച്ചത് പോലെയാണ് അവരെ സ്വീകരിക്കുന്നത്.
പിന്നെ എല്ലാ ആഘോഷവേദികളിലും ഇവരെ കൊണ്ട് വരാറുണ്ട്, അതിന് ചോദിക്കുന്ന പണവും കൊടുക്കാറുണ്ട്. മലബാർ ഗോൾഡിന്റെ ഉടമകളിൽ ഒരാളായ ഫൈസലിന്റെ ആഡംബര ഭവനത്തിന്റെ ഗൃഹപ്രവേശം വലിയ രീതിയിൽ നടത്തിയിരുന്നല്ലോ. അതിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരെ, സെലിബ്രിറ്റികളുടെ ഒരു പട തന്നെ ആനയിക്കപ്പെട്ടു. അതിൽ പലരും സ്നേഹമോ പരിചയമോ ബന്ധമോ ഉണ്ടായിട്ടല്ല അതിൽ പങ്കെടുത്തത്. പ്രതിഫലം കൈപ്പറ്റിയാണ്.
മുതലാളിക്ക് പങ്കെടുക്കുന്ന ആളുകളെ അറിയണം എന്നുപോലുമില്ല. ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ആദിലയും നൂറയും പങ്കെടുത്തിരുന്നു. അവരോടൊപ്പം ഫൈസൽ ഫോട്ടോ എടുക്കുന്നതും കുശലം പറയുന്നതും ഒക്കെ കാണാമായിരുന്നു. എന്നാൽ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ഇവരെ പോലെയുള്ളവരെ അംഗീകരിക്കുന്നതിൽ വൈമുഖ്യമുള്ള ഒരു വിഭാഗമുണ്ട്.
അത് ഫൈസൽ മനസിലാക്കി കാണില്ല. ചിലരെങ്കിലും ആ നീരസം അറിയിച്ചിട്ടും ഉണ്ടാവും. മുൻകൂട്ടി അറിവുണ്ടായിട്ടില്ല പെൺകുട്ടികൾ പങ്കെടുത്തത്. അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുന്നു എന്ന വിമർശനം അംഗീകരിക്കുന്നു. അതുകൊണ്ട് പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു എന്നാണ് പറഞ്ഞത്. അതിന് പക്ഷേ അധികം ആയുസ് ഉണ്ടായില്ല.അപ്പോഴേക്കും ഫൈസലിന് നേരെ പടവാളോങ്ങി കൊണ്ട് ഒരു വിഭാഗം വന്നു.
പിന്നെ എഫ്ബി പോസ്‌റ്റ് ഒഴിവാക്കി ഓടടാ ഓട്ടമായിരുന്നു. ആദിലയോ നൂറയോ ആ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിച്ചവർ അല്ല. ഇവിടെ ഫൈസലിന് പറ്റിയ അബദ്ധം എന്താണെന്ന് വച്ചാൽ അവർ ആര് തന്നെ ആയാലും നിങ്ങളുടെ അതിഥിയാണെന്ന് ഓർക്കണമായിരുന്നു. ഏത് മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ആ പോസ്‌റ്റ് പിൻവലിച്ചത്? വന്ന അതിഥികളുടെ കൂട്ടത്തിൽ പീഡന-ബലാത്സംഗ കേസുകളിലെ പ്രതികളും ഉണ്ടായിരുന്നല്ലോ. അത്തരക്കാർക്ക് പങ്കെടുക്കാമെങ്കിൽ ഇവർക്ക് എന്ത് കൊണ്ട് ആയിക്കൂടാ...?












Click it and Unblock the Notifications